• Logo

Allied Publications

Europe
അയർലൻഡിലെ ട്രാവൽ ഏജൻസികളുടെ അനീതിക്കെതിരെ മലയാളികൾ പ്രത്യക്ഷ സമരത്തിൽ
Share
ഡബ്ലിൻ: ട്രാവൽ ഏജൻസികളുടെ അനീതിക്കെതിരെ അയർലൻഡിലെ മലയാളികൾ പ്രത്യക്ഷ സമരത്തിനു തുടക്കം കുറിച്ചു. കൊടുങ്കാറ്റിനെയും കനത്ത മഴയെയും കോവിഡ് ഭീക്ഷണിയെയും വകവയ്ക്കാതെ ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറത്തിന്‍റെ നേതൃത്വത്തിൽ പതിനഞ്ചോളം പേരടങ്ങിയ പ്രതിക്ഷേധക്കാർ വേൾഡ് ട്രാവൽ, കോൺഫിഡന്‍റ് ട്രാവൽസ്, സ്കൈലൈൻ ട്രാവൽസ്, ഓസ്കാർ ട്രാവൽസ് തുടങ്ങിയ സ്ഥാപനങ്ങളുടെ മുൻപിൽ പ്ലക്കാർഡുകളുയർത്തി പ്രതിക്ഷേധിച്ചു.

സ്‌കൈലൈൻ ട്രാവൽസിനു മുന്പിൽ നടന്ന സമരക്കാർക്കുനേരെ സ്ഥാപനത്തിൽനിന്നും അസഭ്യവർഷം ഉണ്ടായതായി സമരക്കാർ വെളിപ്പെടുത്തി. ശക്തമായ പ്രതിക്ഷേധത്തെ തുടർന്ന് ചില ആളുകൾക്ക് സർവീസ് ചാർജ് വാങ്ങി പണം മടക്കി നൽകുകയും ചിലർക്ക് മുഴുവൻ തുകയും നൽകുകയും മറ്റു ചിലർക്ക് പണം മടക്കി നൽകാതെ അനന്തമായി നീട്ടികൊണ്ടു പോകുകയും ചെയ്യുന്ന ട്രാവൽ ഏജൻസികളുടെ ഇരട്ടത്താപ്പിനെതിരേ അയർലൻഡിലുടനീളം പ്രതിക്ഷേധം കത്തുകയാണ്.

മുഴുവൻ തുകയും മടക്കി നൽകുമെന്ന് ചില ഏജൻസികൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞെങ്കിലും ഇപ്പോഴും സർവീസ് ചാർജ് ഇനത്തിൽ ഒരു തുക പിടിച്ചാണ് പലർക്കും പണം ലഭിക്കുന്നത്. തുക മടക്കി ലഭിക്കുവാനുള്ള അവസാന ആൾക്കും കിട്ടുന്നതുവരെ സമരപരിപാടികളുമായി മുൻപോട്ട് പോകുവാനാണ് ഇന്തോ ഐറിഷ് പാസഞ്ചർ ഫോറത്തിന്‍റെ തീരുമാനം.

റിപ്പോർട്ട്: എമി സെബാസ്റ്റ്യൻ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.