ബർമിംഗ്ഹാം: സിൽവർ ജൂബിലി നിറവിൽ കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും മുദ്രപതിപ്പിച്ച് കാൽനൂറ്റാണ്ട് കാലമായി അഗോളതലത്തിൽ വ്യാപിച്ചു കിടക്കുന്ന മലയാളികളെ ഒരു കുടക്കിഴിൽ അണിനിരത്തുന്ന വേൾഡ് മലയാളി കൗണ്‍സിലിന്റെ പുതിയ പ്രൊവിൻസിന് യുകെയിൽ തുടക്കമായി. നവംബർ 8 ഞായറാഴച വൈകുന്നേരം മൂന്നിന് വിർച്ചൽ പ്ലാറ്റ്ഫോമായ സൂമിലൂടെ നടത്തിയ മീറ്റിംഗിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികൾ പങ്കെടുത്തു.
വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ് പ്രസിഡന്റ് ജോളി എം പടയാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി സ്വാഗതം ആശംസിച്ചു. ചെയർമാൻ ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ യുകെ പ്രൊവിൻസിന്റെ ഭാവി പ്രവർത്തനത്തെ അവലോകനം ചെയ്തു സംസാരിച്ചു.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് ഡബ്ല്യുഎംസി ഗ്ലാബൽ ജനറൽ സെക്രട്ടറിയും യൂറോപ്പ് റീജണ്‍ പ്രസിഡന്റുമായ ഗിഗറി മേടയിൽ സംഘടനയുടെ ഭരണഘടന വിശദീകരിച്ച് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ, ഡോ. പി.എ. ഇബ്രാഹിം ഹാജി (യുഎഇ) യുകെ പ്രൊവിൻസ് നിലവിൽ വന്നതായി പ്രഖ്യാപിച്ച് ആശംസകൾ നേർന്നു.
ജോളി തടത്തിൽ (ഡബ്ല്യുഎംസി യൂറോപ്പ് റീജണ്‍ ചെയർമാൻ), മേഴ്സി തടത്തിൽ (ഡബ്ല്യുഎംസി യൂറോപ്പ് റീജണ്‍ വിമൻസ് ഫോറം പ്രസിഡന്റ്), ഗോപാലപിള്ള (ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ്, യുഎസ്എ ), ഡോ.വിജയലക്ഷ്മി (ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർപേഴ്സണ്‍, ഇന്ത്യ), ജോണ്‍ മത്തായി (ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ്, യുഎഇ ), ജോസ് കുന്പിളുവേലിൽ (ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ്, ചെയർമാൻ), പി.സി. മാത്യു (ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഓർഗനൈസേഷൻ, യുഎസ്എ), തോമസ് അറന്പൻകുടി (ഡബ്ല്യുഎംസി ഗ്ലോബൽ ട്രഷറർ, ജർമനി ), രാജു കുന്നക്കാട്ട് (അയർലൻഡ്് പ്രൊവിൻസ് കോഓർഡിറ്റേർ), ഷാജു കുര്യൻ (പ്രസിഡന്റ് അയർലൻഡ് കോർക്ക് യൂണിറ്റ്) രാധാകൃഷ്ണൻ തെരുവത്ത്(ഡബ്ളിയു എം സി മിഡിൽ ഈസ്ററ് പ്രസിഡന്റ്), സുധീർ നന്പ്യാർ (ഡബ്ല്യുഎംസി യുഎസ്എ റീജണ്‍ പ്രസിഡന്റ്), മിസ്ററർ റോണ തോമസ് (ഡബ്ല്യുഎംസി ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മിഡിൽ ഈസ്ററ്) എന്നിവർ ആശംസകൾ നേർന്നു. പരിപാടിയുടെ അവതാരകയായിരുന്ന യുകെ പ്രൊവിൻസ് ട്രഷറർ ടാൻസി പാലാട്ടി നന്ദി പറഞ്ഞു.
നോർക്കയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സംഘടനയിൽ സഹകരിക്കാൻ താല്പര്യമുള്ളവർ യുകെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നു താൽപ്പര്യപ്പെടുന്നു.
യുകെ പ്രൊവിൻസ് ഭാരവാഹികൾ
ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ,(ചെയർമാൻ) സ്ററീവനേജ്, 07470605755, സൈബിൻ പാലാട്ടി(പ്രസിഡന്റ്), വാൾസാൽ,07411615189, അജി അക്കരക്കാരൻ (വൈസ് പ്രസിഡന്റ്), ബിർമിംഹാം,07415653749, ഷാജു പള്ളിപ്പാടൻ( വൈസ് ചെയർമാൻ), കവന്ററി,07707450831, പ്രോബിൻ പോൾ കോട്ടക്കൽ,( ജനറൽ സെക്രട്ടറി) നോട്ടിങ്ഹാം, 07427265041,വേണു ചാലക്കുടി (സെക്രട്ടറി), വുസ്ററർ,07904221444, റ്റാൻസി പാലാട്ടി (ട്രഷറർ), വാൾസാൽ,07475204829.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
|