• Logo

Allied Publications

Europe
അപരനുവേണ്ടി ജീവിക്കാനും നല്ല മനുഷ്യരാകാനും ക്രിസ്തുവിനോട് ചേർന്നു ജീവിക്കണം: ഫാ ഡേവിസ് ചിറമ്മൽ
Share
ഡബ്ലിൻ: അപരനുവേണ്ടി ജീവിക്കാനും നല്ല മനുഷ്യരാകാനും ക്രിസ്തുവിനെപ്പോലെയാകാൻ മക്കളെ ചെറുപ്പം മുതലേ പഠിപ്പിക്കണം.ഇതിലേക്ക് ക്രിസ്തുവിനോട് ചേർന്നു ജീവിക്കണമെന്നും ഫാ. ഡേവിസ് ചിറമ്മൽ. സീറോ മലബാർ ഡബ്ലിന്‍റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ നവീകരണ ധ്യാനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഷ്ടപ്പാടുകളുടെ കാലം ദൈവത്തെ അറിയാനുള്ള അവസരങ്ങളുടെ കാലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നു ദിവസം നീണ്ടുനിന്ന ധ്യാനത്തിൽ ഫാ. ഡേവീസ് ചിറമ്മലിനു പുറമെ ഫാ. ജിസൻ പോൾ വേങ്ങശേരിയും ഫാ. മാത്യു ആശാരിപ്പറമ്പിലും വചന സന്ദേശം നൽകി.

പൂർവികരിൽ നിന്നും ലഭിച്ച വിശ്വാസ തീഷ്ണത നല്ല നിലയിൽ മക്കൾക്ക് പകർന്നു നൽകണം. പ്രതിസന്ധികളെയും പ്രയാസങ്ങളെയും നേരിടാൻ ഉപവാസവും പ്രാർഥനയും ഏറെ ഉപകരിക്കും. സഹനങ്ങളിലൂടെയേ രക്ഷ നേടാനാവുള്ളൂ. കുടുംബ പ്രാർഥനകൾക്ക് ഗൃഹനാഥന്മാർ മുൻകൈ എടുക്കണം. നൂറ്റിയൊന്ന് ദിവസമാണ് ഒരു വർഷത്തിൽ നോമ്പ് കാലമായുള്ളത്. ഇവ അനുഷ്‌ടിക്കാൻ നാം മുന്നോട്ടു വരണമെന്നും വചന സന്ദേശത്തിൽ ഫാ. ജിസൻ പോൾ വേങ്ങശേരി ആഹ്വാനം നൽകി.

മറ്റുള്ളവരിലെ നന്മകൾ കാണാൻ നാം തയാറാവണമെന്നും ഇതിനായി പരിശ്രമിക്കണമെന്നും ഫാ മാത്യു ആശാരിപ്പറമ്പിൽ പറഞ്ഞു.ഇതിലേക്ക് കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി മുന്നേറണം. തെറ്റായ ചിന്തകളും വാക്കുകളും പാടെ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് നടന്നത്. റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ ആരാധനയും ജപമാലയും വിശുദ്ധകുർബാനയും ധ്യാനത്തിന്‍റെ ഭാഗമായി നടന്നു. ഫാ. ക്ലമന്‍റ് പാടത്തിപ്പറമ്പിൽ, ഫാ. റോയ് ജോർജ് വട്ടക്കാട്ട് എന്നിവർ നേതൃത്വം നൽകി. കെ.പി. ബിനു, അർച്ചന എന്നിവർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകി.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലൂടെയും സഭയുടെ യൂടൂബ് ചാനൽ വഴിയും ഫേസ്ബുക്ക് വഴിയും ആയിരങ്ങൾ ധ്യാനത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജെയ്സൺ കിഴക്കയിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട