• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട് എഴുതിയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു
Share
ലണ്ടൻ: ഡിസംബർ, ജനുവരി മാസങ്ങൾ സീറോ മലബാർ സഭയിലെ വൈദിക വിദ്യാർഥികളെ സംബന്ധിച്ചു, സഭയെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള മാസങ്ങളാണ് ആരാധന ക്രമ വത്സരത്തിലെ ആദ്യ മാസമായ മംഗളവാർത്തകാലം ആരംഭിക്കുന്ന ഡിസംബർ മാസത്തിലാണ് സഭയിലെ വിവിധ രൂപതകളിലും , വിവിധ കോൺഗ്രിഗേഷനുകളിലും തിരുപ്പട്ട ശുശ്രൂഷകൾ നടക്കുന്നത്.

സഭയുടെ ആരാധന ക്രമ ശുശ്രൂഷകളിൽ ഏറ്റവും മനോഹരമായ ശശ്രൂഷകളിൽ ഒന്നായ ഈ പൗരോഹിത്യ സ്വീകരണ ശുശ്രൂഷയിൽ ആലപിക്കാൻ ഉതകുന്ന ഒരു മനോഹര ഗാനത്തിനു ജന്മം നൽകിയിരിക്കുകയാണ് ക്രിസ്തീയ ഭക്തിഗാന രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയ ദിവ്യകാരുണ്യ മിഷനറി സഭ അംഗമായ ഫാ. മാത്യൂസ് പയ്യപ്പള്ളിയും , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ടും ചേർന്ന് ഗായകൻ കെസ്റ്ററിന്‍റെ മനോഹരമായ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട ഈ ഗാനം ഇതിനോടകം തന്നെ തിരുപ്പട്ട ശുശ്രൂഷക്കായി ഒരുങ്ങുന്ന വിവിധ സ്ഥലങ്ങളിലെ പള്ളികളിലെ ക്വയറുകളും, വിവിധ കോൺഗ്രിഗേഷനുകളിലെ ഗായക സംഘങ്ങളും പരിശീലനം തുടങ്ങിക്കഴിഞ്ഞു .

"കുശവന്‍റെ കയ്യിലെ കളിമണ്ണ് പോലെ' എന്ന് തുടങ്ങുന്ന ഗാനം ഒരു തിരുപ്പട്ട ശുശ്രൂഷയുടെ ദൃശ്യങ്ങളോടൊപ്പം യു ട്യൂബിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട് .ജോസഫ് മനോ നിർമ്മാണ നിർവഹണം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ബാജിയോ ബാബു ആണ്. ഈ ഗാനം കേൾക്കുവാനും ഷെയർ ചെയ്യുവാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.