• Logo

Allied Publications

Delhi
കൊ​റോ​ണ വൈ​റ​സ് വി​മു​ക്ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ത്ത​ര​വ്: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് നി​വേ​ദ​നം ന​ൽ​കി
Share
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ അ​ട​ക്കം 10 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കു​വൈ​ത്തി​ലേ​ക്കു വ​രു​ന്ന വ്യ​ക്തി​ക​ൾ എം​ബ​സി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള വൈ​ദ്യ​പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കോ​വി​ഡ്19 ബാ​ധി​ത​ര​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന കു​വൈ​ത്ത് വ്യോ​മ​യാ​ന അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. മാ​ർ​ച്ച് 8 മു​ത​ൽ കു​വൈ​റ്റി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന 10 രാ​ജ്യ​ക്കാ​ർ​ക്കാ​ണ് നി​ല​വി​ൽ ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​വു​ക.

കു​വൈ​ത്ത് എം​ബ​സി​യു​ടെ അം​ഗീ​കാ​ര​മു​ള്ള ചു​രു​ക്കം ചി​ല വൈ​ദ്യ​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ൽ ഉ​ള്ള​ത്. ഇ​തി​ൽ വ​ള​രെ ചു​രു​ക്കം ചി​ല പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ര​ക്ത സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന റി​പ്പോ​ർ​ട്ട് ന​ൽ​കു​വാ​നു​ള്ള അ​ധി​കാ​ര​മു​ള്ളൂ. കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ഫ​ലം സാ​ക്ഷ്യ​പെ​ടു​ത്തു​വാ​നാ​യി പു​ന്നെ​യി​ലു​ള്ള വൈ​റോ​ള​ജി സെ​ന്‍റ​റി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും അ​നു​മ​തി നേ​ടു​ക​യും വേ​ണം.

ഇ​ന്ത്യ​യി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളു​ള്ള കേ​ര​ള​ത്തി​ൽ പോ​ലും ആ​ല​പ്പു​ഴ വൈ​റോ​ള​ജി സെ​ന്‍റ​റി​നു മാ​ത്ര​മാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന ന​ട​ത്തു​വാ​നും, വൈ​റ​സ് ബാ​ധ്യ​ത ഇ​ല്ല എ​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​വാ​നു​മു​ള്ള അം​ഗീ​കാ​ര​മാ​ണു​ള്ള​ത്. എ​ന്നി​രു​ന്നാ​ലും പു​ണെ വൈ​റോ​ള​ജി സെ​ന്‍റ​റി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​വാ​നു​ള്ള അ​നു​മ​തി​യി​ല്ല. ഇ​ത് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് വ​ള​രെ​യ​ധി​കം സ​മ​യ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യും കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങി പോ​കു​ന്ന​തി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു.

അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും, വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കും, മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി നാ​ട്ടി​ൽ വ​ന്നി​ട്ടു​ള്ള പ്ര​വാ​സി​ക​ൾ ഇ​നി എ​ന്ത് ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. മാ​ർ​ച്ച് 8 ന് ​മു​ൻ​പ് കു​വൈ​റ്റി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ക എ​ന്ന പോം​വ​ഴി മാ​ത്ര​മാ​ണ് ഇ​വ​രു​ടെ മു​ൻ​പി​ലു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​നം ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും, കേ​ന്ദ്ര വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യം കു​വൈ​റ്റ് സ​ർ​ക്കാ​രു​മാ​യി അ​ടി​യ​ന്തി​ര​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി കു​റ​ഞ്ഞ ദി​വ​സ​ത്തെ റ​സി​ഡ​ൻ​സ് വി​സ/​ഇ​ഖാ​മ കാ​ലാ​വ​ധി ഉ​ള്ള​വ​ർ​ക്ക് കു​വൈ​റ്റി​ലേ​ക്ക് തി​രി​ച്ച് പ്ര​വേ​ശി​ക്കാ​ൻ ത​ട​സം ഉ​ണ്ടാ​കാ​തെ നോ​ക്ക​ണ​മെ​ന്നും, അ​വ​ധി ക​ഴി​ഞ്ഞ് നി​ശ്ചി​ത തീ​യ​തി​ക്കു ശേ​ഷം ജോ​ലി​ക്കാ​യി മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ജോ​ലി സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ വി​ദേ​ശ​മ​ന്ത്രാ​ല​ത്തി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

നി​വേ​ദ​നം അ​തി​ന്‍റെ ഗൗ​ര​വ​ത്തോ​ട് കൂ​ടി സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും കു​വൈ​റ്റി​ലെ എം​ബ​സി മു​ഖേ​നെ വേ​ണ്ട​ത്ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു അ​തി​ന്‍റെ പു​രോ​ഗ​തി​ക​ൾ വേ​ഗ​ത്തി​ൽ അ​റി​യി​ക്കാ​മെ​ന്നും ഗ​ൾ​ഫി​ന്‍റെ ചു​മ​ത​ല​യു​ള്ള വി​ദേ​ശ​കാ​ര്യ​മ​ന്ത്ര​ലാ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ: ​നാ​ഗേ​ന്ദ്ര​പ്ര​സാ​ദ് പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.