• Logo

Allied Publications

Europe
എന്‍ ക്രിസ്റ്റോ (EnChristo) 2020 ഫാമിലി മീറ്റ് ഡിസംബര്‍ 20 ന്
Share
ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ, യുകെ യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍, ഡിസംബര്‍ 20 ന് (ഞായര്‍) വൈകുന്നേരം യുകെ സമയം വൈകുന്നേരം 5 ന് എന്‍ ക്രിസ്റ്റോ (ക്രിസ്തുവില്‍) ക്രിസ്മസ് ഫാമിലി മീറ്റ്, ഓണ്‍ലൈന്‍ ലൈവായി നടത്തുന്നു.

ഫാ.എബ്രഹാം ജോര്‍ജ് കോര്‍ എപ്പിസ്കോപ്പ ആമുഖ പ്രാര്‍ഥനയും ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷ പ്രസംഗവും നടത്തും. പരി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് ക്രിസ്മസ് സന്ദേശവും നല്‍കും.

പരിപാടി മദ്ധ്യേ പരി.പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ മഹാപുരോഹിത സന്ദേശം നല്‍കും. പ്രത്യേക ക്ഷണിതാവായി, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഭിമാനമായ പ്രമുഖ ഗായിക ശ്രേയ അന്ന ജോസഫ് അവതരിപ്പിക്കുന്ന ഗാനവും ഉണ്ടായിരിക്കും.

ഭദ്രാസനത്തിലെ വിവിധ ആധ്യാത്മിക സംഘടനകളുടെ ക്രിസ്മസ് പരിപാടികളും എന്‍ക്രിസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 6 മണിയോടുകൂടി ഓണ്‍ലൈന്‍ ലൈവ് ഇവന്‍റ് സമാപിക്കുമെന്ന് ഭദ്രാസനത്തിന്‍റെ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​