• Logo

Allied Publications

Europe
ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറിന്‍റെ പൂരാടം നാളിൽ ന്യൂപോർട്ടിൽ നിന്നും പൂജ മധുമോഹൻ, ആതിര മധുമോഹൻ സഹോദരിമാർ
Share
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡിനെതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്‍റ് ഷോ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി' ൽ ഓഗസ്റ്റ് 29ന് (ശനി) വൈകുന്നേരം 5 ന് (ഇന്ത്യൻ സമയം രാത്രി 9.30ന്) എത്തുന്നത് വെയിൽസിലെ ന്യൂപോർട്ടിൽ നിന്നുള്ള പൂജ മധുമോഹൻ, ആതിര മധുമോഹൻ എന്നീ സഹോദരിമാരാണ്.

"സൂപ്പർ വീക്ക് " ലെ മൂന്നാമത്തെ ലൈവിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന പൂജ മധുമോഹൻ വെസ്റ്റേൺ വയലിനിലും കർണാട്ടിക് വയലിനിലും പെർഫോം ചെയ്യുമ്പോൾ ഒരു നർത്തകി കൂടിയായ സഹോദരി ആതിര ശ്രുതി മധുരമായി ഗാനങ്ങൾ ആലപിക്കുന്നു.

വെയിൽസിലെ ന്യൂപോർട്ടിൽ നിന്നുള്ള മധുമോഹൻ ഗോപാലന്‍റേയും പ്രശസ്ത ഇന്ത്യൻ ക്ലാസിക്കൽ ഡാൻസറും "ജിഷ സംഗീത് നൃത്യകല അക്കാദമി" സ്ഥാപകയുമായ ജിഷ മധുമോഹന്‍റേയും മകളാണ് പൂജ. 5 വയസു മുതൽ അമ്മയിൽ നിന്നും സംഗീതം, നൃത്തം എന്നിവ പഠിക്കാൻ തുടങ്ങിയ പൂജ, വെസ്റ്റേൺ വയലിനിൽ ഗ്രേഡ് 8 പൂർത്തിയാക്കി കഴിഞ്ഞു. ലണ്ടനിലെ ഗുരു ജലധരൻ മാസ്റ്ററിൽ നിന്നും കർണാട്ടിക് വയലിൻ പരിശീലിക്കുന്ന പൂജ ഇതിനോടകം ഗ്രേഡ് 6 പൂർത്തിയാക്കി പഠനം തുടരുന്നു. കർണാടക സംഗീതത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള പൂജ യുക്മ കലാമേളകൾ ഉൾപ്പടെ വളരെയധികം വേദികളിൽ തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ഓറിയന്‍റൽ ഫൈൻ ആർട്സ് അക്കാദമി ലണ്ടനിൽ (OFAAL) നിന്നും "കലാജ്യോതി" അവാർഡ് നേടിയ ഈ പതിനെട്ടുകാരി യുക്മ റീജണൽ കലാമേളയിൽ സോളോ സോംഗ് വിന്നറായിരുന്നു. ഗുരു കൂടിയായ അമ്മയുടെ ശിക്ഷണത്തിൽ ഭരതനാട്യം ഉൾപ്പെടെയുള്ള ശാസ്ത്രീയ നൃത്തങ്ങൾ അഭ്യസിച്ചിട്ടുള്ള പൂജ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്‍റ കണ്ടസ്റ്റിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു.

2018 ലെ ജിസിഎസ്ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏറ്റവും ഉയർന്ന ഗ്രേഡ് 9 (എ സ്റ്റാർ) നേടിയ പൂജ ഈ വർഷത്തെ എ ലെവൽ പരീക്ഷയിൽ അഞ്ച് വിഷയങ്ങൾക്ക് "എ സ്റ്റാർ " എന്ന സ്വപ്നതുല്യമായ വിജയം കരസ്ഥമാക്കി കാർഡിഫ് യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പഠനം തുടങ്ങാനൊരുങ്ങുകയാണ്.

സംഗീതത്തിലും നൃത്തത്തിലും ഒരു പോലെ തിളങ്ങുന്ന ആതിരയെന്ന കൊച്ച് മിടുക്കി പൂജയുടെ ഇളയ സഹോദരിയാണ്. ഗുരു കൂടിയായ അമ്മ ജിഷയിൽ നിന്നും അഞ്ചാം വയസു മുതൽ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസും സംഗീതവും പഠിച്ച് തുടങ്ങിയ ആതിര ഇതിനോടകം ഭരതനാട്യം ഗ്രേഡ് 5 കരസ്ഥമാക്കി കഴിഞ്ഞു. മത്സര വേദികൾ ഉൾപ്പടെ നിരവധി വേദികളിൽ പെർഫോം ചെയ്തിട്ടുള്ള ആതിര ഒട്ടേറെ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2019 ൽ മാഞ്ചസ്റ്ററിൽ നടന്ന സ്റ്റേജ് ഷോയിൽ മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയോടൊപ്പം വേദി പങ്കിടുവാൻ ഭാഗ്യം ലഭിച്ച ഈ അനുഗ്രഹീത ഗായിക കർണാട്ടിക് മ്യൂസിക്, പിയാനോ, വെസ്റ്റേൺ വയലിൻ എന്നിവയിലും പരിശീലനം തുടരുന്നു. പത്താം വയസിൽ കർണാട്ടിക് മ്യൂസിക് ഗ്രേഡ് 7 കരസ്ഥമാക്കുകയെന്ന അപൂർവ നേട്ടത്തിനും ഉടമയാണ് ഈ കൊച്ച് ഗായിക. ന്യൂപോർട്ടിലെ റൂഷ്മോൺട് സ്കൂളിൽ ഇയർ 7 ൽ പഠിക്കാനൊരുങ്ങുകയാണ് ഈ പതിനൊന്നുകാരി. ന്യൂപോർട്ട് മലയാളി അസോസിയേഷനിലെ സജീവാംഗങ്ങളാണ് ഈ കുടുംബം.

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യുകെയുടെ റെക്സ് ജോസും ജെ ജെ ഓഡിയോസിന്‍റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്കു വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ്, ദേശീയ കോഓർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

വിവരങ്ങൾക്ക്: സി.എ. ജോസഫ് 07846747602, കുര്യൻ ജോർജ് 07877348602.

റിപ്പോർട്ട്: കുര്യൻ ജോർജ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ