• Logo

Allied Publications

Europe
അയർലൻഡിൽ മാതൃവേദി മരിയൻ ക്വിസ്, മെറീന വിൽസൺ ഒന്നാമത്
Share
ഡബ്ലിൻ : അയർലഡിലെ സീറോ മലബാർ സഭയുടെ മാതൃവേദി ഒരുക്കിയ മരിയൻ ക്വിസ് സമാപിച്ചു. ജപമാല മാസാചരണത്തിന്‍റെ ഭാഗമായി അയർലൻഡിലെ സീറോ മലബാർ സഭാംഗങ്ങളായ വനിതകൾക്കു വേണ്ടി ഒക്ടോബർ മാസത്തിലെ ശനിയാഴ്ചകളിൽ വൈകിട്ട് സൂം വഴിയായ് നടത്തിയ ക്വിസ് മത്സരത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങലിളിൻനിന്ന് ഒട്ടേറെ വനിതകൾ പങ്കെടുത്തു.

പരിശുദ്ധ അമ്മയെ അടുത്തറിയാനും സ്നേഹിക്കാനും മാതാവിൻ്റെ മാതൃക പിൻച്ചെല്ലാനും പ്രചോദനമരുളുന്ന ഈ പുതുസംരഭത്തെ ആവേശത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്.. ജപമാല, സുവിശേഷത്തിലെ മാതാവ്, മാതാവിൻ്റെ പ്രത്യക്ഷപ്പെടൽ, സഭാ പ്രബോധനങ്ങൾ, മാതാവിൻ്റെ ചരിത്രം, മാതാവുമായി ബന്ധപ്പെട്ട വിശുദ്ധർ, മാർപാപ്പ മാർ, സ്ഥലങ്ങൾ , ചിത്രങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മരിയൻ ക്വിസ്. ആകർഷകമായ ഓഡിയോ വിഷ്യൽ റൗണ്ടുകൾ ഉൾപ്പെടുത്തി വളരെ രസകരമായ രീതിയിൽ ക്വിസ് മാസ്റ്റർ ഫാ.രാജേഷ് മേച്ചിറാകത്ത് പ്രോഗ്രാം അവതരിപ്പിച്ചു. സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്ററായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലും, ഫാ. റോയി വട്ടേക്കാട്ടും മരിയൻ ക്വിസിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഒക്ടോബർ 31 ന് നടന്ന ഫിനാലെയിൽ മെറീനാ വിൽസൺ (താല), ലീനാ വർഗ്ഗീസ് (ബ്രേ), റീജാ ജോർഡി (ഫിസ്ബെറോ) എന്നിവർ വിജയികളായി. വിജയികൾക്കും പങ്കെടുത്തവർക്കും സീറോ മലബാർ സഭയുടെ അനുമോദനങ്ങൾ അറിയിച്ചു

റിപ്പോർട്ട്: ജെയ്സൺ കിഴക്കയിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.