• Logo

Allied Publications

Europe
സമ്മാനപ്പെരുമഴയ്ക്ക് ആവേശകരമായ പ്രതികരണം; യുക്മ കലണ്ടറിനായി രജിസ്റ്റര്‍ ചെയ്യാം
Share
ലണ്ടൻ: പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം ലഭിക്കുന്ന പദ്ധതിയുമായി പുറത്തിറങ്ങുന്ന "യുക്മ കലണ്ടര്‍ 2021' ന് ആവേശകരമായ പ്രതികരണമാണ് യുകെയിലെ മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

യുക്മയിലെ 120ഓളം വരുന്ന അംഗ അസോസിയേഷനിലെ അംഗങ്ങള്‍ക്കൊപ്പം തന്നെ അംഗത്വം ഇല്ലാത്ത അസോസിയേഷനുകള്‍ക്കും അതോടൊപ്പം തന്നെ മലയാളി അസോസിയേഷനുകള്‍ ഇല്ലാതെ ചെറിയ കൂട്ടായ്മകളായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മലയാളികള്‍ ഒറ്റപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും കലണ്ടര്‍ ലഭ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് യുക്മ ഏറ്റെടുത്തിരിക്കുന്നത്.

യുക്മ കലണ്ടര്‍ 2021നായി നിരവധി ആളുകള്‍ യുക്മ നേതൃത്വവുമായി ഇതിനോടകം തന്നെ ബന്ധപ്പെട്ടുകഴിഞ്ഞു. ആളുകളുടെ സൗകര്യാര്‍ത്ഥം കലണ്ടര്‍ ലഭ്യമാക്കുന്നതിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള സൗകര്യം യുക്മ ഒരുക്കിയിട്ടുണ്ട്. യുക്മയിലെ അംഗ അസോസിയേഷനിലെ അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവര്‍ക്ക് റീജണല്‍ കമ്മറ്റികള്‍ വഴി കലണ്ടറുകള്‍ ലഭ്യമാക്കും.

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് എല്ലാ പുതുവര്‍ഷത്തിലും സമ്മാനമായി യുക്മ നല്‍കി വരുന്ന കലണ്ടര്‍ ഈ വര്‍ഷം മുന്‍വര്‍ഷങ്ങളിലേക്കാള്‍ പുതുമകളോടെയാണ് ഒരുങ്ങുന്നത്. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത സ്പൈറല്‍ കലണ്ടര്‍ ആണ് 2021 ല്‍ യു.കെ മലയാളികളുടെ വീടുകളില്‍ അലങ്കാരമാകുവാന്‍ പോകുന്നത്. ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ വയ്ക്കുവാനും, ഇയര്‍ പ്ലാനര്‍ ആയും യുക്മ കലണ്ടറുകള്‍ ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കലണ്ടറായി ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും പരമ്പരാഗത കലണ്ടറുകളുടെ മനോഹാരിതയും പ്രസക്തിയും ഒട്ടും നഷ്ട്ടപ്പെട്ടിട്ടില്ലെന്നത് യുക്മ കലണ്ടറുകളുടെ ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍നിന്നും മനസിലാക്കുവാന്‍ സാധിക്കും. മുന്‍ വര്‍ഷങ്ങളെപോലെത്തന്നെ തികച്ചും സൗജന്യമായാണ് യുക്മ കലണ്ടര്‍ ഈ വര്‍ഷവും യുക്മ മലയാളികള്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. ഈ വര്‍ഷം പതിനയ്യായിരം കലണ്ടറുകളാണ് വിതരണത്തിനായി എത്തുന്നത്. യുകെ യിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടര്‍ 2021 ല്‍, കലണ്ടര്‍ തയ്യാറാക്കുന്നതിനും വിതരണത്തിനും യുക്മയെ സഹായിക്കുന്ന യുകെ മലയാളി സംരംഭകരുടെ വിവരങ്ങളും സേവനങ്ങളും ലഭ്യമാണ്.

2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ഒരു നൂതന സമ്മാന പദ്ധതിയും സൗജന്യമായിത്തന്നെ യുക്മ ഒരുക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രാന്‍ഡ് ന്യൂ കാര്‍ സമ്മാനമായി നല്‍കിയിരുന്ന യുക്മ യുഗ്രാന്‍റ് ലോട്ടറി കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇത്തവണ നടത്താനായില്ല. എന്നാല്‍ അതിനു പകരമായി 2021ല്‍ എല്ലാ മാസവും നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കത്തക്ക വിധത്തിലുള്ള സൗകര്യമാണ് യുക്മ ഒരുക്കിയിട്ടുള്ളത്. യുക്മ യുഗ്രാന്‍റ് ഒരു ലോട്ടറിക്ക് പത്ത് പൗണ്ട് ആയിരുന്നുവെങ്കില്‍ തികച്ചും സൗജന്യമായിട്ടാണ് കലണ്ടറിനൊപ്പമുള്ള സമ്മാനപദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു സാധാരണ മലയാളി കുടുംബത്തിന് അത്യാവശ്യം ബന്ധപ്പെടേണ്ടി വരുന്ന സേവന ദാതാക്കളെയാണ് ഈ വര്‍ഷവും യുക്മ കലണ്ടറില്‍ കൂടി പരിചയപ്പെടുത്തുന്നത്. യുകെ യിലെ ഇന്‍ഷ്വറന്‍സ് രംഗത്തെ പ്രമുഖ മലയാളി സംരംഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസും നാട്ടിലേക്ക് ചുരുങ്ങിയ ചിലവില്‍ ഏറ്റവും വേഗം പണം അയക്കുന്നതുൾപ്പെടെ നിരവധി സേവനങ്ങള്‍ ചെയ്തു തരുന്ന മുത്തൂറ്റ് ഗ്ളോബല്‍, യുകെയിലെ പ്രമുഖ മലയാളി സോളിസിറ്റേഴ്സ് ആയ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, പ്രമുഖ നഴ്സിംഗ് റിക്രൂട്ട്മെന്‍റ് സ്ഥാപനം എന്‍വിരറ്റ്സ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ്, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും മറ്റും ഉപകാരപ്രദമായ സേവനം ചെയ്യുന്ന സീകോം അക്കൗണ്ടന്‍സി സര്‍വീസ്, യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്യൂഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്സ്, പ്രമുഖ ആക്സിഡന്‍റ് ക്ലെയിം കമ്പനിയായ ഷോയി ചെറിയാന്‍ ആക്സിഡന്‍റ് ക്ലെയിംസ് ലിമിറ്റഡ്, ഭക്ഷ്യവിതരണ രംഗത്ത് ഏറ്റവും ജനപ്രീതിയാര്‍ജിച്ച വിശ്വാസ് ഫുഡ്സ് എന്നിവരാണ് ഈ വര്‍ഷത്തെ യുക്മ കലണ്ടറിനെ സ്പോണ്‍സര്‍ ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലയാളി സംരംഭകര്‍.

ഡിസംബര്‍ മധ്യത്തോടെ തന്നെ യുക്മ കലണ്ടറുകള്‍ അംഗ അസ്സോസിയേഷനുകള്‍ക്ക് എത്തിച്ചുകൊടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ആണ് നടക്കുന്നത്. യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ അസോസിയേഷനുകള്‍ അതാത് റീജണല്‍ പ്രസിഡന്‍റുമാരുടെ അടുത്ത് ആവശ്യമുള്ള കലണ്ടറുകളുടെ എണ്ണം അറിയിച്ചാല്‍ മതിയാവും. കലണ്ടര്‍ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്‍റെ ചുമതലയുള്ള ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍ 07702862186, ടിറ്റോ തോമസ് 07723956930, സെലീന സജീവ് 07507519459 എന്നിവരുമായി നേരിട്ടോ, യുക്മ റീജണല്‍ ഭാരവാഹികള്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അതത് പ്രദേശങ്ങളില്‍ ഉള്ള ഏതെങ്കിലും പോയിന്‍റുകളിലാവും കലണ്ടര്‍ റീജണല്‍ കമ്മറ്റികള്‍ വഴി എത്തിച്ചു നല്‍കുന്നത്. ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളിലും കലണ്ടര്‍ ലഭ്യമാകുന്നതിനുള്ള കോണ്‍ടാക്ട് പോയിന്‍റുകള്‍ ഉണ്ടായിരിക്കും. വെയില്‍സിലെയും സ്കോട് ലൻഡിലെയും നോര്‍ത്തേണ്‍ അയര്‍ലൻഡിലെയും എല്ലാ പ്രധാന നഗരങ്ങളിലും യുക്മ കലണ്ടര്‍ ലഭ്യമാക്കും.

യുക്മ കലണ്ടര്‍ ലഭിക്കുന്നതിനുവേണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSfwexaIY8pvIY5j_V1MvVWkjCGuoUD6iiXci1_KJrAQuRS3kA/viewform

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ