• Logo

Allied Publications

Australia & Oceania
മെൽബണിൽ സി.എഫ്. തോമസ് അനുസ്മരണം നടത്തി
Share
മെൽബൺ: കേരള കോൺഗ്രസ് എം മുൻ ചെയർമാനും മുൻ മന്ത്രിയുമായിരുന്ന സി.എഫ് തോമസ് എംഎൽഎയുടെ നിര്യാണത്തിൽ പ്രവാസി കേരള കോൺഗ്രസ് എം ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഒക്ടോബർ മൂന്നിനു സൂമിലൂടെ ചേർന്ന യോഗത്തിൽ ദേശീയ സെക്രട്ടറി സിജോ ഈന്തനാം കുഴി സ്വാഗതം ആശംസിച്ചു. കേരള കോൺഗ്രസ് എം ചെർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിനധീതമായി താൻ സ്നേഹിയ്ക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു സിഎഫ് സാറെന്നും മദ്ധ്യ തിരുവതാംകൂറിൽ കേരള കോൺഗ്രസിന്‍റെ ആരംഭഘട്ടം മുതൽ പാർട്ടിയുടെ വളർച്ചയിൽ പങ്കുചേർന്നു കൊണ്ട് പ്രവർത്തിച്ച വ്യക്തിയും അതൊടപ്പം തന്നെ മാണിസാറിന്‍റെ സഹയാത്രികനും ആന്മമിത്രവുമായിരുന്നു സി.എഫ് സാറെന്നും ജോസ് കെ. മാണി പറഞ്ഞു.

മികച്ച വാഗ്മിയും രാഷ്ട്രീയ മൂല്യങ്ങൾക്കധിഷ്ഠിതമായി എളിയ ജീവിതം നയിച്ച ആദർശശുദ്ധിയുള്ള നേതാവായിരുന്നു സി.എഫ് എന്നും വ്യക്തി ബന്ധങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിൽ ജനകീയനായ നേതാവായിരുന്നുവെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ തോമസ്‌ ചാഴികാടൻ എംപി പറഞ്ഞു.

ദേശീയ പ്രസിഡന്‍റ് ജിജോ ഫിലിപ്പ് കുഴികുളത്തിന്‍റെ അധ്യക്ഷത വഹിച്ചു. സി.എഫ് തോമസിന്‍റെ ഓർമകൾ പങ്കുവച്ചു കൊണ്ട് പ്രവാസി കേരള കോൺഗ്രസ് എം വിക്ടോറിയ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജേക്കബ്, മാത്യു തറപ്പേൽ, മറ്റ് സംസ്ഥാന കോഓർഡിനേറ്ററുമാരായ ഷാജു ജോൺ, കെന്നടി പട്ടുമാക്കിൽ, സിബിച്ചൻ ജോസഫ്, ജിബിൻ സിറിയക്ക്, പ്രവാസി കേരള കോൺഗ്രസ് മുൻ പ്രസിഡന്‍റ് റെജി പാറയ്ക്കൻ, ടോം പഴയമ്പള്ളിൽ ട്രഷറർ വിക്ടോറിയ, ഡേവിസ് ജോസ് വൈസ് പ്രസിഡന്‍റ് വിക്ടോറിയ, ജോഷി ജോർജ് ജോയിൻ സെക്രട്ടറി വിക്ടോറിയ എന്നിവർ സംസാരിച്ചു. പ്രവാസി കേരള കോൺഗ്രസ് എം നാഷണൽ ട്രഷറർ ജിൻസ് ജയിംസ് നന്ദി പറഞ്ഞു.

തോമസ് വാതപ്പള്ളി വൈസ് പ്രസിഡന്‍റ് വിക്ടോറിയ, റോബിൻ ജോസ്, ടോജോ തോമസ്, ഐബി ഇഗ്നേഷ്യസ്, ഷിനോ മാത്യു, ക്ലിസൺ ജോർജ്, സുമേഷ് ജോസ്, ബിബിൻ ജോസ്, ജോജി തോമസ് എന്നിവർ മീറ്റിംഗിനു നേതൃത്വം നൽകി.

മേരി സെബാസ്റ്റ്യൻ ചേന്നാട്ടുമറ്റത്തിൽ അന്തരിച്ചു.
ബ്രിസ്‌ബെൻ :പാലാ മുത്തോലി ചേന്നാട്ടുമറ്റത്തിൽ പരേതനായ ദേവസ്യ ജോസഫിൻറെ ഭാര്യ മേരി സെബാസ്റ്റ്യൻ (94) അന്തരിച്ചു.
ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചു.
ഡബ്ലിന്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രചാരണ പര
കരിംങ്കുന്നം എന്‍റെ ഗ്രാമം ജൂലൈ മുപ്പതിന് മെൽബണിൽ.
മെൽബൺ: കരിങ്കുന്നംകാരുടെ കൂട്ടായ്മയായ എന്‍റെ ഗ്രാമം കരിംങ്കുന്നത്തിന്‍റെ എട്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂലൈ മുപ്പതിന് കീസ്ബറോ ഹാളിൽ നടത്തുന്ന
മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല