• Logo

Allied Publications

Australia & Oceania
ഓസ്‌ട്രേലിയയില്‍ നിന്നും കൊച്ചിക്ക് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് ഓസ്‌ട്രേലിയന്‍ മമ്മൂട്ടി ഫാന്‍സ്
Share
പെര്‍ത്ത് : ഓസ്‌ട്രേലിയയില്‍ മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന പെര്‍ത്തില്‍ നിന്നും കൊച്ചിക്ക് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍, ഓസ്‌ട്രേലിയ ഘടകം . പ്രമുഖ എയര്‍ ലൈന്‍സ് കമ്പനിയായ സില്‍ക്ക് എയര്‍ വെയ്‌സും ആസ്‌ട്രേലിയ ആസ്ഥാനമായ ഫ്‌ലൈ വേള്‍ഡ് ഇന്റര്‍നാഷണലും ആയി ചേര്‍ന്നാണ് ഈ ഉദ്യമം.

പതിനായിരക്കണക്കിന് മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന പെര്‍ത്തില്‍ നിന്നും നിരവധി ആളുകള്‍ നാട്ടിലേക്കു വരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും വിമാന സര്‍വീസ് ഉണ്ടായിരുന്നില്ല. കോവിഡ് നിരക്ക് പൂജ്യം ആയിരുന്നു പെര്‍ത്തില്‍ എങ്കിലും കര്‍ശനമായ നിയന്ത്രണത്തില്‍ തന്നെയാണ് നഗരം. മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തും (MAP) ഈ ശ്രമത്തില്‍ ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി സന്നദ്ധ സംഘടനകള്‍ വിമാനം ചാര്‍ട്ട് ചെയ്യുന്നുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍ ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്.

ജൂലൈ 25 ന് ഉച്ചകഴിഞ്ഞു രണ്ടിനു പുറപ്പെടുന്ന വിമാനം അന്ന് രാത്രി പത്തോടെ കൊച്ചിയില്‍ എത്തും. ടിക്കറ്റുകള്‍ ആവശ്യം ഉള്ളവര്‍ +61410366089 നമ്പറില്‍ വിളിച്ചു സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ നിന്നും ഈ സേവനം ഏര്‍പ്പാട് ചെയ്യാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍.

വെ​സ്‌​റ്റേ​ൺ ടൈ​ഗ​ർ ക്രി​ക്ക​റ്റ് ക്ല​ബ് താ​രം സു​ജി​ത് പ​ദ്മ​നാ​ഭ​ൻ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: വെ​സ്‌​റ്റേ​ൺ ടൈ​ഗ​ർ ക്രി​ക്ക​റ്റ് ക്ല​ബ് താ​രം സു​ജി​ത് പ​ത്മ​നാ​ഭ​ൻ(40) അ​ന്ത​രി​ച്ചു. ആ​ലു​വ പ​ട്ടേ​രി​പ്പു​റം സു​പ്രീം ഭ​വ​ന​ത്തി​ൽ കെ.
പെ​ർ​ത്ത് റോ​യ​ൽ വാ​രി​യേ​ഴ്സ് പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
പെ​ർ​ത്ത്: റോ​യ​ൽ വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
പ​ത്താം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
മെ​ല്‍​ബ​ണ്‍: മി​ല്‍​പാ​ര്‍​ക്ക് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ദേ​വാ​ല​യ​ത്തി​ല്‍ വി.
ഉ​ഴ​വൂ​ർ സം​ഗ​മം ബ്രി​സ്‌​ബേ​നി​ൽ സം​ഘ​ടി​പ്പി​ച്ചു.
ബ്രി​സ്‌​ബേ​ൻ: ഉ​ഴ​വൂ​രി​ൽ നി​ന്ന് ബ്രി​സ്ബേ​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മം ഈ ​മാ​സം നാ​ലി​ന് ബ്രി​
കാ​ൻ​ബ​റ നെ​ടു​മ്പാ​ശേ​രി കു​ടും​ബ​സം​ഗ​മം 11ന്.
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യു​ടെ ത​ല​സ്ഥാ​നം ന​ഗ​ര​മാ​യ കാ​ൻ​ബ​റ‌​യി​ലേ​ക്ക് കു​ടി​യേ​റി​യ നെ​ടു​മ്പാ​ശേ​രി​കാ​രു​ടെ കു​ടും​ബ​സം​ഗ​മം ഈ ​മാ​സം 11ന് ​വൈ​ക