• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേള 2020 വെർച്വൽ പ്ലാറ്റ്‌ഫോമിൽ, ലോഗോ രൂപകല്പനക്കും "നഗർ" നാമകരണത്തിനും അപേക്ഷകൾ ക്ഷണിച്ചു
Share
ലണ്ടൻ: പതിനൊന്നാമത് യുക്മ ദേശീയ കലാമേള വെർച്വൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുവാൻ യുക്മ ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ, ഈ വർഷം റീജണൽ തല കലാമേളകൾ ഉണ്ടായിരിക്കുന്നതല്ല. മുൻ വർഷങ്ങളിലേതുപോലെത്തന്നെ ദേശീയ മേളക്ക് ലോഗോകൾ രൂപകൽപ്പന ചെയ്യുവാനും വെർച്വൽ പ്ലാറ്റ്‌ഫോമിന് (കലാമേള നഗർ) അനുയോജ്യമായ പേര് നിർദ്ദേശിക്കുവാനും യുക്മ ദേശീയ കമ്മറ്റി അപേക്ഷകൾ ക്ഷണിച്ചു.

ഭാരതീയ സാഹിത്യ സാംസ്കാരിക വിഹായസിലെ മണ്‍മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുനാളും അഭിനയ തികവിന്റെ പര്യായമായിരുന്ന പത്മശ്രീ തിലകനും സംഗീത കുലപതികളായ ദക്ഷിണാമൂർത്തി സ്വാമികളും എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ.എൻ.വി.കുറുപ്പും ജനകീയ നടൻ കലാഭവൻ മണിയും വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും, തെന്നിന്ത്യൻ ചലച്ചിത്ര വിസ്മയം ശ്രീദേവിയും അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.

മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യുകെ മലയാളിക്കും നഗർ ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകല്പന ചെയ്ത് അയയ്ക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ.

ഒക്ടോബർ 13 നു (ചൊവ്വ) മുന്പായി secretary.ukma@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് വിഭാഗത്തിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.

നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് യുക്മ ദേശീയ കലാമേളയോടനുബന്ധിച്ച് പുരസ്കാരം നൽകും. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും പുരസ്കാരം നൽകുന്നതാണ്.

നൂപുരധ്വനികളും രാഗതാളങ്ങളും വിസ്മയം തീർക്കുന്ന യുക്മ കലാമേളകൾ എക്കാലത്തും പ്രതിഭയുടെ മാറ്റുരക്കലാകുകൾ ആയിരുന്നു. അതിന്റെ പ്രൗഡിയും ആവേശവും ഒട്ടും തന്നെ ചോർന്നു പോകാത്ത വിധം വെർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കുന്ന പതിനൊന്നാമത് യുക്മ ദേശീയ കലാമേളയും വൻ വിജയമാക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള അഭ്യർഥിച്ചു.

റിപ്പോർട്ട്: സജീഷ് ടോം

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ