• Logo

Allied Publications

Europe
കേരളത്തിൽ ഓണ വിരുന്നും കിറ്റുമായി ബി ഫ്രണ്ട്സ് സ്വിറ്റ്‌സർലൻഡ്
Share
സൂറിച്ച് : എല്ലാവർഷവും വളരെ നന്നായി ഓണാഘോഷം നടത്തി വരുന്ന സ്വറ്റ്സർലൻഡിലെ ബി ഫ്രണ്ട്സ് എന്ന സംഘടന, ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി, കേരളത്തിലെ അശരണരായ സഹോദരങ്ങൾക്ക് ഓണവിരുന്നും കിറ്റും നൽകി മാതൃക ആകുന്നു.

സ്വിസ് മലയാളികളായ ബി ഫ്രണ്ട്സ് സുഹൃത്തുക്കളും പ്രവാസി സമൂഹവും കൂടെ ജോലി ചെയ്യുന്നവരും അതിലുപരി സ്വിറ്റ്സർലൻഡിലുള്ള കുഞ്ഞുമക്കളും ഈ ഉദ്യമത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്യുന്നത് അഭിനന്ദനീയമാണ്.

കണ്ണൂർ മുതൽ കോട്ടയം വരെ 14 വിവിധ സ്ഥലങ്ങളിലായി അശരണരായ രണ്ടുവയസു മുതൽ 50 വയസുവരെയുള്ള 600 ൽ പരം പേർക്ക് 500 രൂപയിൽ കുറയാത്ത ഓണസമ്മാനവും ഇവരെ ശൂശൂഷ്രിക്കുന്നവരെയും ഉൾപ്പെടുത്തി 675 ഓളം പേർക്ക് ഓണസദ്യയും തിരുവോണനാളിൽ നല്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. സർക്കാരിന്‍റെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുകയെന്ന് ബി ഫ്രണ്ട്സ് ഭാരവാഹികൾ പറഞ്ഞു.

എല്ലാവർഷവും ബി ഫ്രണ്ട്സ് ഓണാഘോഷത്തിന് 650 ൽ കുറയാത്ത അത്രയും പേർക്കാണ് ഓണസദ്യ ഉണ്ടാക്കി വിളമ്പി നൽകിയിരുന്നത് . ഈ വർഷം അർഹതപെട്ടവർക്ക് ഓണസദ്യ ഒരുക്കി നൽകുന്നതിലൂടെ സംഘടനക്ക് അഭിമാനിക്കാം.

വിവരങ്ങൾക്ക്: പ്രിൻസ് കട്രുകുടിയിൽ (പ്രസിഡന്‍റ്) 076 5670887, ബോബ് തടത്തിൽ (സെക്രട്ടറി) 079 5085467, അഗസ്റ്റിൻ മാളിയേക്കൽ (ട്രഷറർ) 076 5259578.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.