• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക്പു​രി ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും 202022 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും 2020 ഡി​സം​ബ​ർ 13 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ ജ​ന​ക് പു​രി സി2/​എ ബ്ലോ​ക്കി​ലെ മ​ഹാ​രാ​ജാ അ​ഗ്ര​സെ​ൻ ഭ​വ​നി​ൽ ന​ട​ക്കും. ന​വം​ബ​ർ 1നു ​ന​ട​ന്ന കേ​ന്ദ്ര​ക്ക​മ്മി​റ്റി നി​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. അ​ഡ്വ. കെ ​തോ​മ​സി​നെ വ​ര​ണാ​ധി​കാ​രി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ജ​ന​ക്പു​രി ഏ​രി​യ​യു​ടെ കീ​ഴി​ൽ 201920, 202021 വ​ർ​ഷ​ങ്ങ​ളി​ലെ സാ​ധു​വാ​യ അം​ഗ​ത്വം ഉ​ള്ള​വ​ർ​ക്കും ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ൾ​ക്കും തെ​രെ​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി ആ​കു​വാ​നും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​വാ​നു​മു​ള്ള അ​വ​കാ​ശ​മു​ണ്ട​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

ചെ​യ​ർ​മാ​ൻ (1), വൈ​സ് ചെ​യ​ർ​മാ​ൻ (1), സെ​ക്ര​ട്ട​റി (1), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ (2), ട്രെ​ഷ​റ​ർ (1), ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ (1), ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ (1), വി​മെ​ൻ​സ് വിം​ഗ് ക​ണ്‍​വീ​ന​ർ (1), വി​മെ​ൻ​സ് വിം​ഗ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ (2), നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ (30), നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ, വി​മെ​ൻ​സ് വിം​ഗ് (16), ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ (74) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. പൂ​രി​പ്പി​ക്കു​വാ​നു​ള്ള നാ​മ നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ൾ ആ​ർ.​കെ. പു​ര​ത്തെ ഡി​എം​എ. സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലെ കാ​ര്യാ​ല​യ​ത്തി​ലും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഡോ​ട്ട് കോ​മി​ലും കൂ​ടാ​തെ ഡി.​എം.​എ. വാ​ട്ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​ക​ളി​ലും ല​ഭ്യ​മാ​ണ്. സ​മ​ർ​പ്പി​ക്കു​ന്ന പ​ത്രി​ക​ക​ൾ സ​ജീ​വ​മാ​യ ഒ​രു അം​ഗം പേ​ര് നി​ർ​ദ്ദേ​ശി​ക്കേ​ണ്ട​തും മ​റ്റൊ​രം​ഗം പി​ന്താ​ങ്ങേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണ​ന്നും വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.

ഒ​രു ത​സ്തി​ക​യി​ലേ​ക്ക് ഒ​ന്നി​ൽ​ക്കൂ​ടു​ത​ൽ ആ​ളു​ക​ൾ പേ​ര് സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ മാ​ത്ര​മേ ആ ​ത​സ്തി​ക​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​പ്പെ​ടു​ക​യു​ള്ളു. നാ​മ നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള തീ​യ​തി ന​വം​ബ​ർ 24 മു​ത​ൽ 26 വ​രെ വൈ​കു​ന്നേ​രം 6 മു​ത​ൽ 9 മ ​വ​രെ​യാ​ണ്. ന​വം​ബ​ർ 27 വൈ​കു​ന്നേ​രം 8ന് ​വ​ര​ണാ​ധി​കാ​രി​യു​ടെ കൈ​വ​ശം കി​ട്ടി​യ പ​ത്രി​ക​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​ന്തി​മ തീ​യ​തി ന​വം​ബ​ർ 29 ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം 8 മ​ണി വ​രെ​യാ​ണ്. ന​വം​ബ​ർ 30 തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​രം ഏ​ഴി​ന് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

വോ​ട്ട​വ​കാ​ശ​മു​ള്ള​വ​ർ അ​വ വി​നി​യോ​ഗി​ക്കു​വാ​ൻ എ​ത്തു​ന്പോ​ൾ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള കോ​വി​ഡ് 19 സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഫോ​ട്ടോ പ​തി​ച്ച സ​ർ​ക്കാ​രി​ന്‍റെ തി​രി​ച്ച​റി​യ​ൽ രേ​ഖ സ​ഹി​തം ഹാ​ജ​രാ​കേ​ണ്ട​താ​ണെ​ന്നു വ​ര​ണാ​ധി​കാ​രി അ​ഡ്വ. കെ ​തോ​മ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ക​ൾ വി​വ​ര​ങ്ങ​ൾ​ക്ക് വ​ര​ണാ​ധി​കാ​രി അ​ഡ്വ. കെ ​തോ​മ​സ് 9811349994, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ 9818750868 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.