• Logo

Allied Publications

Europe
അയർലണ്ടിൽ കുടിയേറിയ നഴ്സുമാർക്ക് പുതിയ സംഘടന
Share
അയർലൻഡ് ഇന്ത്യയിൽനിന്നുൾപ്പെടെ അയർലൻ്റിലേക്ക് കുടിയേറിയ നഴ്സിങ്ങ് തൊഴിലാളികൾക്ക് അവരുടേതായ ഒരു സംഘടന യാഥാർഥ്യമായി. അയർലൻഡിൽ കുടിയേറിയ നേഴ്സുമാർക്കായി മൈഗ്രന്‍റ് നഴ്സസ് അയർലൻഡ് (എൻഎംഐ) എന്ന പേരിലാണ് സംഘടനയുണ്ടായത്.

എൻ എം ഐ അയർലണ്ടിലെ നഴ്സുമാരുടെ ഏറ്റവും ശക്തമായ തൊഴിലാളി സംഘടനയായ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷനും തമ്മിലുള്ള പങ്കാളിത്തം ഇന്ത്യൻ അംബാസിഡർ, INMOയുടെ ജനറൽ സെക്രട്ടറി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി അംഗീകരിച്ചു. രണ്ടു സംഘടനകളും പരസ്പരം സഹരിക്കുന്നതിനുള്ള കരാർ ഒപ്പുവെക്കുകയും ചെയ്തു.

INMO യുമായുള്ള പങ്കാളിത്ത കരാർ ഏറെ സ്വാഗതം ചെയ്യുന്നുവെന്നും, അയർലണ്ടിലെ തൊഴിലിടങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും, ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക് ഉയർന്ന ചുമതലകളിൽ എത്തിച്ചേരാനുള്ള അവസരങ്ങൾ ഉടലെടുക്കുമെന്നും യോഗത്തിൽ പങ്കെടുത്തു കൊണ്ട് ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ പറഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്ത് ത്യാഗസന്നദ്ധമായി പ്രവർത്തിച്ച എല്ലാ നഴ്സുമാരെയും താൻ സല്യൂട്ട് ചെയ്യുന്നുവെന്നും ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ തുടർന്ന് പറഞ്ഞു .

ഇന്ത്യൻ നഴ്സുമാർ ഉൾപ്പെടുന്ന കുടിയേറ്റ നഴ്സുമാരോട് സഹകരിച്ചു പ്രവർത്തിച്ചതിന്‍റെ സുദീർഘമായ പാരമ്പര്യമുള്ള സംഘടനയാണ് INMO എന്നും MNIയുമായുള്ള സഹവർത്തിത്വത്തെ ഏറെ പ്രതീക്ഷയോടെയാണ് തങ്ങൾ നോക്കിക്കാണുന്നതെന്നും ജനറൽ സെക്രട്ടറി ഫിൽ നിഹ പ്രസ്താവിച്ചു.

കോവിഡ് 19 ന്‍റെ പശ്ചാതലത്തിൽ മൈഗ്രന്‍റ് നഴ്സുമാർ നേരിടുന്ന പ്രത്യേക പ്രശനങ്ങളേ lNMO മനസ്സിലാക്കുന്നു എന്നും അത്തരം പ്രശ്ന്നങ്ങളേ നേരിടാൻ MNI യോടൊപ്പം മുന്നിട്ടിറങ്ങും എന്നും lNMO പ്രസിഡൻറ് കാരൻ മക്ഗോവൻ lNMO നാഷണൽ എക്സിക്യൂട്ടീവ് കൌൺസിൽ യോഗത്തിൽ അഭിപ്രായപ്പെട്ടു.

MNI യുടെ കൺവീനർ വർഗീസ് ജോയി ഇന്ത്യൻ അംബാസഡർക്കും INMOഭാരവാഹികൾക്കും നന്ദിയർപ്പിച്ചു. രാജ്യത്തെ തൊഴിലാളി സംഘടനാ ചരിത്രത്തിൽ ഇതുപോലെയുള്ള ഒരു സംരംഭം ഇതാദ്യമാണ് സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. നഴ്സിങ്ങ് മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നതിനും, പൊതുസൂഹത്തിൽ അവരുടെ തനതായ പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടികൊടുക്കുന്നതിനും ഈ സംരംഭം വഴിയൊരുക്കും.

അയർലണ്ടിൽ അങ്ങോളം ഇങ്ങോളം നിരവധി കർമ്മനിരതരായ നഴ്സുമാർ അടങ്ങുന്ന നേതൃത്വ നിരയാണ് MNI ക്കുള്ളത്. ഡബ്ലിനിൽ CNM3 ആയി ജോലി ചെയ്യുന്ന വർഗീസ് ജോയി ആണ് MNI യുടെ കൺവീനർ. സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ നഴ്സ്സായ ഐബി തോമസ് ആണ് ജോയിൻ്റ് കൺവീനർ. വിനു കൈപ്പിള്ളി (Conolly Hospital, Blanchardstown) മെമ്പർഷിപ്പ് കൊഡിനേഷനും, ഗാൾവേയിൽ നിന്നുള്ള ആഗ്നസ് ഫെബിന പബ്ലിക്ക് റിലേഷനും MNIക്ക് വേണ്ടി കൈകാര്യം ചെയ്യും.

അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിന് ഏറേ പരിചിതരായ രാജിമോൾ മനോജ് (ഡബ്ലിൻ ), സിസ്സിലിയമ്മ പുളിമൂട്ടിൽ (കിൽക്കെനി), അനൂപ് ജോൺ (വാട്ടർഫോർഡ്), ജോർജ് ഫിലിപ്പ് (ഗാൾവേ), അനുപ അച്ചുതൻ (വാട്ടർഫോർഡ്), മിട്ടു ഫാബിൻ (ഡബ്ലിൻ ), വിനോദ് ജോർജ് (ഗാൾവേ), പ്രീതി മനോജ് (ഡബ്ലിൻ), സോമി തോമസ് (ഡബ്ലിൻ ), ചിത്ര നായർ (വിക്ക്ലോ), വിജയ് ശിവാനന്ദൻ (ഡബ്ലിൻ ), ഷിൻ്റോ ജോസ് (കോർക്ക്) തുടങ്ങിയവർ MNI യുടെ കേന്ദ്ര കമ്മിറ്റി ഭാഗമായി സംഘടനയെ നയിക്കും.

MNI സംഘടനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സൗജന്യ മെമ്പർഷിപ്പിനും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക https://migrantnurses.ie/

റിപ്പോർട്ട്; ജയ്സൺ കിഴക്കയിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്