• Logo

Allied Publications

Delhi
ഡിഎംഎയുടെ സേവനങ്ങൾ സ്തുത്യർഹം: സോംനാഥ് ഭാരതി
Share
ന്യൂ ഡൽഹി: ഇരുപത്തഞ്ചു ശാഖകളുള്ള ഡൽഹി മലയാളി അസോസിയേഷൻ ജനങ്ങൾക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് സ്തുത്യർഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മുൻ മന്ത്രിയും മാളവ്യാ നഗർ എംഎൽഎയുമായ സോംനാഥ് ഭാരതി. ഡിഎംഎയുടെ ഗാന്ധി ജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാളികൾക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും പ്രവർത്തന മികവിൽ മുന്നിൽ നിൽക്കുന്ന രാഷ്ട്രീയ പ്രവർത്തകരെയാണ് മലയാളികൾ പിന്തുണ‍യ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ എല്ലാവരും ജാതി മത ഭാഷാ വ്യത്യാസങ്ങളില്ലാതെ ഒരുമയോടെ കഴിയുന്ന സംസ്ഥാനമാണ്. അതുപോലെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളത്തിലും ജാതിമത വ്യത്യാസങ്ങളില്ലാതെ ജനങ്ങൾ ജീവിക്കുന്നു എന്നത് മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കേണ്ടതാണ്യ ഗാന്ധിജിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ ലാൽ ബഹാദൂർ ശാസ്ത്രിയുടെ നാമവും നാം ഓർമിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ആർകെപുരം സെക്ടർ 4ലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന പരിപാടിയിൽ ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ സ്വാഗതം ആശംസിച്ചു. പ്രമീള ധീരജ് ടോക്കസ് എംഎൽഎ ആശസകൾ നേർന്നു സംസാരിച്ചു. റാഡിക്കോ ഖൈത്താൻ ലിമിറ്റഡ് പ്രതിനിധി നിഖിൽ ഭാർഗവ, ഡിഎംഎ വൈസ് പ്രസിഡന്‍റുമാരായ കെ.വി. മണികണ്ഠൻ‌, കെ.ജി. രാഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രഷറർ പി.എൻ. ഷാജി തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റാഡിക്കോ ഖൈത്താൻ ലിമിറ്റഡിന്‍റെ സഹകരണത്തോടെ സാധാരണക്കാരായ ആയിരത്തിലധികം ജനങ്ങൾക്ക് ചെറിയ സഹായം എന്ന നിലയിൽ ഹാൻഡ് സാനിട്ടൈസറും മാസ്‌കുകളും നൽകി.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.