• Logo

Allied Publications

Delhi
ഫ​രീ​ദ​ബാ​ദ് രൂ​പ​ത വൈ​ദി​ക​ർ അ​ല​വ​ൻ​സ് ത്യ​ജി​ക്കു​ന്നു; രൂ​പ​താ തി​ര​ട്ട് ഫീ​സി​ൽ ഇ​ള​വ് ന​ൽ​കി നേ​തൃ​ത്വം
Share
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ മ​ധ്യേ മ​ഹാ​ മ​ന​സ​ക​ത​യു​ടെ മാ​തൃ​ക​യാ​യി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ വൈ​ദി​ക​ർ ശ്ര​ദ്ധേ​യ​രാ​കു​ന്നു. രൂ​പ​ത​യി​ലെ പ​ല ഇ​ട​വ​ക​ക​ളി​ലും മാ​സം​തോ​റു​മു​ള്ള വെ​ള്ളം, വൈ​ദ്യു​തി, ജോ​ലി​ക്കാ​രു​ടെ ശ​ബ​ളം എ​ന്നീ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്പോ​ഴാ​ണ്, ഈ ​സാ​ഹ​ച​ര്യം ഏ​റ്റ​വും അ​ടു​ത്ത് അ​റി​യാ​വു​ന്ന വൈ​ദി​ക​ർ ഈ ​ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ഒ​രു മാ​സ​ത്തെ അ​ല​വ​ൻ​സ് ഉ​പേ​ക്ഷി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്. ഈ ​മ​ഹാ​മാ​രി സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പി​രി​വു​ക​ൾ​ക്കും സം​ഭാ​വ​ന​ക​ൾ​ക്കും ആ​ഹ്വാ​ന​ങ്ങ​ൾ ഉ​യ​രു​ന്പോ​ൾ, ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ സീ​റോ​മ​ല​ബാ​ർ വൈ​ദി​ക​ർ അ​തി​ൽ നി​ന്നും വേ​റി​ട്ട രീ​തി​യി​ൽ അ​വം​ലം​ബി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ​യാ​യി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ, സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ പൊ​തു​വെ​യും, അ​താ​ത് ശു​ശ്രു​ഷി​ക്കു​ന്ന ഇ​ട​വ​ക​യു​ടെ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കു​വാ​ൻ ന​മ്മു​ടെ വൈ​ദി​ക​ർ എ​ടു​ത്ത ധീ​ര​മാ​യ തീ​രു​മാ​നം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നു ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പ​റ​ഞ്ഞു.

2012ൽ ​സ്ഥാ​പി​ത​മാ​യ ഈ ​രൂ​പ​ത ഇ​ന്ന​ത്തെ സ്ഥി​തി​യി​ലേ​ക്ക് വ​ള​ർ​ന്ന​തി​ൽ ന​ല്ലൊ​രു പ​ങ്കും ഈ ​രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും വി​ശ്വാ​സി​ക​ൾ വ​ർ​ഷം​തോ​റും ന​ൽ​കി​വ​രു​ന്ന സം​ഭാ​വ​ന/​തി​ര​ട്ട് ഫീ​സാ​ണ്. വൈ​ദി​ക​രു​ടെ ഈ ​സാ​ല​റി ച​ല​ഞ്ചി​ന്ധ​നോ​ടൊ​പ്പം, ഓ​രോ ഇ​ട​വ​ക​യും രൂ​പ​ത​യ്ക്ക് ന​ൽ​കേ​ണ്ട തി​ര​ട്ട് ഫീ​സി​ൽ ഗ​ണ്യ​മാ​യ ഇ​ള​വ് പ്ര​ഖ്യാ​പി​ക്കു​യാ​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ്പ് ഭ​ര​ണി​കു​ള​ങ്ങ​ര പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലു​ള്ള ഇ​ട​വ​ക​ക​ൾ​ക്ക് കെ​ട്ടി​ട വാ​ട​ക, പ​ള്ളി പ​റ​ന്പി​ൽ നി​ന്നു​ള്ള ആ​ദാ​യം, സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​ള്ള​പ്പോ​ൾ, പ്ര​വാ​സി രൂ​പ​ത​ക​ളി​ലു​ള്ള ഇ​ട​വ​ക​ൾ പൂ​ർ​ണ​മാ​യും വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക​ൾ കൊ​ണ്ട് മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച പി​രി​വു​ക​ളും മ​റ്റും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് മി​ക്ക ഇ​ട​വ​ക​ക​ളും അ​ത്യാ​വ​ശ്യ ചി​ല​വു​ക​ൾ​ക്കു​പോ​ലും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ഓ​രോ ഇ​ട​വ​ക​യും രൂ​പ​താ​കേ​ന്ദ്ര​ത്തി​ൽ ഏ​ൽ​പി​ക്കേ​ണ്ട തു​ക​യു​ടെ 50 ശ​ത​മാ​നം കു​റ​വാ​ണ് ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.