• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ നി​യ​മാ​വ​ലി മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു
Share
പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ വെ​ർ​ച്യു​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ നി​യ​മാ​വ​ലി അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് യൂ​ണി​റ്റ് കോ​ർ​ഡി​നേ​റ്റേ​ഴ്സി​ന്‍റെ പ്ര​ഥ​മ ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗി​ൽ വ​ച്ചാ​ണ് ഈ ​വ​ർ​ഷ​ത്തെ നി​യ​മാ​വ​ലി പു​റ​ത്തി​റ​ക്കി​യ​ത്.

സു​വി​ശേ​ഷ​ക​ന്‍റെ വേ​ല ചെ​യ്യാ​ൻ വി​ളി​ക്ക​പെ​ട്ട​വ​രാ​ണ് നാം ​ഓ​രോ​രു​ത്ത​രു​മെ​ന്ന് പി​താ​വ് ഉ​ദ്ബോ​ധി​പ്പി​ച്ചു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യ്ക്ക് ബൈ​ബി​ൾ അ​പ്പോ​സ്റ്റോ​ലെ​റ്റി​ലൂ​ടെ ചെ​യ്യു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് അ​ഭി​വ​ന്ദ്യ പി​താ​വ് ന​ന്ദി പ​റ​ഞ്ഞു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ജി​നോ അ​രീ​ക്കാ​ട്ട് അ​ച്ച​നും ചാ​ൻ​സി​ല​ർ മാ​ത്യു പി​ണ​ക്കാ​ട്ട് അ​ച്ച​നും ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ അ​ച്ച​നും മീ​റ്റിം​ഗി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. രൂ​പ​ത​യി​ലെ ഓ​രോ ഇ​ട​വ​ക/ മി​ഷ​ൻ സെ​ന്േ‍​റ​ഴ്സ് / പ്രൊ​പ്പോ​സ​സ്ഡ് മി​ഷ​ൻ സെ​ന്േ‍​റ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള കോ ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​യി​രു​ന്നു മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത​ത്. രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി മാ​ത്യു ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു . ഈ ​വ​ർ​ഷ​ത്തെ ബൈ​ബി​ൾ ക​ലോ​ത്സ​വം, ന​സ്രാ​ണി സ​ഭാ​ച​രി​ത്ര​പ​ഠ​നം, ബൈ​ബി​ൾ കോ​ളേ​ജ് തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചെ​റു വി​വ​ര​ണം മീ​റ്റിം​ഗി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു ഈ ​വ​ർ​ഷം വെ​ർ​ച്യു​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​മാ​ണ് ന​ട​ത്തു​ക. കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തു​വാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ് ഓ​രോ മ​ത്സ​ര​ങ്ങ​ളും. അ​തി​നാ​യി അ​വ​രെ ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ​നി​ന്നു​കൊ​ണ്ട് രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ശ്ര​മി​ക്കു​ന്ന​ത്. ഓ​രോ എ​യ്ജ് ഗ്രൂ​പ്പു​കാ​ർ​ക്കും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ത്തു​ക. ഇ​ന്ന് മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പേ​രു​ക​ൾ ന​ൽ​കേ​ണ്ട അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ ഇ​രു​പ​തി​നും മ​ത്സ​ര​ങ്ങ​ളു​ടെ വീ​ഡി​യോ അ​യ​ച്ചു ത​രേ​ണ്ട അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ർ 11 നു​മാ​ണ്. ഈ ​വ​ർ​ഷ​ത്തെ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തെ​ക്കു​റി​ച്ചും മ​ത്സ​ര​ങ്ങ​ൾ അ​യ​ക്കേ​ണ്ട രീ​തി​ക​ളെ​ക്കു​റി​ച്ചും അ​റി​യു​ന്ന​തി​നാ​യി ബൈ​ബി​ൾ അ​പ്പോ​സ്റ്റോ​ലെ​റ്റി​ന്‍റെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റി​ന് വേ​ണ്ടി ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു .

http://smegbbiblekalotsavam.com/?page_id=748

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.