• Logo

Allied Publications

Europe
അഞ്ച് കിലോമീറ്റർ റൺ ചലഞ്ച് ഞായറാഴ്ച ബാമിങ് വുഡ്സിൽ
Share
മെയ്ഡ്സ്റ്റോൺ: മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ, മെയ്ഡ്സ്റ്റോൺ ആൻഡ് ടൺബ്രിഡ്ജ് വെൽസ് എൻഎച്ച്എസ് ട്രസ്റ്റ് ചാരിറ്റിയുമായി ചേർന്ന് ഓഗസ്റ്റ് 23 ഞായറാഴ്ച 5KM ഓട്ടം സംഘടിപ്പിക്കുന്നു. കോവിഡ് 19 കാലത്തെ സ്തുത്യർഹമായ സേവനത്തിന് എൻഎച്ച്എസിലെ ധീരരും കർമ്മനിരതരുമായ നായകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് എംഎംഎ യും MTW ചാരിറ്റിയും ലക്ഷ്യം വയ്ക്കുന്നത്.

300ൽ പരം മലയാളികൾ ഈ ട്രസ്റ്റിലെ മെയ്ഡ്സ്റ്റോൺ, പെംബെറി ഹോസ്പിറ്റലുകളിലായി ജോലി ചെയ്യുന്നുണ്ട്. കോവിഡ് 19 പ്രതിസന്ധി ഘട്ടത്തിൽ നിസ്വാർത്ഥമായ സേവനം വഴി ട്രസ്റ്റ് മാനേജ്‌മെന്റിന്റെയും പ്രാദേശിക സമൂഹത്തിന്റെയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കാൻ എംഎംഎ അംഗങ്ങൾ ഉൾപ്പെടെയുള്ള ഈ എൻഎച്ച്എസിലെ ജീവനക്കാർക്ക് സാധിച്ചിട്ടുണ്ട്.

MTW ചാരിറ്റിയുടെ ‘ഗോ ദി ഡിസ്റ്റൻസ്’ സംരംഭത്തിൽ എംഎംഎഎ സഹകരിക്കുവാൻ തീരുമാനിക്കുകയും മുതിർന്നവരും കുട്ടികളും ഉൾക്കൊള്ളുന്ന 50 പേർ 5 കിമീ ഓട്ടത്തിൽ പങ്കുചേർന്നു കൊണ്ട് MTW ചാരിറ്റിയുടെ യുടെ ഈ ഫണ്ട് റേസിങ്ങിന്റെ ഭാഗമാകുന്നു. ലക്ഷ്യ തുകയുടെ രണ്ടു മടങ്ങിലധികം ഇതിനോടകം സംഭരിച്ചു കഴിഞ്ഞു.ഇതിലൂടെ സമാഹരിക്കുന്ന തുക ട്രസ്റ്റിലെ ജീവനക്കാരുടെ ക്ഷേമത്തിനും മെച്ചപ്പെട്ട ജോലിസാഹചര്യങ്ങളുടെ വികസനത്തിനുമായി ഉപയോഗിക്കും. ആഗസ്റ്റ് മാസം 27 വരെ ഈ നിധിയിലേക്ക് സംഭാവനകൾ ചെയ്യാൻ സാധിക്കുമെന്ന് എംഎംഎ റൺ ചലഞ്ച് കോഓർഡിനേറ്റർ പ്രവീൺ രാമകൃഷ്ണൻ പറഞ്ഞു.

കോവിഡ് സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളോടെയും രൂപരേഖയോടെയുമാണ് എംഎംഎഎ ഇവന്റ് മാനേജ്‌മെന്റ് കമ്മറ്റി ഈ സംരംഭം വിഭാവന ചെയ്തിരിക്കുന്നത്. പോലീസ്, പ്രാദേശികസമൂഹം എന്നിവരുടെ സഹകരണത്തോടെയും അറിവോടെയും സാമൂഹിക അകലം, ശുചിത്വ നിഷ്കർഷനം എന്നിവയുടെ പാലനത്തോടെയും ആണ് അംഗങ്ങൾ ഈ ഓട്ടത്തിൽ പങ്കെടുക്കുക. ഗവണ്മെന്റിന്റെ ഗൈഡ്ലൈൻ പ്രകാരം മിതമായ സാമൂഹിക സമ്പർക്കം സാധ്യമാക്കത്തക്ക രീതിയിൽ കുടുംബങ്ങളും വ്യക്തികളും അടങ്ങുന്ന ബബിളുകളായി വിവിധ സമയങ്ങളിലായാണ് ഈ ഉദ്യമം പൂർത്തിയാക്കുക.

ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ എട്ടിനു മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിന് സമീപമുള്ള ബാമിങ് ഹീത്ത് ഗ്രൗണ്ടിൽ MTW ഫണ്ട് റെയ്‌സിംഗ് ഇവെന്റ്സ് മാനേജർ ലോറ കെന്നഡി റൺ ചലഞ്ച് ഫ്ലാഗ് ഓഫ് ചെയ്ത് ഔദ്യോഗികമായി ഉൽഘാടനം ചെയ്യും. മെയ്ഡ്സ്റ്റോൺ ആൻഡ് ദി വീൽഡ്സ് എംപി ഹെലൻ ഗ്രാന്‍റ് എംഎംഎ അംഗങ്ങളെ പ്രശംസിക്കുകയും ഈ ഉദ്യമത്തിന് വിജയാശംസകൾ നേരുകയും ചെയ്തതായി പ്രസിഡന്റ് ലാലിച്ചൻ ജോസഫ്, സെക്രട്ടറി ബൈജു തങ്കച്ചൻ, ട്രഷറർ ജോസ് കുര്യൻ എന്നിവർ അറിയിച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ