• Logo

Allied Publications

Europe
കോവിഡ് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് യാത്രാ വേണ്ടാ; ജര്‍മൻ പൗരന്മാർക്ക് മെര്‍ക്കലിന്‍റെ താക്കീത്
Share
ബര്‍ലിന്‍: കൊറോണ വൈറസ് ബാധ വ്യാപകമായ സ്ഥലങ്ങളിലേക്കുള്ള യാത്രാ കഴിവതും ഒഴിവാക്കാന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ജര്‍മൻ പൗരന്മാരോട് ആഹ്വാനം ചെയ്തു. ഫെഡറല്‍ ഗവണ്‍മെന്‍റും സംസ്ഥാന ഗവൺമെന്‍റുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ആഹ്വാനം.

വൈറസ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം ശക്തമായി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ എങ്ങനെ കൂടുതല്‍ കര്‍ക്കശമാക്കാമെന്നാണ് അഞ്ച് മണിക്കൂര്‍ ദീര്‍ഘിച്ച യോഗം ചര്‍ച്ച ചെയ്തത്.
ജർമനിയിൽ അടിയ്ക്കടി വർധിക്കുന്ന രോഗബാധ കുറയ്ക്കാനുള്ള പുതിയ നിയമങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സ്വകാര്യ ആഘോഷങ്ങൾ ഉൾപ്പടെ വർഷാവസാനം വരെ പ്രധാന ഇവന്‍റുകളൊന്നുമില്ല, സീസണിന്‍റെ ആരംഭം കാണികളില്ലാതെ ബുണ്ടസ് ലീഗ അരങ്ങേറും. ഒക്ടോബർ 1 മുതൽ 5 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ, എക്സിറ്റ് കാർഡുകൾ ഡിജിറ്റലാകും. കൊറോണ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകുന്ന പൗരന്മാരെ പിന്തിരിപ്പിക്കും.

അതേസമയം 16 സംസ്ഥാനങ്ങളിലെ സ്കൂൾ നിയന്ത്രണങ്ങൾ ഏകീകരിക്കുന്ന കാര്യത്തിൽ ഇപ്പോഴും ഓരോ സംസ്ഥാനത്തിന്‍റെയും താൽപര്യമനുസരിച്ച് കാര്യങ്ങൾ നടപ്പാകും.

ചാൻസലർ മെർക്കലും 16 സംസ്ഥാനമുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രി ജെൻസ് സ്പാനും അടങ്ങുന്ന ടീമാണ് പുതിയ നിയമങ്ങളെ സംബന്ധിച്ച് സമവായത്തിലെത്തിയത്.

പൊതുസ്ഥലങ്ങളില്‍ ഫെയ്സ് മാസ്ക് ധരിക്കാതെ എത്തുന്നവരില്‍ നിന്ന് അമ്പത് യൂറോ പിഴ ഈടാക്കാന്‍ തീരുമാനമായി. കടകളിലും പൊതു ഗതാഗത സംവിധാനങ്ങളിലുമെല്ലാം ഇതു ബാധകമായിരിക്കും.

ഒക്ടോബർ അവസാനം വരെയാണ് രാജ്യത്ത് വലിയ പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഡിസംബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കാനും ആലോചനയുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്