• Logo

Allied Publications

Europe
സ്റ്റാൻ സ്വാമിയെ ഉടൻ ജയിൽ മോചിതനാക്കുക : ഹലോ ഫ്രണ്ട്സ്
Share
സൂറിച്ച്. സാമൂഹ്യ ഇടപെടലുകൾ നടത്തിവരുന്ന യൂറോപ്പിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ ശക്തമായി പ്രതിഷേധിച്ചു . അഡ്മിൻ ടോമി തൊണ്ടാംകുഴിയുടെ അധ്യക്ഷതയിൽ സൂറിച്ചിൽ ചേർന്ന ഗവേണിംഗ് ബോഡി യോഗമാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. ഗവേണിംഗ് ബോഡി അംഗം ജേക്കബ് മാളിയേക്കൽ ആണ് പ്രമേയം അവതരിപ്പിച്ചത്.

ആദിവാസികളുടെ ഇടയിൽ അവരിൽ ഒരുവനായി ജീവിച്ചു സാമൂഹ്യപ്രവർത്തനം നടത്തിവന്നിരുന്ന എൺപത്തിമൂന്നുകാരനായ ജസ്യൂട്ട് വൈദികനും നാട്ടുകാർ സ്നേഹപൂർവം സ്വാമി അച്ചൻ എന്ന് വിളിക്കുന്ന സ്റ്റാൻ സ്വാമിയെ യുഎപി. ആക്ട് 1967 ചുമത്തിയാണ് ജയിലിൽ അടച്ചിരിക്കുന്നത്. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാണ് സർക്കാർ നൽകുന്ന ന്യായീകരണം.

ഭീമ കൊറേഗാവ്എൽഗാർ പരിഷത് കേസിൽ ജാർഖണ്ഡിലെ റാഞ്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാൻ സ്വാമി പ്രസ്തുത കേസിൽ അറസ്റ്റിലാവുന്ന പതിനഞ്ചാമനാണ്. ആദിവാസി അവകാശ രാഷ്ട്രീയത്തിന്‍റെ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പുരോഹിതനാണ് സ്റ്റാൻ സ്വാമി.

ഫാ. സ്റ്റാനുൾപ്പെടെ സാമൂഹിക പ്രവര്ത്തകരും, പത്രപ്രവർത്തകരും ചിന്തകരുമായ 20 പേർക്കെതിരെ ജാർഖണ്ഡ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി ആഴ്ച്ചകൾക്കകമാണ് അദ്ദേഹത്തിന്‍റെ താമസസ്ഥലം റെയ്ഡ് ചെയ്യപ്പെടുന്നത്.

പാർശ്വവത്കരിക്കപ്പെട്ടവരും അക്രമിക്കപ്പെട്ടവരുമായ ആളുകൾക്കുവേണ്ടിയുള്ള ഫാ. സ്റ്റാൻ സ്വാമിയുടെ പരിശ്രമങ്ങളുടെ ഫലമായാണ് ജാർഖണ്ഡിലെ മുഖ്യധാരാ മാധ്യമങ്ങൾ തീർത്തും അവഗണിച്ച അക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വെളിച്ചം കണ്ടുതുടങ്ങിയത് . കാര്യങ്ങൾ രേഖാമൂലം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ അതുല്യമായ കഴിവും, മറ്റു മനുഷ്യാവകാശ സംഘടനകളുമായി ശൃംഖലകളുണ്ടാക്കാനുള്ള അദ്ദേഹത്തിന്‍റെ പാടവവും ചേരുന്നതോടെ ജാർഖണ്ഡ് പോലുള്ള ഒരു സംസ്ഥാനത്തിലെ പൊതുസമൂഹം ഉണർന്നു . തന്റെ ജീവിതത്തെ ആദിവാസികളുമായും അവരുടെ ആത്മാഭിമാനവുമായും ചേർത്തുനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തുകാരനെന്ന നിലക്ക്, പല സർക്കാർ നയങ്ങൾക്കുമെതിരെ കൃത്യമായ വിമർശനങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. അതുമാത്രമല്ല, അദ്ദേഹത്തിന്‍റെ കൃത്യവും ശാന്തവുമായ പ്രവര്ത്തനങ്ങളും സ്വഭാവത്തിലെ ലാളിത്യവും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ ഇടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

നാട്ടുകാർക്കെല്ലാം മതിപ്പ് ഉളവാക്കുന്ന രീതിയിൽ തികച്ചും ലളിത ജീവിതം നയിച്ചു ആദിവാസി ക്ഷേമ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന വൈദികന്‍റെ അറസ്റ്റ് മനുഷ്യാവകാശധ്വംസനമായി ഹലോ ഫ്രണ്ട്സ് കാണുന്നുവെന്ന് പ്രമേയത്തിൽ അംഗങ്ങൾ രേഖപ്പെടുത്തി.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്