• Logo

Allied Publications

Europe
ശമ്പള വർധനവിന് പിന്തുണ അഭ്യർഥിച്ചു ബ്രിട്ടീഷ് എംപിമാർക്ക് നിവേദനങ്ങളുമായി യുക്മ
Share
ലണ്ടൻ: യുകെയിലെ പൊതുമേഖലാ ജീവനക്കാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പള വർധനവിൽ നിന്നും പാടെ അവഗണിക്കപ്പെട്ട നഴ്‌സിംഗ് ജീവനക്കാർക്ക് അർഹമായ പരിഗണന ലഭിക്കാൻ സംഘടിത പോരാട്ടങ്ങളുമായി യുക്മ ദേശീയ കമ്മിറ്റി പ്രചാരണ പരിപാടിയുമായി മുന്നോട്ട്.

ഒൻപത് ലക്ഷത്തിലധികം വരുന്ന ഇതര പൊതുമേഖലാ ജീവനക്കാർക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് സർക്കാർ, കോവിഡ് 19 പോരാട്ടത്തിൽ സ്വന്തം ജീവൻ പോലും അവഗണിച്ച് പോരടിച്ച ഒരു ലക്ഷത്തോളം വരുന്ന നഴ്‌സിംഗ് ജീവനക്കാരെ അവഗണിച്ചത് തികച്ചും അനീതിയും അധാർമികവുമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഈ സാഹചര്യത്തിൽ, സർക്കാരിന്‍റെ വേതനവർധനവിലെ അധാർമികത പരിഹരിച്ചുകൊണ്ട് മറ്റു പൊതുമേഖലാ ജീവനക്കാർക്കൊപ്പം നഴ്‌സിംഗ് ജീവനക്കാർക്കും ശമ്പള വർധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുക്മ ദേശീയ കമ്മിറ്റി പ്രചാരണ പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണെന്ന് പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ളയും, ജനറൽ സെക്രട്ടറി അലക്സ് വർഗീസും അറിയിച്ചു.

നഴ്‌സിംഗ് മേഖലാ ജീവനക്കാർക്ക് 12.5 ശതമാനം ശമ്പള വർധനവ് അടിയന്തരമായി നടപ്പിലാക്കുക, ആരോഗ്യ പ്രവർത്തകർക്കും കുടുംബത്തിനും 2015 മുതൽ ഈടാക്കിയ എൻഎച്ച്എസ് സർചാർജ് തിരികെ നൽകുക, പുതുതലമുറ നഴ്‌സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വർക്ക് പെർമിറ്റ്, പി ആർ അല്ലെങ്കിൽ സിറ്റിസൺഷിപ്പ് ആയി മാറ്റുക, തൊഴിൽരംഗത്ത്‌ വിവേചനങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തുക, ഇമിഗ്രന്‍റ് ആരോഗ്യ പ്രവർത്തകരെ സന്ദർശിക്കുന്നതിന് നാട്ടിലുള്ള മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും നേരിടേണ്ടുന്ന നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മിറ്റി പ്രാദേശിക എംപി മാർക്കുമുന്നിൽ സമർപ്പിക്കുന്നത്.

ഇതിന്‍റെ ഭാഗമായി ഇരുനൂറോളം ബ്രിട്ടീഷ് പാർലമെന്‍റ് അംഗങ്ങൾക്ക് നിവവേദനങ്ങൾ നേരിട്ട് നൽകുവാനുള്ള നടപടികൾ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു. ഓരോ പാർലമെന്‍റ് മണ്ഡലത്തിലും താമസിക്കുന്ന മലയാളി നഴ്‌സ്‌മാർ വഴിയാണ് നിവേദനങ്ങൾ സമർപ്പിക്കുന്നത്. അതോടൊപ്പം മന്ത്രിസഭയിലും പ്രതിപക്ഷത്തും സ്വാധീന ശക്തിയുള്ള എം പി മാരെ നേരിട്ട് ബന്ധപ്പെടുവാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിലും ശ്രമങ്ങൾ നടക്കുകയാണെന്ന് വൈസ് പ്രസിഡന്‍റ് അഡ്വ.എബി സെബാസ്റ്റ്യൻ പറഞ്ഞു.

വേതന വർധനവ് വിഷയത്തിൽ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, പുതുതായി യു കെ യിലെത്തിയ ആയിരക്കണക്കിന് നഴ്‌സുമാർക്ക് കുടുംബത്തേയും മാതാപിതാക്കളെയും യു കെ യിൽ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വീസ നിയമങ്ങളിൽ അടിയന്തരമായി ഇളവ് അനുവദിക്കുന്നതിനുള്ള ശ്രമങ്ങളും യുക്മ ദേശീയ കമ്മിറ്റി തുടങ്ങി വയ്ക്കുകയാണ്. കോവിഡ് പോരാട്ടത്തിൽ വലിയ പങ്കുവഹിച്ച നഴ്സിംഗ് വിഭാഗത്തെ മാനുഷീക പരിഗണയോടെ മാനിക്കുംവിധം രാജ്യം നിലപാടെടുക്കുമെന്നാണ് കരുതുന്നതെന്ന് യുക്മ നഴ്സസ് ഫോറം നേതാക്കളായ സാജൻ സത്യൻ, സലീന സജീവ്, സിന്ധു ഉണ്ണി തുടങ്ങിയവർ പറഞ്ഞു.

നഴ്‌സിംഗ് മേഖലയിലെ എല്ലാ ജീവനക്കാർക്കും നീതി ലഭ്യമാക്കുവാൻ യുക്മ തുടങ്ങി വച്ചിരിക്കുന്ന കാന്പയിനുകളുമായി പരമാവധി സഹകരിക്കണമെന്ന് യുക്മ ദേശീയ കമ്മിറ്റി അഭ്യർഥിച്ചു. യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും കാന്പയിന്‍റെ ഭാഗമാകണമെന്ന് താല്പര്യമുള്ളവര്‍ക്കും മനോജ്‌കുമാർ പിള്ള 07960357679, അലക്സ് വര്‍ഗീസ് 07985641921)എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോർട്ട്: സജീഷ് ടോം

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.