• Logo

Allied Publications

Europe
ക്രിസ്മസ് സമ്മാനമായി ജര്‍മനിയില്‍ കൊറോണ വാക്സിനേഷന്‍
Share
ബര്‍ലിന്‍: ഈ വര്‍ഷത്തെ ക്രിസ്മസ് സമ്മാനമായി ഡിസംബർ 27 ന് ജര്‍മനിയില്‍ കൊറോണ വാക്സിന്‍ കുത്തിവയ്പ്പ് തുടങ്ങുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അറിയിച്ചു. മെര്‍ക്കലും ആരോഗ്യകാര്യമന്ത്രി സ്പാനും ഗവേഷണകാര്യ മന്ത്രി അന്‍യ കാര്‍ലിസെകും മൈന്‍സ് ആസ്ഥാനമായുള്ള ബയോണ്‍ടെക് കമ്പനിയുടമകളും ഗവേഷകരുമായ ഉഗൂര്‍ സാഹിനും ഒസ്ലേം ടുറേസിയും തമ്മിലുള്ള വീഡിയോ കോണ്‍ഫറൻസിനു ശേഷമാണ് ചാന്‍സലര്‍ മെര്‍ക്കല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വാക്സിനേഷന്‍ ആരംഭിക്കുന്നതിനുള്ള പ്രകിയകളും മുന്‍ഗണനാ പട്ടികയും തയ്യാറായികഴിഞ്ഞതായി മെര്‍ക്കല്‍ പറഞ്ഞു. അതേസമയം വാക്സിന്‍ വിതരണത്തിനായി തയ്യാറാക്കിയ മുന്‍ഗണനാ പട്ടിക ആറു ഗ്രൂപ്പുകളായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. 2021 അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്സിനേഷന്‍ ലഭിക്കത്തവിധത്തിലാണ് പട്ടികയില്‍ ആളുകളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആദ്യഗ്രൂപ്പുകാര്‍ക്ക് ഏപ്രില്‍ വരെയും രണ്ടാമത്തെ ഗ്രൂപ്പുകാര്‍ക്ക് ജൂണ്‍ വരെയും തുടങ്ങി ഡിസംബര്‍ അവസാനം വരെ വാക്സിനേഷന്‍ പ്രക്രിയ തുടരുമെന്ന് ചാന്‍സലര്‍ പറഞ്ഞു. സര്‍ക്കാരും ബയോടെകും തമ്മില്‍ നടത്തിയ ചർച്ചകളുടെ തുടക്കത്തില്‍, മെര്‍ക്കല്‍, സ്പാന്‍, കാര്‍ലിസെക് എന്നിവര്‍ ഹ്രസ്വ ആമുഖ പ്രസ്താവനകള്‍ നടത്തി. നിലവിലെ ലോക്ക്ഡൗണ്‍ കാരണം, കമ്പനി ആസ്ഥാനം സന്ദര്‍ശിക്കുന്നില്ലന്നും നേതാക്കൾ അറിയിച്ചു.

"ബയോണ്‍ടെക്കിലെപ്പോലുള്ള ഗവേഷകര്‍ നമ്മുടെ രാജ്യത്ത് ഉണ്ടെന്നതില്‍ സര്‍ക്കാരിന് അഭിമാനമുണ്ട്. ഇപ്പോഴത്തെ ഫലം "അത്ഭുതകരമായ ഗവേഷണ നേട്ടങ്ങളുടെ പ്രകടനമാണ്". കൂടാതെ: "പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുന്ന ദിവസത്തിനായി രാജ്യം കാത്തിരിക്കുകയാണ്. പ്രസംഗത്തില്‍ ചാന്‍സലര്‍ പറഞ്ഞു.

വുഹാനിലെ സംഭവങ്ങളില്‍ നിന്ന് ഒരു പാന്‍ഡെമിക് ആസന്നമാകാം" എന്ന് ബയോടെക് നിഗമനം ചെയ്തിരുന്നതായി കമ്പനി മേധാവികള്‍ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് കാന്‍സര്‍ തെറാപ്പിയില്‍ നിന്ന് കൊറോണ വാക്സിന്‍ ഗവേഷണത്തിലേക്ക് കമ്പനി പെട്ടെന്ന് ശ്രദ്ധ തിരിച്ചതെന്നും മേധാവികള്‍ പറഞ്ഞു. വാക്സിന്‍ നിര്‍മാണത്തിന്‍റെ ഫലം തുടങ്ങിയ ദിനം മുതല്‍, അത് പ്രകാശ വേഗതയിലായിരിക്കണം, ഒരു ദിവസം പോലും വിശ്രമിച്ചിട്ടില്ല." കഴിഞ്ഞ കുറച്ച് മാസങ്ങളായി ബയോടെക് ടീം "രാത്രികളിലൂടെയും വാരാന്ത്യങ്ങളിലൂടെയും പ്രവര്‍ത്തിച്ചു", "അവധിക്കാലം മാറ്റിവച്ചു". ഒരു വര്‍ഷത്തോളമായി ജീവനക്കാര്‍ ഞങ്ങളുടെ ആരോഗ്യത്തിനായി കഠിനമായി പരിശ്രമിക്കുന്നു.ഒടുവില്‍ വിജയിച്ചു. എന്നാല്‍ പണി ഇനിയും അവസാനിച്ചിട്ടില്ല: "സമയബന്ധിതമായി ഡെലിവറികള്‍ പ്രാപ്തമാക്കുന്നതിനായി കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്യം എത്തി, എന്നാല്‍ മാരത്തണ്‍ ഇതുവരെ തീര്‍ന്നിട്ടില്ല." എന്നും ബയോണ്‍ടെക് പറഞ്ഞു.

"കമ്പനിക്ക് ഒരു മികച്ച ടീം ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് ലക്ഷ്യം നേടാനാവുമെന്നും ബയോണ്‍ടെക് പറഞ്ഞു. ഒരു സമയവും നഷ്ടപ്പെടുത്താന്‍ കഴിയില്ല" എന്നും തുടക്കം മുതല്‍ തന്നെ വ്യക്തമായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ "വേഗത", "ഫലപ്രാപ്തി", "സഹിഷ്ണുത" എന്നിവ കൈവരിക്കാനായി.ജങ്ങള്‍ വിജയിച്ചു. അതും ലോകത്തെ രക്ഷപെടുത്താന്‍ ഞങ്ങള്‍ കഴിവതും ശ്രമിക്കുന്നു.

വാക്സിന്‍റെ കാര്യത്തില്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാൻ തന്‍റെ സന്തോഷം മറച്ചുവച്ചില്ല: ഈ ഫലം കാണിക്കുന്നത് അവിശ്വസനീയമാംവിധം മഹത്തരമായിരുന്നു. വാക്സിന്‍ ജര്‍മനിയില്‍ നിര്‍മിച്ചു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ (ഇഎംഎ) അംഗീകാരത്തിനുശേഷം വാക്സിനേഷന്‍ ഡിസംബര്‍ 27 ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ ഐക്യദാര്‍ഡ്യത്തിന്‍റെ സുപ്രധാന സിഗ്നലായി സംയുക്ത യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജര്‍മന്‍കാരില്‍ ഭൂരിപക്ഷം പേര്‍ക്കും അടുത്ത വര്‍ഷത്തെ വേനല്‍ ക്കാലത്തിനുള്ളില്‍ വാക്സിന്‍ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. അറുപതു ശതമാനം പൗരന്‍മാര്‍ക്കും വാക്സിന്‍ നല്‍കിക്കഴിഞ്ഞാല്‍ ഹേര്‍ഡ് ഇമ്യൂണിറ്റി ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിനാവശ്യമായ ഡോസുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 6070 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയാല്‍ ഒരു രാജ്യത്തിന് ഹേര്‍ഡ് ഇമ്യൂണിറ്റി ഉറപ്പാക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെയും വിലയിരുത്തല്‍.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജര്‍മനിയില്‍ 33777 പുതിയ രോഗികളും 812 പുതിയ മരണങ്ങളും രേഖപ്പെടുത്തിയതായി വെള്ളിയാഴ്ച രാവിലെ ആര്‍കെ ഐ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട