• Logo

Allied Publications

Delhi
മ​ഹാ​മാ​രി​യി​ൽ മാ​ന​വ സേ​വ​ന ദൗ​ത്യ​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​വ​രാ​ണ് മ​ല​യാ​ളി​ക​ളെ​ന്ന് മ​നീ​ഷ് സി​സോ​ദി​യ
Share
ന്യൂ​ഡ​ൽ​ഹി: മ​ഹാ​മാ​രി​യാ​യ കൊ​റോ​ണ ലോ​കം മു​ഴു​വ​ൻ പ​ട​ർ​ന്നു പി​ടി​ച്ച​പ്പോ​ൾ സ്വ​ന്തം ജീ​വ​നു​പോ​ലും വി​ല ക​ൽ​പ്പി​ക്കാ​തെ മാ​ന​വ സേ​വ​ന ദൗ​ത്യ​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​വ​രാ​ണ് മ​ല​യാ​ളി​ക​ളെ​ന്ന് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യും വി​വി​ധ ശാ​ഖ​ക​ളും സം​യു​ക്ത​മാ​യി തി​രു​വോ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഉ​ത്രാ​ട​നാ​ടി​ൽ ന​ട​ത്തി​യ വി​ർ​ച്വ​ൽ ക​ലാ​സ​ന്ധ്യ ഉ​ത്രാ​ട​പ്പൂ​നി​ലാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ദു​ര സേ​വ​ന രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി​ക​ളെ​യും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സി​സോ​ദി​യ അ​ഭി​ന​ന്ദി​ച്ചു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡി.​എം.​എ. ര​ക്ഷാ​ധി​കാ​രി ഗോ​കു​ലം ഗോ​പാ​ല​ൻ, സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി കു​ര്യ​ൻ ജോ​സ​ഫ്. ഡി.​എം.​എ. മു​ൻ ര​ക്ഷാ​ധി​കാ​രി ഡോ. ​ലി​ല്ലി ജോ​ർ​ജ്, ഡി​എം​എ ഉ​പ​ദേ​ഷ്ടാ​വ് ബാ​ബു പ​ണി​ക്ക​ർ, പ്രൊ ​ഓം​ചേ​രി എ​ൻ.​എ​ൻ.​പി​ള്ള, പ​ദ്മ​ശ്രീ ഡോ ​ലീ​ലാ ഓം​ചേ​രി, ഡി.​എം.​എ. വൈ​സ് പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി., വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി, ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്രെ​ഷ​റാ​റും ക​ണ്‍​വീ​ന​റു​മാ​യ പി ​എ​ൻ ഷാ​ജി, ദി​ൽ​ഷാ​ദ് കോ​ള​നി ചെ​യ​ർ​മാ​നും പ്രോ​ഗ്രാം ക​ണ്‍​വീ​ന​റു​മാ​യ അ​ജി കു​മാ​ർ മേ​ട​യി​ൽ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ.​എം.​എ​സ്. നാ​യ​ർ, അ​ജി​ത് കു​മാ​ർ, ബി​ജു ജോ​സ​ഫ്, മാ​നു​വേ​ൽ മെ​ഴു​ക്ക​നാ​ൽ, ഡെ​ലോ​നി മാ​നു​വേ​ൽ, മാ​ള​വി​ക അ​ജി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ർ കെ ​പു​രം, വി​കാ​സ്പു​രി​ഹ​സ്ത്സാ​ൽ, ദി​ൽ​ഷാ​ദ് കോ​ള​നി, കാ​ൽ​ക്കാ​ജി, ക​രോ​ൾ ബാ​ഗ്​കൊ​ണാ​ട്ട് പ്ലേ​സ്, അം​ബേ​ദ്ക​ർ ന​ഗ​ർ​പു​ഷ്പ വി​ഹാ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3, പ​ശ്ചിം വി​ഹാ​ർ, വ​സു​ന്ധ​രാ എ​ൻ​ക്ലേ​വ്, ദ്വാ​ര​കാ, ലാ​ജ് പ​ത് ന​ഗ​ർ, ബ​ദ​ർ​പ്പൂ​ർ എ​ന്നീ ഡി.​എം.​എ ശാ​ഖ​ക​ൾ, രം​ഗ പൂ​ജ, കൈ​കൊ​ട്ടി​ക്ക​ളി, സെ​മി ക്ലാ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, ഓ​ണ​പ്പാ​ട്ടു​ക​ൾ, സി​നി​മാ ഗാ​ന​ങ്ങ​ൾ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ഡി​എം​എ സ​ലി​ൽ ശി​വ​ദാ​സ് മെ​മ്മോ​റി​യ​ൽ അ​ക്കാ​ഡ​മി​ക് എ​ക്സ്‌​സ​ല​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ ക​രോ​ൾ ബാ​ഗ്​ക​ണാ​ട്ട് പ്ലേ​സ് ശാ​ഖ​യി​ലെ അ​നു​പ്രി​യ സ​ന്തോ​ഷ് (സ​യ​ൻ​സ്), ദ്വാ​ര​കാ ശാ​ഖ​യി​ലെ സ്നേ​ഹാ അ​നി​ൽ (ഹ്യൂ​മാ​നി​റ്റീ​സ്), മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ശാ​ഖ​യി​ലെ കെ​വി​ൻ സാ​ജു (കോ​മേ​ഴ്സ്) എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, മ​ല​ബാ​ർ മാ​നു​വ​ൽ ജു​വ​ല്ലേ​ഴ്സി​നൊ​പ്പം ചേ​ർ​ന്നാ​ണ് മൂ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ നീ​ണ്ട ക​ലാ​സാ​യാ​ഹ്നം അ​വ​വ​ത​രി​പ്പി​ച്ച​ത്. പ​രി​പാ​ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ നി​യ​ന്ത്ര​ണ​വും ഏ​കോ​പ​ന​വും ര​തീ​ഷ് വി ​ആ​ർ, വി​ഭീ​ഷ് എ​ന്നി​വ​രാ​ണ് ന​ട​ത്തി​യ​ത്. പ​രി​പാ​ടി​ക​ൾ യു​ട്യൂ​ബി​ലൂ​ടെ​യും ത​ത്സ​മ​യം കാ​ണു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഡി​എം​എ ഒ​രു​ക്കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.