• Logo

Allied Publications

Delhi
ഭ​ക്ത​ർ​ക്ക് സാ​ഫ​ല്യ​മേ​കി ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല
Share
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​ർ​ക്ക് സാ​ഫ​ല്യ​മേ​കി ഡ​ൽ​ഹി​യി​ൽ പ​തി​നെ​ട്ടാ​മ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം ച​ട​ങ്ങു മാ​ത്ര​മാ​യി​രു​ന്നു. ഭ​ക്ത​രെ പ്ര​ത്യേ​ക​മാ​യി പൊ​ങ്കാ​ല സ​മ​ർ​പ്പി​ക്കു​വാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​ശ്രീ ഇ​ഷ്ട സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ ഗ​ണ​പ​തി ഹോ​മ​ത്തോ​ടു​കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

ഡ​ൽ​ഹി​യി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് മു​ട​ക്കം സം​ഭ​വി​ക്കാ​തി​രി​ക്കാ​നാ​യി ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ പ​ണ്ടാ​ര അ​ടു​പ്പു കൂ​ട്ടി ഒ​രു പൊ​ങ്കാ​ല മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. സ​ന്നി​ഹി​ത​രാ​യ ഭ​ക്ത​ർ​ക്കെ​ല്ലാം പ​ണ്ടാ​ര അ​ടു​പ്പി​ലെ പൊ​ങ്കാ​ല ഉ​രു​ളി​യി​ൽ അ​രി സ​മ​ർ​പ്പി​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കി. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ഗ​ണേ​ശ​ൻ പോ​റ്റി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലും വീ​ട്ടു​മു​റ്റ​ത്തും പൊ​ങ്കാ​ല സ​മ​ർ​പ്പി​ച്ചു.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് വി​ശി​ഷ്ടാ​തി​ഥി ആ​യി​രു​ന്നു. മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. ല​ക്ഷ്മ​ണ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ബി​ന്ദു ലാ​ൽ​ജി, ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി ഡി. ​ജ​യ​കു​മാ​ർ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ര​സ്വ​തി നാ​യ​ർ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ കെ.​ജി. ഗോ​പാ​ല​ൻ കു​ട്ടി, മു​ൻ പ്ര​സി​ഡ​ന്‍റ് സി.​എം. പി​ള്ള, മു​ൻ സെ​ക്ര​ട്ട​റി ഇ.​കെ. ശ​ശി​ധ​ര​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.