• Logo

Allied Publications

Europe
ഡ​ബ്ല്യു​എം​എ​ഫ് ഫ്രാ​ൻ​സ് മ​ല​യാ​ളം മി​ഷ​ൻ ഓ​ണ്‍​ലൈ​ൻ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Share
പാ​രീ​സ്: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ഡ​ബ്ല്യു​എം​എ​ഫ് ഫ്രാ​ൻ​സ് മ​ല​യാ​ളം മി​ഷ​ൻ 202021 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ളം​മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ് പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​ർ എം. ​സേ​തു​മാ​ധ​വ​ൻ, ഡ​ബ്ല്യു​എം​എ​ഫ് ഗ്ലോ​ബ​ൽ മ​ല​യാ​ളം ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​യ്സ​ണ്‍ കാ​ളി​യാ​നി​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. സം​ഘ​ട​ന​യു​ടെ ഫ്രാ​ൻ​സി​ലെ അം​ഗ​ങ്ങ​ളും മ​ല​യാ​ളം മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

ഡ​ബ്ല്യു​എം​എ​ഫ് വി​മ​ൻ​സ് കോ​ർ​ഡി​നേ​റ്റ​റും മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പി​ക​യു​മാ​യ ജി​ഷ നൗ​ഷാ​ദി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ, മ​ല​യാ​ളം മി​ഷ​ൻ സി​ഗ്നേ​ച്ച​ർ ഫി​ലിം പ്ര​ദ​ർ​ശി​പ്പി​ച്ചു. സം​ഘ​കാ​ല സാ​ഹി​ത്യ​ത്തി​ന്‍റെ ഓ​ർ​മ്മ പു​തു​ക്ക​ലി​ൽ തു​ട​ങ്ങി, മ​ല​യാ​ളം മി​ഷ​ന്‍റെ വി​വി​ധ കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും, ലോ​ക മ​ല​യാ​ള സാ​ദ്ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​മെ​ല്ലാം ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പ്രൊ​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ് വി​ശ​ദീ​ക​രി​ച്ചു.

തു​ട​ർ​ന്ന് സം​സാ​രി​ച്ച മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​റും അ​ധ്യാ​പ​ക പ​രി​ശീ​ല​ന​വേ​ദി​ക​ളി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​വു​മാ​യ സേ​തു​മാ​ഷ് മ​നോ​ഹ​ര​മാ​യ പ്ര​വേ​ശ​നോ​ത്സ​വ പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു കു​ട്ടി​ക​ളെ ര​സി​പ്പി​ച്ചു. ഡ​ബ്ല്യു​എം​എ​ഫ് ഫ്രാ​ൻ​സ് മ​ല​യാ​ളം മി​ഷ​ൻ ടെ​ക്നി​ക്ക​ൽ കോ​ർ​ഡി​നേ​റ്റ​റും ട്ര​ഷ​റ​റു​മാ​യ വി​കാ​സ് മാ​ത്യു, ഫ്രാ​ൻ​സി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. മ​ല​യാ​ളം മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജ സ​ര​സ്വ​തി ഫ്രാ​ൻ​സി​ലെ മ​ല​യാ​ളം മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി വി​വ​ര​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. ഫ്രാ​ൻ​സി​ലെ മ​ല​യാ​ളം വാ​യ​ന​ശാ​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡ​ബ്ല്യു​എം​എ​ഫ് മ​ല​യാ​ളം മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മോ​ഹ​ന​ച​ന്ദ്ര​ൻ വി​ശ​ദീ​ക​രി​ച്ചു.

ഡ​ബ്ല്യു​എം​എ​ഫ് ഗ്ലോ​ബ​ൽ മ​ല​യാ​ളം ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​യ്സ​ണ്‍ കാ​ളി​യാ​നി​ൽ, ഫ്രാ​ൻ​സ് സെ​ക്ര​ട്ട​റി റോ​യ് ആ​ന്‍റ​ണി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യോ​ത്ത​ര​വേ​ള​യു​മു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളം മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജ സ​ര​സ്വ​തി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് ജി​ത്തു ജ​നാ​ർ​ദ്ദ​ന​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഫ്രാ​ൻ​സി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ ഒ​രു​ക്കി​യ ക​ലാ​വി​രു​ന്ന് എ​ല്ലാ​വ​രു​ടെ​യും മ​നം ക​വ​ർ​ന്നു. മ​ല​യാ​ളം മി​ഷ​ൻ സെ​ക്ര​ട്ട​റി ജി​നി ശ്രീ​കു​മാ​ർ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ജി​ഷ നൗ​ഷാ​ദ് എ​ന്നി​വ​ർ കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. പ്ര​ശാ​ന്ത് പ്ര​കാ​ശ്, സീ​റോ ഡി​ഗ്രി പ്രൊ​ഡ​ക്ഷ​ൻ​സ്, പ്രോ​ഗ്രാം എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചു. പാ​ട്ടും ക​വി​ത​യും നൃ​ത്ത​വും ഒ​പ്പം കേ​ര​ള​ത്തി​ലെ ഓ​രോ ജി​ല്ല​യേ​യും കു​റി​ച്ച് കു​ട്ടി​ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ളും കൂ​ടി ചേ​ർ​ന്ന​തോ​ടു​കൂ​ടി ഫ്രാ​ൻ​സി​ലെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.