• Logo

Allied Publications

Delhi
ഫരീദാബാദ് രൂപത "പഠനം സ്കൂൾ സ്വപ്നങ്ങൾ' എന്ന പേരിൽ വെബിനാർ ജൂൺ 7 ന്
Share
പഠനം സ്കൂൾ സ്വപ്നങ്ങൾ വെബിനാർ ജൂൺ 7 ന്

ന്യൂഡൽഹി: പഠനം, സ്കൂൾ , പരീക്ഷകൾ ഭാവിസാധ്യതകൾ എന്നിവയെ കുറിച്ചും കരിയർ ഗൈഡൻസ് മേഖലയിലെ വെല്ലുവിളികളെകുറിച്ചും ചർച്ച ചെയ്യുന്നതിന് ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ "പഠനം സ്കൂൾ സ്വപ്നങ്ങൾ' എന്ന പേരിൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമായി വെബിനാർ നടത്തുന്നു.

ജൂൺ ഏഴിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന വെബിനാർ "വീടും വിദ്യാലയവും' എന്ന യൂട്യൂബ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യും.

ഫരീദാബാദ് രൂപതയുടെ സഹായ മെത്രാൻ മാർ ജോസ് പുത്തൻ വീട്ടിൽ, ഫാ. ബെന്നി പാലാട്ടി, സിബിഎസ് സി ഡയറക്ടർ (അക്കാഡമിക്സ് ) ഡോ.ജോസഫ് ഇമ്മാനുവൽ , ദ കാരവൻ എക്സിക്യൂട്ടീവ് എഡിറ്റർ ഡോ. വിനോദ് കെ. ജോസ് , സിസ്റ്റർ ഡോ. ട്രീസ പോൾ എന്നീ പ്രമുഖർ വിഷയങ്ങൾ അവതരിപ്പിച്ച് ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു.

യൂട്യൂബ് ചാനൽ സബ് സ്ക്രൈബ് ചെയ്ത് സംശയങ്ങൾ രേഖപ്പെടുത്തുവാനുള്ള സൗകര്യം ഉണ്ട്. അങ്ങനെ രേഖപ്പെടുത്തുന്ന ചോദ്യങ്ങൾക്ക് വിദഗ്ധർ മറുപടി നൽകുന്നതാണെന്ന് സംഘാടകനായ ഫാ. ബെന്നി പാലാട്ടി അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.