• Logo

Allied Publications

Europe
"ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി'ന്‍റെ സ്നേഹ സംഗീത വേദിയിൽ ലണ്ടനിൽ നിന്നും മൂന്ന് സഹോദര ജോഡികൾ
Share
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്‍റ് ഷോ"ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി' ൽ ഓഗസ്റ്റ് 25 നു (ചൊവ്വ) വൈകുന്നേരം 5 ന് (ഇന്ത്യൻ സമയം രാത്രി 9.30) എത്തുന്നത് ലണ്ടനിൽ നിന്നുള്ള മൂന്നു സഹോദര ജോഡികളാണ്. ശ്രേയ സജീവ് ടോണി സജീവ്, ഗാവിൻ സൈമൺ ഗസൽ സൈമൺ, സ്റ്റീവ് ലൂബി മാത്യൂസ് സാമന്ത ലൂബി മാത്യൂസ് എന്നിവരാണിവർ.

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി' ൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ശ്രേയ, സാക്സോഫോൺ എന്ന സംഗീതോപകരണത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം വയലിനിലും പെർഫോം ചെയ്യുന്നു. ഒരു ഗായകൻ കൂടിയായ ശ്രേയയുടെ സഹോദരൻ ടോണി ഗിത്താറിലും പെർഫോം ചെയ്യുന്നു. ഗാവിൻ വയലിനിൽ പെർഫോം ചെയ്യാനെത്തുമ്പോൾ സഹോദരിയായ ഗസൽ ചെല്ലോയിൽ പെർഫോം ചെയ്യാനെത്തുന്നു. സ്റ്റീവും സഹോദരി സാമന്തയും വയലിനിൽ പെർഫോം ചെയ്യാനെത്തുമ്പോൾ പ്രേക്ഷകർക്ക് മുന്നിൽ വാദ്യ സംഗീതത്തിന്‍റെ പുതിയൊരു ലോകം തുറക്കപ്പെടും.

ശ്രേയ സജീവ് എന്ന 12 വയസുകാരി എഡ്മണ്ടൺ മലയാളി അസോസിയേഷൻ അംഗങ്ങളായ സജീവ് തോമസിന്‍റേയും യുക്മ ദേശീയ ജോയിന്‍റ് സെക്രട്ടറി സലീന സജീവിന്‍റേയും മകളാണ്. എഡ്മണ്ടൺ ലാറ്റിമർ ഗ്രാമർ സ്കൂളിൽ ഇയർ 7 വിദ്യാർഥിനിയായ ശ്രേയ ഒരു ബഹുമുഖ പ്രതിഭയാണ്. സാക്സോഫോൺ എന്ന വുഡ് വിൻഡ് സംഗീതോപകരണത്തെ പരിചയപ്പെടുത്തുന്ന ശ്രേയ വയലിനിലും തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംഗീതത്തോടൊപ്പം നൃത്തവും ഇഷ്ടപ്പെടുന്ന ശ്രേയ ഭരതനാട്യം പരിശീലിക്കുന്നു. സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം എന്നീ നൃത്ത രൂപങ്ങളോടൊപ്പം എലക്യൂഷനിലും മികവ് തെളിയിച്ചിട്ടുള്ള ഈ മിടുക്കി നല്ലൊരു കായികതാരം കൂടിയാണ്. യുക്മ റീജണൽ, നാഷണൽ കലാമേളകളിൽ ഭരതനാട്യം ഉൾപ്പടെയുള്ള നൃത്തരൂപങ്ങൾക്കും എലക്യൂഷനും നിരവധി തവണ വിജയിയായിട്ടുള്ള ശ്രേയ ചർച്ച് കൊയറിലും അംഗമാണ്. നിരവധി വേദികളിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആങ്കറിംഗ് നടത്തി കൈയടി നേടിയിട്ടുള്ള ശ്രേയ യുക്മ റീജണൽ, നാഷണൽ സ്പോർട്സ് മീറ്റുകളിലും ഒരു സ്ഥിരം വിജയിയാണ്.

ശ്രേയയുടെ സഹോദരൻ ടോണി നല്ലൊരു ഗായകനും നല്ലൊരു ഗിത്താറിസ്റ്റുമാണ്. എഡ്മണ്ടൺ ലാറ്റിമർ പ്രൈമറി സ്കൂളിൽ ഇയർ 4 വിദ്യാർഥിയായ ഈ 9 വയസുകാരൻ സിനിമാറ്റിക് ഡാൻസ് , ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ നൃത്ത ഇനങ്ങളിലും തല്പരനാണ്. അനേകം വേദികളിൽ പെർഫോം ചെയ്തിട്ടുള്ള ടോണി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഫുട്ബോൾ ഏറെ ഇഷ്ടപ്പെടുന്ന ടോണി സ്പോർട്സിലും ഏറെ തല്പരനാണ്.

വയലിനിൽ രാഗ മധുരം പൊഴിക്കുന്ന ഗാവിൻ ലണ്ടനിലെ എൽമയിലെ അംഗങ്ങളായ സാം സൈമൺ സ്വപ്ന സാം ദമ്പതികളുടെ മകനാണ്. ലണ്ടനിലെ സൗത്ത് എൻഡിലെ വെസ്റ്റ് ക്ലിഫ് ഗ്രാമർ സ്കൂളിൽ ഇയർ 11 വിദ്യാർഥിയായ ഗാവിൻ അഞ്ചാം വയസു മുതൽ വയലിൻ പഠിക്കാൻ തുടങ്ങി. വയലിനിൽ ഗ്രേഡ് 7 പൂർത്തിയാക്കിയ ഈ പതിനഞ്ചുകാരൻ GCSE യിൽ മ്യൂസിക് ഒരു വിഷയമായി പഠിക്കുന്നു. ബൈബിൾ കലോത്സവം ഉപകരണ സംഗീത വിഭാഗത്തിൽ ഒന്നാം സമ്മാനാർഹനായ ഗാവിൻ ഹാവെറിംഗ് മ്യൂസിക് സ്കൂളിൽ വയലിനിൽ കൂടുതൽ പരിശീലനം നടത്തി വരുന്നു. ലണ്ടൻ സിംഫണി ഓർക്കസ്ട്രയിൽ പെർഫോം ചെയ്യാനുള്ള അവസരവും പ്രതിഭാശാലിയായ ഈ കലാകാരന് ലഭിച്ചിട്ടുണ്ട്.

പേരിൽ തന്നെ സംഗീതം തുളുമ്പുന്ന ഗസൽ, ഗാവിന്‍റെ സഹോദരിയാണ്. ഇതിനോടകം ചെല്ലോയിൽ ഗ്രേഡ് 5 പൂർത്തിയാക്കിയ ഗസൽ ഹാവറിംഗ് മ്യൂസിക് സ്കൂളിൽ കൂടുതൽ പരിശീലനം തുടരുകയാണ്. ഹോൺ ചർച്ച് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ ഇയർ 8 വിദ്യാർഥിനിയായ ഗസൽ നിരവധി വേദികളിൽ തന്‍റെ മികവ് പ്രദർശിപ്പിച്ചിട്ടുണ്ട്. ലണ്ടൻ സിംഫണി ഓർക്കസ്ട്രയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചിട്ടുള്ള ഈ പതിമൂന്നുകാരി യുക്മ കലാമേളയിൽ ഗ്രൂപ്പ് ഡാൻസ് ഉൾപ്പടെയുള്ള നൃത്ത ഇനങ്ങളിൽ വിജയിയായിട്ടുണ്ട്.

വയലിനിൽ തന്‍റെ മാന്ത്രിക പ്രകടനം പുറത്തെടുക്കാനെത്തുന്ന സ്റ്റീവ് എന്ന 8 വയസുകാരൻ, ലണ്ടൻ എൽമയിലെ സജീവാംഗങ്ങളായ ലൂബി മാത്യൂസ് സോണിയ ലൂബി ദമ്പതികളുടെ മകനാണ്. ഹോൺ ചർച്ച് സെന്‍റ് ആൽബൻസ് കാത്തലിക് സ്കൂളിൽ ഇയർ 3 വിദ്യാർഥിയായ സ്റ്റീവ്, ഹാവെറിങ് മ്യൂസിക് സ്കൂളിൽ നാല് വയസു മുതൽ വയലിനിൽ പരിശീലനം നേടി വരുന്നു. യുക്മ കലാമേള, ബൈബിൾ കലോത്സവം, ക്നാനായ കൾച്ചറൽ പ്രോഗ്രാംസ് തുടങ്ങി നിരവധി വേദികളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള സ്റ്റീവ്, യുക്മ കലാ മേളയിൽ സിംഗിൾ സോംഗ്, ഫാൻസി ഡ്രസ് ഇനങ്ങളിൽ വിജയിയായിരുന്നു. സ്കൂൾ കൊൺസേർട്ട് ടീമിൽ അംഗമായ സ്റ്റീവ് ചർച്ച് കൊയറിലും സജീവാംഗമാണ്.

സഹോദരി സാമന്തയും നാലാം വയസു മുതൽ വയലിൻ പഠനം ആരംഭിച്ചു. ഹോൺ ചർച്ച് സെന്‍റ് ആൽബൻസ് കാത്തലിക് സ്കൂളിൽ ഫസ്റ്റ് ഇയർ വിദ്യാർഥിനിയായ സാമന്ത ഹാവെറിംഗ് മ്യൂസിക് സ്കൂളിൽ നിന്നാണ് വയലിൻ പരിശീലനം നേടുന്നത്. നിരവധി വേദികളിൽ പങ്കെടുത്തിട്ടുള്ള ഈ 6 വയസുകാരി ബൈബിൾ കലോത്സവം ഡാൻസ്, കളറിംഗ് ഇനങ്ങളിൽ സമ്മാനാർഹയായിരുന്നു.

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യുകെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്‍റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ്, ദേശീയ കോഓർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി അഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

വിവരങ്ങൾക്ക്: സി.എ ജോസഫ് 07846747602 , കുര്യൻ ജോർജ് 07877348602.

റിപ്പോർട്ട്: സജീഷ് ടോം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.