• Logo

Allied Publications

Europe
ജര്‍മനിയില്‍ ഐസിയുവിലെ രോഗികളുടെ എണ്ണം റിക്കാർഡിലേക്ക്
Share
ബര്‍ലിന്‍: തീവ്ര പരിചരണ വിഭാഗത്തില്‍ കോവിഡ് ചികിത്സ നേടുന്ന രോഗികളുടെ എണ്ണം റിക്കാർഡ് ഭേദിക്കാനൊരുങ്ങുന്നു. ഏപ്രിലില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ രോഗികള്‍ വൈകാതെ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളിലെത്തുമെന്നാണ് ജര്‍മന്‍ ഹോസ്പിറ്റല്‍ ഫെഡറേഷന്‍ കണക്കാക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകരും ജീവനക്കാരും താങ്ങാന്‍ കഴിയാത്ത രോഗവ്യാപനത്താല്‍ ക്ഷീണിതരാകുന്ന അവസ്ഥയുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് മതിയായ പരിചരണം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കാന്‍ ഇതു കാരണമാകുമെന്നും വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ഐസിയു രോഗികളുടെ എണ്ണം റിക്കാർഡ് ഭേദിക്കുമെന്നാണ് ഫെഡറേഷന്‍ മേധാവി ജെറാള്‍ഡ് ഗാസ് പറയുന്നത്. ഇത് ഒഴിവാകാന്‍ ഒരു സാധ്യതയും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആഗോളതലത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ രോഗവ്യാപനവും മരണനിരക്കും അടിയ്ക്കടി വർദ്ധിക്കുന്നുണ്ട്.

പതിനഞ്ചാം സ്ഥാനത്തുള്ള ജർമനിയിൽ കൊറോണ കേസുകളുടെ എണ്ണം ചാഞ്ചാടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അണുബാധ നിരക്ക് നിലവിൽ 1,07 എന്ന അനുപാതത്തിൽ നിൽക്കുന്നതായി ബർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു

ജർമനിയിൽ ചൊവ്വാഴ്ച 15,351 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ആകെ 5,85,870 കേസുകൾ സ്ഥിരീകരിച്ചു. മരണ നിരക്കിലും വർധനയുണ്ട്. 69 പേരാണ് മരിച്ചത്.ആകെ മരണസംഖ്യ 10,952 ആയി ഉയർന്നു.

തീവ്രപരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു.2,03,418 സജീവ കേസുകളാണ് ഉണ്ടായിരിക്കുന്നത്.സീരിയസ് കേസുകൾ 2,388 ആണ്. കൊറോണ ടെസ്റ്റ് (2,18,82,967) റിക്കാർഡിൽ എത്തിയിരിക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.