• Logo

Allied Publications

Europe
നാട്ടുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുക്കുന്നു: സ്വിസ് നേതാവ്
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണെന്ന് സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി ഡെപ്യൂട്ടിയും വ്യവസായ സംരംഭകയുമായ മഗ്ദലേന മാര്‍റ്റുലോ ബ്ളോച്ചര്‍.

കുടിയേറ്റം നിയന്ത്രിക്കണമെന്ന ആവശ്യമാണ് തീവ്ര വലതുപക്ഷത്തിന്‍റെ പ്രതിനിധിയായ മഗ്ദലേന മുന്നോട്ടു വയ്ക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരേയാണ് പരാമര്‍ശം.

സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള കുടിയേറ്റം കര്‍ക്കശമായി നിയന്ത്രിക്കണമെന്നത് സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ക്രിസ്റ്റഫര്‍ ബ്ളോച്ചറുടെ മകള്‍ കൂടിയാണ് മഗ്ദലേന.

കുടിയേറ്റക്കാരില്‍ പലര്‍ക്കും നമ്മുടെ വ്യവസായത്തെക്കുറിച്ചോ നമ്മുടെ പരിസ്ഥിതിയെക്കുറിച്ചോ അറിയില്ല, അത്തരം കാര്യങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡുകാര്‍ക്കുള്ള താത്പര്യങ്ങളും അവര്‍ക്കില്ല മഗ്ദലേന ആരോപിച്ചു. കുടിയേറ്റ നിയന്ത്രണം ലക്ഷ്യമാക്കി പാര്‍ട്ടി കൊണ്ടുവന്ന ജനഹിത പരിശോധനയില്‍ സെപ്റ്റംബര്‍ 27ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മഗ്ദലേനയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

നെസ്റ്റിലെ, നോവാര്‍ട്ടിസ്, റോച്ചെ തുടങ്ങി പല വമ്പന്‍ സ്വിസ് കമ്പനികളും ഇപ്പോള്‍ വിദേശികളുടെ നിയന്ത്രണത്തിലാണ് എന്നതും മഗ്ദലേനയെ ചൊടിപ്പിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.