• Logo

Allied Publications

Delhi
സാ​ന്ത്വ​ന പ​രി​ച​ര​ണ ന​യം ആ​വി​ഷ്ക്ക​രി​ക്കാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ
Share
ന്യൂ​ഡ​ൽ​ഹി: ഡി​സ്ട്രെ​സ് മാ​നേ​ജ്മെ​ൻ​റ് ക​ള​ക്ടീ​വ് ഇ​ന്ത്യ (DMC C´y) ഡി​നി​പ് കെ​യ​റു​മാ​യി ചേ​ർ​ന്ന് ഒ​ക്ടോ​ബ​ർ 10 ശ​നി​യാ​ഴ്ച വേ​ൾ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആ​ൻ​റ് ഹോ​സ്പ്പി​സ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഡി​സ്ട്രെ​സ് മാ​നേ​ജ്മെ​ൻ​റ് ക​ള​ക്ടീ​വ് ഇ​ന്ത്യ ചെ​യ​ർ​മാ​നും ര​ക്ഷാ​ധി​കാ​രി​യു​മാ​യ റി​ട്ട. ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ ദി​ല്ലി സ​ർ​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ വ​കു​പ്പു മ​ന്ത്രി ഡോ. ​സ​ത്യേ​ന്ദ്ര ജ​യി​ൻ ആ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഓ​രോ പൗ​ര​നും അ​ന്ത​സോ​ടെ മ​രി​ക്കാ​നു​ള്ള ആ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. സാ​ഹോ​ദ​ര്യ​മാ​ണ് സ​ർ​ക്കാ​ർ ന​യ​ങ്ങ​ളു​ടെ​യും പ്രോ​ജ​ക്ടു​ക​ളു​ടെ​യും കാ​ത​ലാ​യ ത​ത്വ​വും മാ​ർ​ഗ​ദീ​പ​വു​മെ​ന്ന വ​സ്തു​ത അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ഹോ​പ്പ് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഡി​എം​സി​ഐ ഡ​ൽ​ഹി എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ൽ സാ​ന്ത്വ​ന പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ 50 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടു​ത്ത ആ​റ് മാ​സ​ത്തേ​ക്ക് ഡ്രൈ​റേ​ഷ​ൻ കി​റ്റു​ക​ൾ ന​ൽ​കു​ന്ന ഒ​രു പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഈ ​ഉ​ദ്യ​മ​ത്തെ പ്ര​ശം​സി​ച്ച ഡോ. ​സ​ത്യേ​ന്ദ്ര ജെ​യി​ൻ കേ​ര​ള​ത്തി​ലേ​തു​പോ​ലെ വ്യ​ക്ത​മാ​യ ഒ​രു പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​യം ഡ​ൽ​ഹി​യി​ലും ഉ​ണ്ടാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​ത്ത​ര​മൊ​രു ന​യം ആ​വി​ഷ്ക്ക​രി​ക്കു​ന്ന​തി​ന് ഡി​എം​സി​ഐ​യും പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, റി​ട്ട​യേ​ർ​ഡ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ഭി​ഭാ​ഷ​ക​ർ, റി​സ​ർ​ച്ച് സ്കോ​ള​ർ​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന അ​തി​ന്‍റെ വോ​ള​ൻ​റി​യ​ർ​മാ​രും ഡ​ൽ​ഹി സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ജ​ന​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ വി​വി​ധ ഭാ​ഷ​ക്കാ​ർ​ക്കും വൈ​വി​ധ്യ​മാ​ർ​ന്ന സം​സ്ക്കാ​ര​ത്തി​നും അ​നു​യോ​ജ്യ​മാ​യ ന​യം ആ​വി​ഷ്ക്ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

ഗാ​ന്ധി ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഡി​എം​സി​ഐ കേ​ര​ള​ത്തി​ൽ 14 ജി​ല്ല​ക​ളി​ലും ന്ധ​അ​മ്മ​യു​ടെ ഭ​ക്ഷ​ണം’ എ​ന്ന പേ​രി​ൽ ഒ​രു പ​രി​പാ​ടി ആ​രം​ഭി​ച്ചി​രു​ന്നു. സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ൻ കീ​ഴി​ൽ വ​രു​ന്ന 1400 കു​ടും​ബ​ങ്ങ​ളാ​ണ് അ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. ഇ​പ്പോ​ഴ​ത്തെ കോ​വി​ഡ്19 സാ​ഹ​ച​ര്യ​ത്തി​ൽ, വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​താ​ണ് ആ​ദ്യ​ത്തെ വാ​ക്സി​ൻ എ​ന്ന് പാ​ർ​ല​മെ​ൻ​റ് അം​ഗ​വും ഡി​എം​സി​ഐ​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളി​ൽ ഒ​രാ​ളു​മാ​യ കെ.​ജെ. അ​ൽ​ഫോ​ൻ​സ് ഐ​എ​സ് റി​ട്ട​യേ​ർ​ഡ് എ​ടു​ത്തു​പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മ​നോ​ജ് വി. ​ജോ​ർ​ജ് സ​ദ​സി​നെ സ്വാ​ഗ​തം ചെ​യ്ത് സം​സാ​രി​ച്ചു. വാ​ക്സി​ൻ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ഗ​വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ങ്കി​ലും ലോ​ക​മാ​കെ ഇ​പ്പോ​ൾ സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ലാ​ണെ​ന്നും, രോ​ഗ കാ​ര​ണ​ങ്ങ​ൾ എ​ന്താ​യി​രു​ന്നാ​ലും വേ​ദ​ന​യി​ൽ നി​ന്ന് ആ​ശ്വാ​സ​മേ​കാ​നാ​ണ് നാം ​പ്ര​യ​ത്നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഡി​എം​സി​ഐ​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളും എ​ക്സി​ക്യു​ട്ടീ​വ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​മാ​യ ഡോ. ​കെ.​സി. ജോ​ർ​ജ്, സു​ബ്ബു റ​ഹ്മാ​ൻ, ബാ​ബു പ​ണി​ക്ക​ർ, ഷേ​ർ​ളി രാ​ജ​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ 50 കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​ള്ള കി​റ്റു​ക​ൾ ഡി.​നി​പ്പ് കെ​യ​റി​ന്‍റെ കെ.​വി ഹം​സ ഏ​റ്റു​വാ​ങ്ങി.

ഡ​ൽ​ഹി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ വോ​ള​ന്‍റി​യ​ർ​മാ​ർ മ​സി​ലാ​ക്കി​യ​ത് ഇ​ത്ത​രം രോ​ഗി​ക​ളി​ൽ മി​ക്ക​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ ക​ടു​ത്ത പ​ട്ടി​ണി അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്. റേ​ഷ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത് അ​വ​രു​ടെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യ​മാ​യ സ​ഹാ​യ​മാ​ണ്, ക​ടു​ത്ത രോ​ഗാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന അ​വ​ർ​ക്ക് കു​ടും​ബ​ത്തി​ന്‍റെ വി​ശ​പ്പ​ട​ക്കാ​ൻ ക​ഴി​യു​ന്പോ​ഴു​ള്ള ആ​ശ്വാ​സ​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മാ​യ കാ​ര്യം. ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ പ​ല ദു​രി​ത​ങ്ങ​ളാ​ൽ, പ്ര​ത്യേ​കി​ച്ച് കോ​വി​ഡ്19 സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ൽ ഡി​എം​സി​ഐ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ മ​ന്ത്രി പ്ര​ശം​സി​ച്ചു. ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്നു​ള്ള കാ​ല​യ​ള​വി​ൽ ഡ​ൽ​ഹി​യി​ൽ പ​ട്ടി​ണി​യി​ലാ​യ ഒ​രു ദ​ശ​ല​ക്ഷം ആ​ൾ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കാ​ൻ ഡി​എം​സി​ഐ​ക്ക് ക​ഴി​ഞ്ഞെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.