• Logo

Allied Publications

Europe
എലയ്‌ന ജിനു പാഡിക്ക് മെൻസ ഹൈ ഐ ക്യൂ സൊസൈറ്റിയിൽ അംഗത്വം
Share
ലണ്ടൻ: മെൻസാ ഐക്യൂ ടെസ്റ്റിൽ പരമാവധി സ്‌കോർ നേടി കെന്‍റിലെ സ്കൂൾ വിദ്യാർഥിനി എലയ്‌ന ജിനു പാഡി ബ്രിട്ടീഷ് മെൻസ ഹൈ ഐക്യൂ സൊസൈറ്റിൽ അംഗത്വം കരസ്ഥമാക്കി.

ഐക്യൂ ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്‌കോർ കരസ്ഥമാക്കുന്ന രണ്ട് ശതമാനം ആളുകൾക്ക് മാത്രമേ മെൻസ ഹൈ ഐ ക്യൂ സൊസൈറ്റിയിൽ അംഗത്വം ലഭിക്കുകയുള്ളൂ.ലോകത്തെമ്പാടുനിന്നുമുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ പരമാവധി സ്കോറായ 162 പോയിന്‍റ് നേടിയാണ് പതിനൊന്നുകാരിയായ എലയ്‌ന ജിനു പാഡി ഈ അപൂർവ ബഹുമതിക്ക് അർഹയായത്.

കെന്‍റിലെ സെക്കൻഡറി സ്‌കൂളായ ഇൻവിക്റ്റാ ഗ്രാമർ സ്‌കൂളിലേക്ക് 11+ പരീക്ഷയിൽ ഉയർന്ന മാർക്കോടെ എലയ്‌ന പ്രവേശനം നേടിയിരുന്നു. സഹോദരി ഹാനയുടെ പ്രോത്സാഹനത്താൽ പ്രചോദിതയായി മെൻസ പരീക്ഷക്കു വേണ്ട കുറഞ്ഞ പ്രായപരിധിയായ പത്തര വയസെത്തിയപ്പോൾ തന്നെ ടെസ്റ്റിന് തയാറായിരുന്നുവെങ്കിലും കോവിഡ് മഹാമാരിയെ തുടർന്നു നിശ്ചയിച്ച തീയതി ഒക്ടോബറിലേക്ക് നീണ്ടുപോവുകയായിരുന്നു.

പുസ്തക പ്രേമിയായ എലയ്‌ന ഇതിനോടകം 600ലധികം പുസ്തകങ്ങൾ വായിച്ചുകഴിഞ്ഞിട്ടുണ്ട്. വായനയിൽ കുറ്റാന്വേഷണവും മിസ്റ്ററിയും ത്രില്ലറുകളുമാണ് എലയ്‌നയുടെ ഇഷ്ടവിഷയങ്ങൾ. ബ്രൂക് തിയേറ്ററിൽ അവതരിപ്പിച്ച 'മേക്കിംഗ് വെയ്‌വ്‌സ്' എന്ന സംഗീത നാടകം തയാറാക്കാനായി മെഡ് വേയിലെ പ്രൈമറി സ്‌കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സർഗത്മക രചനയിൽ പ്രതിഭയുള്ള കുട്ടികളിൽ എലയ്‌നയും ഉൾപ്പെട്ടിരുന്നു. നൃത്തത്തിലും പാട്ടിലും താല്പര്യമുള്ള എലയ്‌ന സഹോദരിയുടെ മാതൃക പിൻതുടർന്ന് മൂന്നാം വയസ് മുതൽതന്നെ ലാസ്യ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിൽ നിന്ന് ഇന്ത്യൻ ശാസ്ത്രീയ നൃത്തമായ ഭരതനാട്യം അഭ്യസിക്കുന്നു. ലണ്ടനിലെ ഓറിയന്‍റൽ എക്‌സാമിനേഷൻ ബോർഡ് ഭരതനാട്യത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഒന്നുമുതൽ നാലുവരെയുള്ള ഗ്രെയ്‌ഡുകൾ ഡിസ്റ്റിംഗ്ഷനോടെ പൂർത്തിയാക്കിയ എലയ്‌ന ഇപ്പോൾ അഞ്ചാം ഗ്രെയ്‌ഡിനുള്ള തയാറെടുപ്പിലാണ്.

മെഡ് വേ NHS ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിന്‍റെ NHS70 ഫണ്ട് റേയ്സിംഗ് ചാരിറ്റി ഇവന്‍റ്, ദി ഹെരിറ്റേജ് മെഡ് വേ ആർട്ട് എക്സിബിഷൻ തുടങ്ങി വിവിധ വേദികളിൽ എലയ്‌ന ഭരതനാട്യവും ബോളിവുഡ് സിനിമാറ്റിക് ഡാൻസും അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂൾ പ്രൈമറി തലത്തിൽ നാലാം വർഷം തന്നെ എലയ്‌ന മുതിർന്ന കുട്ടികളെ വരെ പിന്നിലാക്കി ടാലന്‍റ് ഷോയിലും ഒന്നാമതെത്തിയിരുന്നു. കെപോപ്പും അനിമേയും ഇഷ്ടപ്പെടുന്ന എലയ്‌ന സഹോദരിയോടൊപ്പം മൂന്നാം വയസിൽ തന്നെ പള്ളിയിലെ കുട്ടികളുടെ ഗായകസംഘത്തിലെ അംഗമാവുകയും സ്‌കൂൾ ഗായകസംഘത്തിൽ പിയാനോ അഭ്യസിക്കുകയും ചെയ്യുന്നു.

ഫോറൻസിക്‌സിൽ പ്രത്യേക താത്പര്യത്തോടെ നിയമബിരുദം സമ്പാദിക്കണമെന്ന എലയ്‌നയുടെ ആഗ്രഹത്തിന് മാതാപിതാക്കളായ ഇൻവെസ്റ്റ്മെൻറ് കൺസൾട്ടന്‍റ് ജിനു മാത്യുവിന്‍റെയും ഗവേഷണ ശാസ്ത്രജ്ഞ ഡോ. സ്വപ്ന തോമസിന്‍റേയും പൂർണ പിന്തുണയുണ്ട്.

എലയ്ന ജിനുവിനെ യുക്മ ദേശീയ സമിതിക്കുവേണ്ടി പ്രസിഡന്‍റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു.

റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ