• Logo

Allied Publications

Australia & Oceania
മെ​ൽ​ബ​ണ്‍ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പെ​രു​നാ​ൾ
Share
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ നൂ​റ്റി​പ്പ​തി​നെ​ട്ടാം ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ന​വം​ബ​ർ 7, 8 തീ​യ​തി​ക​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ആ​ഘോ​ഷി​ച്ചു.

ഭാ​ര​തീ​യ ക്രൈ​സ്ത​വ സ​ഭ​യി​ലെ ഭാ​ര​തീ​യ​നാ​യ പ്ര​ഥ​മ പ​രി​ശു​ദ്ധ​നും മ​ല​ങ്ക​ര​സ​ഭ​യു​ടെ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നു​മാ​യ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഈ ​ദേ​വാ​ല​യ​ത്തി​ലെ പ്ര​ധാ​ന പെ​രു​നാ​ൾ ആ​ണി​ത്. ഏ​ഴി​നു ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ഭ​ക്ത്യാ​ദ​ര​പൂ​ർ​വ​മാ​യ റാ​സ​യും തു​ട​ർ​ന്ന് മെ​ർ​ലി​ൻ മാ​ത്യു പു​ത്ത​ൻ​കാ​വി​ന്‍റെ പെ​രു​ന്നാ​ൾ സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രു​ന്നു.

ന​വം​ബ​ർ 8നു ​ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വി​കാ​രി ഫാ. ​സാം ബേ​ബി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന​യും, ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യും, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദ​വും അ​തി​നു​ശേ​ഷം കൊ​ടി ഇ​റ​ക്കി​യ​തോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ പെ​രു​നാ​ൾ സ​മാ​പി​ച്ചു. പെ​രു​നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ഓ​ണ്‍​ലൈ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗി​ലൂ​ടെ ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു. പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല തി​രു​മേ​നി​യു​ടെ വി​ശു​ദ്ധ ജീ​വി​തം ഏ​വ​ർ​ക്കും മാ​തൃ​ക​യാ​യി​രി​ക്ക​ട്ടെ എ​ന്ന് വി​കാ​രി​യ​ച്ച​ൻ ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. ഇ​ട​വ​ക​കൈ​ക്കാ​ര​ൻ ല​ജി ജോ​ർ​ജ്, സെ​ക്ര​ട്ട​റി സ​ക്ക​റി​യ ചെ​റി​യാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ മാ​നേ​ജിം​ഗ് ക​മ്മ​റ്റി പെ​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ

മെൽബൺ സെന്‍റ് മേരിസ് ഇടവക ദശാബ്‌ദി ആഘോഷം: സ്വാഗതസംഘം രൂപികരിച്ചു.
മെൽബൺ: മെൽബൺ സെന്‍റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാർഷികം പ്രമാണിച്ചു, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കായി സ്വാഗതസംഘം രൂപികരിച്ചു.
ഓ​സ്ട്രേ​ലി​യയി​ൽ അ​ഭി​ന​യ ക​ഴി​വ് തെ​ളി​യി​ച്ച് എ​മി​ൽ ജ​യ​ൻ.
മെ​ൽ​ബ​ണ്‍: അ​ഭി​ന​യ​ത്തി​ലും പ​ര​സ്യ​ക​ല​യാ​ലും ക​ഴി​വു തെ​ളി​യി​ച്ച് ഓ​സ്ടേ​ലി​യാ​യി​ലെ മെ​ൽ​ബ​ണി​ൽ ഒ​രു മ​ല​യാ​ളി.
പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും പ്രൗ​ഢോ​ജ്വ​ല​മാ​യി.
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഇ​ട​വ​ക​യി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉദ്ഘാ​ട​
സെ​ന്‍റ് ജോ​ർ​ജ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ർ മെ​ൽ​ബ​ണ്‍ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും.
മെ​ൽ​ബ​ണ്‍: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സെ​ൻ​റ്റ് ജോ​ർ
മെ​ൽ​ബ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ തൈ​ലം കൂ​ദാ​ശ ന​ട​ന്നു.
മെ​ൽ​ബ​ണ്‍: പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​നു​ഗ്ര​ഹ ക​ൽ​പ​ന​യി​ലൂ​ടെ, ഓ​സ്ട്രേ​ലി​യ ന്യൂ​സി​ലാ​ൻ​ഡ് ഇ​ട​വ​ക​ക​ളു​ടെ പാ​ട്രി​യാ​ർ​ക്ക​ൽ വ