• Logo

Allied Publications

Delhi
വിദേശത്തുനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനു മാർഗരേഖയുണ്ടാക്കണം: പ്രവാസി ലീഗൽ സെൽ
Share
ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി മാർഗരേഖയുണ്ടാകണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ. ഇക്കാര്യമുന്നയിച്ചു പ്രവാസി ലീഗൽ സെൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു നിവേദനം നൽകിയത്.

സൈനിക കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് പ്രവാസി ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെക്കുറിച്ച് വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്, കൂടാതെ വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസികൾ മുഖേന റജിസ്ട്രേഷൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ഈ തീരുമാനം സ്വാഗതാർഹമാണെന്നും നിവേദനത്തിൽ പറയുന്നു.

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണയിലാണ്. ഈ ഹർജി പരിഗണിച്ച കോടതി ഹർജിയെ ഒരു ഒരു നിവേദനമായികണ്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാലാഴ്ചക്കകം ഹർജി വീണ്ടും പരിഗണിക്കുമെന്നും ഏപ്രിൽ 13നു പാസാക്കിയ ഉത്തരവിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുമ്പാകെ പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചത്.

വിദേശരാജ്യത്തുനിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി കേന്ദ്ര സർക്കാർ മാർഗരേഖ പുറത്തിറക്കണമെന്ന് പ്രധാനമായും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നവരുടെ മുൻഗണക്രമ മുൾപ്പെടെ മാർഗരേഖയിൽ ഉൾപ്പെടുത്തണമെന്നും ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന 300 ഓളം ഗർഭണികളെ യുദ്ധകാലാടിസ്ഥാനത്തിൽ കൊണ്ടുവരണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

ഇതുകൂടാതെ സാമ്പത്തികമായി വിഷമത അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് സൗജന്യ വിമാന ടിക്കറ്റ് നൽകി നാട്ടിലെത്തിക്കണമെന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്നവർക്കായി ഒരു പുനരധിവാസ പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.