• Logo

Allied Publications

Europe
ഭിന്നശേഷിക്കാർക്ക് സഹായ ഹസ്തവുമായി ഹലോ ഫ്രണ്ട്സ്
Share
സൂറിച്ച്‌: യൂറോപ്പിലെ അറിയപ്പെടുന്ന സാമൂഹ്യമാധ്യമ കൂട്ടായ്‌മയായ ഹലോ ഫ്രണ്ട്‌സ് ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള പുതിയ സേവന പദ്ധതി "സ്നേഹ സ്പർശം" അവതരിപ്പിച്ചു.
ഇതിന് മുൻപ് "സ്വപ്നക്കൂട്' എന്ന പദ്ധതിയുമായി സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിച്ച കൂട്ടായ്മക്ക് വിവിധ ഭാഗങ്ങളിൽ നിന്നും സുമനസുകൾ നിർലോഭം പിന്തുണ നൽകി വരുന്നു.

ലോക പ്രശസ്ത മജീഷ്യനും സാമൂഹ്യപ്രവർത്തകനുമായ ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റുമായി സഹകരിച്ചാണ് സ്നേഹസ്പർശം പ്രവർത്തിക്കുക. മഹാമാരിക്കാലത്ത് മാജിക് പ്ലാനറ്റ് അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാരെ ഒരു കൈ സഹായിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് ഹലോ ഫ്രണ്ട്സ് സ്നേഹസ്പർശം പദ്ധതി പ്രവർത്തിക്കുക.നല്ലവരായ സ്വിസ് മലയാളികളുടെ സഹകരണവും കരുതലും അഭ്യർഥിക്കുന്നതായി അഡ്മിൻ ടോമി തൊണ്ടാംകുഴിയും പ്രോജക്ട് ചീഫ് കോഓർഡിനേറ്റർ വിൻസെന്‍റ് പറയംനിലവും കോഓർഡിനേറ്റർ ജെയിംസ് തെക്കേമുറിയും അറിയിച്ചു.

ജാലവിദ്യയുടെ ലോകത്തേക്ക് ഭിന്നശേഷിക്കാരെ കൈപിടിച്ച് അവർക്ക് മാനസിക വളർച്ച നൽകാൻ ലക്ഷ്യമിട്ടുള്ള മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിവച്ച പദ്ധതിയോട് സഹകരിച്ചാണ് ഹലോ ഫ്രണ്ട്സ് സ്നേഹസ്പർശം പ്രവർത്തിക്കുക.

സെറിബ്രൽ പാൾസി ,ഓട്ടിസം, ഡൗൺ സിൻഡ്രോം തുടങ്ങിയവ ബാധിച്ച കുട്ടികളും തെരുവ് മാന്ത്രികരുമാണ് നിലവിൽ മാജിക് പ്ലാനറ്റിൽ ഉള്ളത്. കേരള സർക്കാർ സ്ഥാപനമായ ചൈൽഡ് ഡെവലപ്മെന്‍റ് സെന്‍റർ ( സി‌ഡിസി) നേതൃത്വത്തിലാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇവിടേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

സിഡിസി നടത്തിയ പഠനത്തിൽ ജാലവിദ്യ കാണിക്കുന്നതിലൂടെ മറ്റുള്ളവരിൽ നിന്നും കിട്ടുന്ന പ്രോത്സാഹനം ഭിന്നശേഷിയുള്ള കുട്ടികളിൽ വലിയതോതിലുള്ള മാനസിക വളർച്ച ഉണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവിടെ അന്തേവാസികളായ കുട്ടികളുടെ ഉപജീവനമാർഗമാണ് മഹാമാരിയിൽ പൊലിഞ്ഞത് . കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികൾ വീടുകളിൽ തിരികെ എത്തിയതിനുശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതും ശ്രദ്ധയിൽ പെട്ടിരുന്നു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടേണ്ടവരല്ല മറിച്ച് കരുതലും തണലും നൽകി നമ്മളോടൊപ്പം നിർത്തേണ്ടവരാണ് ഭിന്നശേഷിക്കാരെന്നുള്ള ഉറച്ച
വിശ്വാസമാണ് ഹലോ ഫ്രണ്ട്സിനെ ഈ പദ്ധതി തുടങ്ങുവാൻ പ്രേരിപ്പിച്ചത്.

ഹലോ ഫ്രണ്ട്സ് സ്നേഹസ്പർശം ഭിന്നശേഷിയുള്ള കുട്ടികൾക്ക് സഹായ ഹസ്‌തവുമായി മാതൃകാപരമായ പ്രവർത്തനം കാഴ്ച വക്കുന്നു.

വിവരങ്ങൾക്ക് ഹലോ ഫ്രണ്ട്സ് ഗവേണിംഗ് ബോഡിയുമായി ബന്ധപ്പെടുക.

റിപ്പോർട്ട്:ജേക്കബ് മാളിയേക്കൽ

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.