• Logo

Allied Publications

Europe
ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റ് ഉ​പാ​ധ്യ​ക്ഷ​ൻ തോ​മ​സ് ഓ​പ്പ​ർ​മാ​ൻ അ​ന്ത​രി​ച്ചു
Share
ബ​ർ​ലി​ൻ: ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റ് ഉ​പാ​ധ്യ​ക്ഷ​നും(​ബു​ണ്ടെ​സ്റ്റാ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ്) സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സ​മു​ന്ന​ത നേ​താ​വു​മാ​യ തോ​മ​സ് ഓ​പ്പ​ർ​മാ​ൻ(66) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ജ​ർ​മ​ൻ ടി​വി​യു​ടെ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​നി​ടെ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​യ്ക്കാ​നാ​യി​ല്ല.

ന്ധ​ബ​ണ്ടെ​സ്റ്റാ​ഗും കൊ​റോ​ണ​യും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ "ബെ​ർ​ലി​ൻ ഡ​യ​റ​ക്റ്റ്" എ​ന്ന പ​രി​പാ​ടി​യി​ൽ ത​ത്സ​മ​യ അ​ഭി​മു​ഖ​ത്തി​ൽ അ​തി​ഥി​യാ​യി​രു​ന്നു ഓ​പ്പ​ർ​മാ​ൻ.

ഒ​രു മി​ക​ച്ച ഡെ​മോ​ക്രാ​റ്റും ക​ഴി​ഞ്ഞ മു​പ്പ​തു വ​ർ​ഷ​മാ​യി ജ​ർ​മ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ സോ​ഷ്യ​ലി​സ്റ്റ് ക​ക്ഷി​യു​ടെ തി​ള​ക്ക​മു​ള്ള നേ​താ​വു​മാ​യ തോ​മ​സ് ഓ​പ്പ​ർ​മാ​ൻ 2017 ഒ​ക്ടോ​ബ​ർ മു​ത​ൽ ജ​ർ​മ്മ​ൻ ബ​ണ്ടെ​സ്റ്റാ​ഗി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. അ​തി​നു​മു​ന്പ് നാ​ലു​വ​ർ​ഷ​ത്തോ​ളം എ​സ്പി​ഡി പാ​ർ​ല​മെ​ന്‍റ​റി ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നാ​യി​രു​ന്നു. 2007 ന​വം​ബ​ർ മു​ത​ൽ 2013 ഡി​സം​ബ​ർ വ​രെ എ​സ്പി​ഡി പാ​ർ​ല​മെ​ന്‍റ​റി ഗ്രൂ​പ്പി​ന്‍റെ ആ​ദ്യ പാ​ർ​ല​മെ​ന്‍റ​റി മാ​നേ​ജ​രും 1998 മാ​ർ​ച്ച് മു​ത​ൽ 2003 മാ​ർ​ച്ച് വ​രെ ഓ​പ്പ​ർ​മാ​ൻ ലോ​വ​ർ സാ​ക്സോ​ണി​യി​ൽ ശാ​സ്ത്ര​സാം​സ്കാ​രി​ക മ​ന്ത്രി​യാ​യി​രു​ന്നു, 2005 മു​ത​ൽ ബ​ണ്ടെ​സ്റ്റാ​ഗി​ൽ അം​ഗ​മാ​യ അ​ദ്ദേ​ഹം 2020 ഓ​ഗ​സ്റ്റി​ൽ വ​രും നാ​ളു​ക​ളി​ലെ ഫെ​ഡ​റ​ൽ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഓ​പ്പ​ർ​മാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ബു​ണ്ടെ​സ്റ്റാ​ഗ് ഇ​ന്ന് കൊ​ടി​മ​ര​ത്തി​ൽ പ​താ​ക​ക​ൾ പ​കു​തി താ​ഴ്ത്തി​കെ​ട്ടി.ഓ​പ്പ​ർ​മാ​ന്‍റെ അ​കാ​ല നി​ര്യാ​ണ​ത്തി​ൽ ചാ​ൻ​സ​ല​ർ മെ​ർ​ക്ക​ൽ, ധ​ന​മ​ന്ത്രി ഒ​ലാ​ഫ് ഷോ​ൾ​സ്, പാ​ർ​ല​മെ​ന്‍റ് അ​ദ്ധ്യ​ക്ഷ​ൻ വോ​ൾ​ഫ്ഗാം​ഗ് ഷൊ​യ്ബ​ലെ തു​ട​ങ്ങി​യ ജ​ർ​മ​നി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​നു​ശോ​ചി​ച്ചു.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.