• Logo

Allied Publications

Europe
സമീക്ഷ യുകെ സിനിമാറ്റിക് ഡാൻസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
Share
ലണ്ടൻ: സമീക്ഷ യുകെ സർഗവേദിയുടെ സിനിമാറ്റിക് ഡാൻസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സ്വന്തം വീട് നടനവേദി ആക്കിമാറ്റിയ കൊച്ചു കൂട്ടുകാർ കോവിഡ് എന്ന മഹാമാരിയുടെ സമയത്തും ആസ്വാദകരുടെ മനം കുളിർപ്പിച്ചു.സബ്‌ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി മാറ്റുരച്ച മത്സരത്തിൽ ശക്തമായ മത്സരമാണ് ഓരോ വിഭാഗത്തിലും നടന്നത്.

കലാസ്നേഹികളായ സാധാരണ ജനത്തിന്‍റെ കയ്യൊപ്പോടുകൂടിയാണ് അന്തിമ വിധി നിർണയിച്ചത് സമീക്ഷ യുകെയുടെ മികച്ച തീരുമാനമായി ബ്രിട്ടനിലെ മലയാളികൾ അഭിപ്രായപ്പെട്ടു. സർഗവേദി നടത്തിയ മറ്റു മത്സരങ്ങളെക്കാൾ കൂടുതൽ സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ വിജയികളെ തീരുമാനിക്കുന്നതിൽ സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടിംഗ് ഒരു നിർണായക ഘടകം ആയതായി സംഘടകർ അറിയിച്ചു.

വോട്ടിംഗ് ഓരോ മണിക്കൂറിലും വിധി നിർണയത്തെ മാറ്റി മറിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. Infinity Financials & Mortgages sponsor ചെയ്ത സ്വർണ നാണയത്തിന് വേണ്ടിയുള്ള മത്സരത്തിൽ ഏതാണ്ട് 350 ഓളം കുട്ടികളാണ് മൂന്നു വിഭാഗത്തിലായി പങ്കെടുത്തത്. അവരിൽ നിന്നും സിനിമാടെലിവിഷൻ മേഖലയിലെ നൃത്തസംവിധാന രംഗത്തെ പ്രഗത്ഭർ നൽകിയ മാർക്കുകളെ അടിസ്ഥാനമാക്കിയാണ് മൂന്നു പേരെ തിരഞ്ഞെടുത്തത്. 90 ശതമാനത്തിൽ ആണ് ജഡ്ജസ് ഓരോ എൻട്രികൾക്കും മാർക്ക്‌ കൊടുത്തത്. അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 3 എൻട്രികൾ വോട്ടിങ്ങിനായി പൊതുജനത്തിന് സമർപ്പിക്കുകയായിരുന്നു. സമീക്ഷ യുകെയുടെ ഫേസ്ബുക്ക് പേജിലൂടെ നടന്ന വോട്ടെടുപ്പിൽ നിന്നും കിട്ടിയ 10 ശതമാനം മാർക്കും കൂടി ചേർത്താണ് ആദ്യ മൂന്നു സ്ഥാനക്കാരെ നിശ്ചയിച്ചത്.

സബ് ജൂണിയേഴ്സ്: റ്റിയ മരിയ പ്രിൻസ് (ഒന്നാം സ്ഥാനം), ആർച്ച സജിത്ത് (രണ്ടാം സ്ഥാനം), ഹാരിയറ്റ് ജോബി ജോസഫ് (മൂന്നാം സ്ഥാനം).

ജൂനിയർ വിഭാഗം: ആതിര രാമൻ (ഒന്നാം സ്ഥാനം), മരിയ രാജു (രണ്ടാം സ്ഥാനം), അർച്ചിത ബിനു നായർ (മൂന്നാം സ്ഥാനം).

സീനിയർ വിഭാഗം: ഫ്രെഡി പ്രിൻസ് (ഒന്നാം സ്ഥാനം), അഞ്ജലി രാമൻ (രണ്ടാം സ്ഥാനം), ഏഞ്ജല സജി (മൂന്നാം സ്ഥാനം).

അശ്വതി ശങ്കർ, സന്തോഷ് കുമാർ,ഡീൻ ജോൺസ്, ഗ്രേക്കസ് ചന്ദ്ര തുടങ്ങിയ പ്രഗത്ഭർ അടങ്ങുന്ന വിധികർത്താക്കളാണ് വിധി നിർണയിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ വർക്കും സമീക്ഷ സർഗവേദി നന്ദി പറഞ്ഞു.

റിപ്പോർട്ട്: ബിജു ഗോപിനാഥ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​ഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.