• Logo

Allied Publications

Australia & Oceania
ജസീന്ത ആർഡെൻ ലോകത്തെ ഏറ്റവും മികച്ച നേതാവ്
Share
ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച നേതാവായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ തിരഞ്ഞെടുക്കപ്പെട്ടു. ജർമൻ ചാൻസലർ ആംഗല മെർക്കലിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്നിലാക്കിയാണ് ജസീന്ത, ലോക നേതാവ് എന്ന പട്ടം സ്വന്തം പേരിൽ കുറിച്ചത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡവലപ്മെന്‍റ് അക്കാഡമി കഴിഞ്ഞ 12 മാസമായി നടത്തിയ പഠനത്തിനൊടുവിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സഹാനുഭൂതി നിറഞ്ഞ നേതൃത്വ ശൈലിക്ക് ഉടമയാണ് ജസീന്ത. വൈകാരികമായ ആശയവിനിമയം ബലഹീനത കാണിക്കുന്നു എന്ന പൊതുവായ ധാരണയെ തിരുത്തി, പകരം മൃദുവായതും വൈകാരികവുമായ പക്വതയാർന്ന സ്പർശനത്തിലൂടെ പൊതുജനങ്ങളെ സമീപിക്കാൻ അവരെ പ്രാപ്തമാക്കുന്നതായി പഠനം പറയുന്നു.

വെല്ലുവിളികളെ അതിജീവിക്കാനുമുള്ള കഴിവും മറ്റുള്ളവരുമായി ഇടപഴകുന്പോൾ ആത്മാർഥതയും ദയയും അനുകമ്പയും ഉള്ള വിശ്വസനീയവുമായ ഒരു പൊതുപ്രഭാഷകയായാണ് ജസീന്ദയെ മറ്റു നേതാക്കളിൽ നിന്നും വ്യത്യസ്തയാക്കുന്നതെന്ന് പഠനം പറയുന്നു.

മേരി സെബാസ്റ്റ്യൻ ചേന്നാട്ടുമറ്റത്തിൽ അന്തരിച്ചു.
ബ്രിസ്‌ബെൻ :പാലാ മുത്തോലി ചേന്നാട്ടുമറ്റത്തിൽ പരേതനായ ദേവസ്യ ജോസഫിൻറെ ഭാര്യ മേരി സെബാസ്റ്റ്യൻ (94) അന്തരിച്ചു.
ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചു.
ഡബ്ലിന്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രചാരണ പര
കരിംങ്കുന്നം എന്‍റെ ഗ്രാമം ജൂലൈ മുപ്പതിന് മെൽബണിൽ.
മെൽബൺ: കരിങ്കുന്നംകാരുടെ കൂട്ടായ്മയായ എന്‍റെ ഗ്രാമം കരിംങ്കുന്നത്തിന്‍റെ എട്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂലൈ മുപ്പതിന് കീസ്ബറോ ഹാളിൽ നടത്തുന്ന
മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല