• Logo

Allied Publications

Europe
സുവാറ 2020 ബൈബിൾ ക്വിസ് ഫൈനൽ മത്സരാർഥികളെ പ്രഖ്യാപിച്ചു
Share
പ്രെസ്റ്റൻ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സുവാറ 2020 ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ റൗണ്ട് മത്സരാർത്ഥികളെ പ്രഖ്യാപിച്ചു. രണ്ടായിരത്തിൽപരം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽനിന്നും ഓരോ ഏജ് ഗ്രൂപ്പിലേക്കും എട്ട് കുട്ടികളെവീതമാണ് തിരഞ്ഞെടുത്തത്. ഓൺലൈൻ ആയി നടത്തിവരുന്ന ഈ മത്സരത്തിന്റെ ഫൈനൽ റൗണ്ടിലേക്കുള്ള വിജയികളെ പ്രഖ്യാപിച്ചതും ലൈവായിട്ടായിരുന്നു .

അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹ സന്ദേശത്തോടെയാണ് വിജയികളെ പ്രഖ്യാപിക്കൽ ആരംഭിച്ചത്. തുടർന്ന് വിജയികളായ ഓരോ ഏജ് ഗ്രൂപ്പുകളിലെയും കുട്ടികൾക്ക് അവരുടെ ബൈബിൾ പഠനാനുഭവം പങ്കുവയ്ക്കാനുള്ള അവസരം ഒരുക്കിയിരുന്നു . സുവാറ സദ്വാർത്ത പ്രത്യകിച്ച് എട്ട് മുതൽ പതിനേഴ് വയസുവരെയുള്ള കുട്ടികളിലൂടെ രൂപതമുഴുവനിലും നിറഞ്ഞുനിൽക്കുകയാണ് എന്ന് അഭിവന്ദ്യ പിതാവ് അനുഗ്രഹ സന്ദേശത്തിൽ പറയുകയുണ്ടായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളോടും അവരെ അതിന് ഒരുക്കിയ മാതാപിതാക്കളോടും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ബൈബിൾ അപ്പോസ്റ്റലേറ്റിനോടുമുള്ള നന്ദിയും സ്നേഹവും പിതാവ് പങ്കുവച്ചു.

കൊറോണയുടെ പിടിയിൽ ലോകംമുഴുവൻ വിറങ്ങലിച്ചുനിന്നപ്പോൾ , പ്രത്യകിച്ച് കുട്ടികൾ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങികഴിയേണ്ടിവന്നപ്പോൾ, അവരെ നഷ്ടധൈര്യരാക്കാതെ കൂടുതൽ ആത്മവിശ്വാസത്തോടെ ദൈവകരങ്ങളിൽ മുറുകെപ്പിടിക്കുവാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റ് ആണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരത്തോടൊപ്പം ബൈബിൾ പഠിക്കുക , ബൈബിൾ അധിഷ്ടിതമായ ജീവിതരീതികൾ ചെറുപ്പംമുതലെ അഭ്യസിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

രൂപതയിലെ എട്ട് റീജിയണുകളിലെ വിവിധ ഇടവകൾ / മിഷൻ സെന്‍ററുകൾ/ പ്രൊപ്പോസഡ്‌ മിഷൻ സെന്‍ററുകൾ എന്നിവിടങ്ങളിലെ മതപഠന ക്ലാസുകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നു. മൂന്ന് റൗണ്ടുകളിലായിട്ടാണ് മത്സരങ്ങൾ നടത്തിയിരുന്നത് . മൂന്ന് ഏജ് ഗ്രൂപ്പുകളിലായി ബൈബിളിലെ പതിനഞ്ച് പുസ്തകങ്ങളിൽനിന്നായി 266 അധ്യായങ്ങൾ കുട്ടികൾ പഠിച്ചു. ഫൈനൽ മത്സരം നവംബർ 28 ന് ലൈവ് ആയിട്ടായിരിക്കും നടത്തുക. എട്ടുപറയിൽ അച്ചന്റെ നേതൃത്വത്തിൽ രൂപതയിലെ ഓരോ റീജിയണുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനാറുപേരടങ്ങുന്ന കമ്മറ്റിയാണ് മത്സരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അനുഗ്രഹങ്ങളും ആശംസകളും അറിയിക്കുന്നതായി ബൈബിൾ അപ്പോസ്തലേറ്റ് ടീമിനുവേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ അപ്പോസ്തലേറ്റിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക .
http://smegbbiblekalotsavam.com/?page_id=650

റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ