• Logo

Allied Publications

Delhi
ഗുഡ് ഗാവ് ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ഡിഎംഎ മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയയുടെ അയ്യപ്പ പൂജയും കാർത്തിക വിളക്ക് മഹോത്സവവും
Share
ന്യൂ ഡൽഹി: ഗുഡ് ഗാവ് (ഗുരുഗ്രാം) ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ അയ്യപ്പ പൂജയും കാർത്തിക വിളക്കു മഹോത്സവവും നടത്തി.

മലർ നിവേദ്യം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ, മഹാ ദീപാരാധന, ദീപക്കാഴ്ച്ച, അത്താഴ പൂജ, ഹരിവരാസനം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.

ഡിഎംഎ മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയ, കഴിഞ്ഞ എട്ടു വർഷമായി മുടക്കമില്ലാതെ നടത്തി വരികയാണ് ഗുഡ് ഗാവ് (ഗുരുഗ്രാം) ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ അയ്യപ്പപൂജ. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ലോക നന്മക്കു വേണ്ടിയുള്ള സമർപ്പണമാണ് ഇത്തരമൊരു പൂജയെന്ന് ഏരിയ ചെയർമാൻ ഡോ. ടി.എം. ചെറിയാനും സെക്രട്ടറി പ്രദീപ് ജി കുറുപ്പും പറഞ്ഞു. ഡിഎംഎ ഭാരവാഹികൾക്കൊപ്പം ക്ഷേത്ര വൈസ് പ്രസിഡന്‍റ് രാജേഷ് പിള്ള, സെക്രട്ടറി എം.കെ. നായർ എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി തിരക്ക് ഒഴിവാക്കുന്നതിനായി ഗൂഗിൾ മീറ്റിലൂടെയും ശ്രീകോവിലുമായി ബന്ധപ്പെടാത്ത ചടങ്ങുകൾ പ്രക്ഷേപണം ചെയ്തിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.