• Logo

Allied Publications

Delhi
ഡ​ൽ​ഹി സ്കൂ​ൾ ഓ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് സേ​ക്ര​ഡ് മ്യൂ​സി​ക് സം​ഘ​ടി​പ്പി​ച്ച വേ​ർ​ച്ചു​ൽ കൊ​യ​ർ ഗാ​നം പ്ര​കാ​ശ​നം ചെ​യ്തു
Share
ന്യൂ​ഡ​ൽ​ഹി: ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി സ്കൂ​ൾ ഓ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് സേ​ക്ര​ഡ് മ്യൂ​സി​ക് സം​ഘ​ടി​പ്പി​ച്ച വേ​ർ​ച്ചു​ൽ കൊ​യ​ർ ഗാ​നം ’ വ​രു​വി​ൻ സ​ഹ​ജ​രെ’ പ്ര​കാ​ശ​നം ചെ​യ്തു.

വി​ൽ​സ​ണ്‍ തോ​മ​സ് എ​ഴു​തി​യ വ​രി​ക​ൾ പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മാ​ന​സി​ക വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന മ​നു​ഷ്യ സ​മൂ​ഹ​ത്തെ മു​ഴു​വ​ൻ ദൈ​വ​സ​ന്നി​ധി​യി​ലേ​ക്ക് ആ​ന​യി​ക്കു​ന്നു. സാം ​തോ​മ​സ് (ദു​ബാ​യ് ) ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ നി​ർ​വ​ഹി​ച്ച ഈ ​ഗാ​ന​ത്തി​ന് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത് തോ​മ​സ് ഏ​ലി​യാ​സ് (ബെ​ന്നി സാ​ർ). ഈ ​മൂ​ന്നു പേ​രോ​ടൊ​പ്പം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് 22 ആ​ദ്യ​കാ​ല ഗാ​യ​ക​ർ ഒ​ത്തു ചേ​ർ​ന്ന് ആ​ല​പി​ക്കു​ന്പോ​ൾ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മാ​റ്റു കൂ​ട്ടൂ​ന്നു. അ​ഭി​ഷേ​ക് (സൈ​ൻ​ഫോ), കേ​ര​ള​യാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​വ​രും കോ​വി​ഡ് രോ​ഗി​ക​ളെ ശു​ശ്രു​ഷി​ക്കു​ന്ന​വ​രു​മാ​യ​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന്ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

’വ​രു​വി​ൻ സ​ഹ​ജ​രെ’ എ​ന്ന ഗാ​നം ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്താ അ​ഭി​വ​ന്ദ്യ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് തി​രു​മേ​നി സൂം ​മീ​റ്റിം​ഗി​ൽ കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ആ​ദ്യ ഡ​യ​റ​ക്ട​ർ വ​ന്ദ്യ സാം ​വി ഗ​ബ്രി​യേ​ൽ, ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​അ​ജു എ​ബ്ര​ഹാം, അ​സി വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഭ​ദ്ര​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​നം ആ​ദ്യ​കാ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​നാ​ൻ എ​ബ്ര​ഹാം ഉ​ദ്ഘാ​ട​ന പ്രോ​ഗ്രാ​മി​ന് അ​മേ​രി​ക്ക​യി​ൽ നി​ന്ന് സൂം ​മോ​ഡ​റേ​റ്റ​ർ ആ​യി നേ​തൃ​ത്വം ന​ൽ​കി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മു​ൻ​കാ​ല ഗാ​യ​ക​രും പ്ര​വ​ത്ത​ക​രും ഈ ​അ​സു​ല​ഭ നി​മി​ഷ​ത്തി​ന് സാ​ക്ഷി​ക​ളാ​യി സം​ബ​ന്ധി​ച്ചു.

ഈ ​ഗാ​നം പു​റ​ത്തി​റ​ക്കു​വാ​ൻ ജോ​ർ​ജ് വ​ർ​ഗീ​സ് സ​ണ്ണി മ​ല്ല​പ്പ​ള്ളി, സ​ജി​മോ​ൻ ജോ​ർ​ജ്, ജോ​ജി വ​ഴു​വാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ ഓ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് സേ​ക്ര​ഡ് മ്യൂ​സി​ക്കി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഈ ​ഗാ​നം ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.