• Logo

Allied Publications

Europe
ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഓ​സ്ട്രി​യ​യു​ടെ മ​നോ​ഹാ​രി​ത​യി​ൽ നി​ന്നൊ​രു ക​രോ​ൾ ഗാ​നം
Share
വി​യ​ന്ന: 2011ൽ ​യു​നെ​സ്കോ ’മാ​ന​വ​രാ​ശി​യു​ടെ പൈ​തൃ​ക സ്വ​ത്താ​യി’ പ്ര​ഖ്യാ​പി​ച്ച എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്രി​സ്മ​സ് ഗാ​ന​മാ​ണ് സൈ​ല​ന്‍റ് നൈ​റ്റ്, ഹോ​ളി നൈ​റ്റ്. ഓ​സ്ട്രി​യ​യി​ലെ ഒ​രു കു​ന്നി​ൽ ചെ​രു​വി​ൽ നി​ന്നും മ​ഞ്ഞു​പോ​ലെ പെ​യ്തി​റ​ങ്ങി​യ ഈ ​ഗീ​തം മൂ​ന്ന​റി​ല​ധി​കം ഭാ​ഷ​ക​ളി​ലേ​യ്ക്കാ​ണ് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട​ത്. സം​ഗീ​ത​ത്തി​ന്‍റെ നാ​ടാ​യ ഓ​സ്ട്രി​യ​യി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ക്രി​സ്മ​സ് ഗാ​ന​മെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഓ​സ്ട്രി​യ​യി​ലെ മ​ഞ്ഞു​മ​ല​യി​ൽ പൂ​ർ​ണ​മാ​യും ചി​ത്രീ​ക​രി​ച്ച ആ​ദ്യ മ​ല​യാ​ള ആ​ൽ​ബ​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും, ആ​ല​പി​ച്ചി​രി​ക്കു​ന്ന​തും മി​നി സ്ക്രീ​നി​ലൂ​ടെ​യും, മ്യൂ​സി​ക് ഷോ​ക​ളി​ലൂ​ടെ​യും സു​പ​രി​ചി​ത​നാ​യ സം​ഗീ​ത​ഞ്ജ​ൻ ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​യാ​ണ്. ര​ച​ന ചൈ​നീ​സ് മി​ഷ​ന​റി​യാ​യ ക്ള​രീ​ഷ്യ​ൻ സ​ഭാം​ഗം ഫാ. ​ജി​ജോ ക​ണ്ടം​കു​ള​ത്തി​യാ​ണ്. മ​ക്കാ​വി​ൽ നി​ന്നും ക​ഴി​ഞ്ഞ​വ​ർ​ഷം വി​യ​ന്ന സ​ന്ദ​ർ​ശി​ച്ച ഫാ. ​ജി​ജോ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഈ ​ഗാ​ന​ത്തി​ന്‍റെ വ​രി​ക​ളും സം​ഗീ​ത​വും ആ​വി​ർ​ഭ​വി​ച്ച​തും, കൊ​റോ​ണ​കാ​ല​ത്ത് ഈ ​ഗാ​ന​ത്തി​ന് ദൃ​ശ്യാ​വി​ഴ്കാ​രം ന​ൽ​കി പു​റ​ത്തി​റ​ക്കാ​ൻ സാ​ധി​ച്ച​ത് ഒ​രു സം​ഗീ​ത​സൗ​ഹൃ​ദ​ത്തി​ന്‍റെ സ​ന്ദേ​ശം കൂ​ടി​യാ​ണെ​ന്ന് ഫാ. ​വി​ൽ​സ​ണ്‍ പ​റ​ഞ്ഞു.

വി​യ​ന്ന​യി​ൽ നി​ന്നു​ള്ള യു​വ​ക​ലാ​കാ​ര​ൻ സി​മി കൈ​ല​ത്താ​ണ് ആ​ൽ​ബ​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ർ​ക്ക​സ്ട്ര​ഷ​ൻ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ദീ​പ് ടോ​മും വീ​ഡി​യോ എ​ഡി​റ്റിം​ഗ് ആ​ദ​ർ​ശ് കു​ര്യ​നു​മാ​ണ്. സം​ഗീ​ത​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഫാ. ​ജാ​ക്സ​ണ്‍ സേ​വ്യ​റാ​ണ് ആ​ൽ​ബ​ത്തി​ന്‍റെ സാ​ങ്കേ​തി​ക വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ മ​ല​യാ​ളി​ക​ൾ​ക്കു സു​പ​രി​ചി​ത​യാ​യ ഗാ​യി​ക ബ്ല​സി ബെ​ന്നി​യും ഫാ. ​വി​ൽ​സൊ​നോ​ടൊ​പ്പം വി​യ​ന്ന​യി​ലെ ഗാ​യ​ക​രാ​യ ജെ​ൻ​സ് ചെ​ന്താ​ടി​യി​ലും റോ​ജി​ൻ വ​ർ​ഗീ​സും ഒ​രു​മി​ച്ച് ചേ​രു​ന്ന ഈ ​സം​ഗീ​ത​ശി​ൽ​പം ക്രി​സ്മ​സ് ഓ​ർ​മ​ക​ൾ​ക്ക് സു​ഗ​ന്ധ​വും കാ​ഴ്ച​ക​ൾ​ക്ക് തി​ള​ക്ക​വും മ​ന​സി​ന് ചൈ​ത​ന്യ​വും സ​മ്മാ​നി​ക്കും.



റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​