• Logo

Allied Publications

Australia & Oceania
ബഹുസ്വരതയുടെ അടയാളമായി സിഡ്‌നിയിൽ ഒരു കരോൾ സന്ധ്യ
Share
സിഡ്‌നി: മലയാളി റോമൻ കത്തോലിക്ക സമൂഹത്തിന്‍റെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ന് ബിറാലാ പള്ളിയങ്കണത്തിൽ നടന്ന കരോൾ സന്ധ്യ സാഹോദര്യത്തിന്‍റേയും സമാധാനത്തിന്‍റെയും ക്രിസ്മസിന്‍റെ യഥാർത്ഥ സന്ദേശം വിളിച്ചോതുന്നതായിരുന്നു.

സിഡ്‌നിയിലെ വിവിധ ക്രിസ്തീയ സമൂഹങ്ങളിൽ നിന്നും സാംസ്കാരിക കൂട്ടായ്മകളിൽ നിന്നുമുള്ള ആറു ഗായക സംഘങ്ങളാണ് ഈ കരോൾ സന്ധ്യയിൽ പങ്കെടുത്ത് ശ്രവണ സുന്ദരങ്ങളായ കരോൾ ഗാനങ്ങൾ ആലപിച്ചത്. മലയാളം, ഇഗ്ലീഷ്, തമിഴ് എന്നീ മൂന്ന് ഭാഷകളിലുള്ള ഗാനങ്ങൾ ആലപിക്കപ്പെട്ട ഈ പരിപാടിയിൽ മുന്ന് ഭക്തിനിർഭരമായ നൃത്ത പരിപാടികളും ഉണ്ടായിരുന്നു.

സിഡ്‌നിയിലെ പ്രമുഖ ഗായകരും, നൃത്തകരുമായ എൺപത്തിൽ പരം ആളുകൾ പരിപാടിയിൽ പങ്കാളികളായി. സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ച് എപ്പിംഗ് , ക്രൈസ്റ്റ് ദി കിംഗ് സീറോ മലബാർ ചർച്ച്, വില്ലാവുഡ് , സെന്‍റ് പീറ്റർ ഷാനൽ പാരീഷ് , ബിറാലാ, മൾട്ടികൾച്ചറൽ കരോൾ ഗ്രൂപ്പ് . കാംബൽടൗൺ , സിഡ്‌നി മലയാളി റോമൻ കാത്തലിക് കമ്യൂണിറ്റി , സ്ട്രാത്ഫീൽഡ് , കാത്തലിക് അസോസിയേഷൻ ഓഫ് സിഡ്‌നി തമിഴ്‌സ് എന്നീ ഗായക സംഘങ്ങളാണ് കരോൾ സന്ധ്യയിൽ ഗാനങ്ങൾ ആലപിച്ചത്.

നൃത്യാലായ, റാസ് മറ്റാസ് എന്നീ നൃത്ത സംഘങ്ങൾ അവതരിപ്പിച്ച ഭക്തി നിർഭരമായ സംഘനൃത്തങ്ങൾ, എട്ടാം ക്ലാസ് വിദ്യാർഥിനിയായ ലെന റെജിൻ അവതരിപ്പിച്ച നൃത്തവും കരോൾ സന്ധ്യക്ക് മാറ്റു കൂട്ടി.

ബിറാലാ പള്ളിയുടെ വികാരി ഫാ. തോമസ് സ്വാഗതം ആശംസിച്ചു. ക്രിസ്മസ് സന്ദേശം നൽകി.
പൗരോഹിത്യത്തിന്‍റെ നാല്പതാം വാർഷികം ആഘോഷിക്കുന്ന ജോണി അച്ഛനെ ചടങ്ങിൽ ആദരിച്ചു. കരോൾ സന്ധ്യയുടെ സംഘാടക സമിതിയുടെ രക്ഷാധികാരി ആയ സാലസ് അച്ഛൻ നന്ദി പറഞ്ഞു. സിഡ്‌നിയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യുന്ന ഫാ. ജിതിൻ , ഫാ.ജോൺ, ഫാ. തോമസ് ആലുക്ക എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജേക്കബും നുബിയായും പരിപാടിയുടെ അവതാരകരായിരുന്നു.

സിഡ്‌നിയിലെ മലയാളികൾ നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ നടത്തിയ പരിപാടി സ്നേഹവിരുന്നോടെ സമാപിച്ചു.

റിപ്പോർട്ട്: ജേക്കബ് തോമസ്

മേരി സെബാസ്റ്റ്യൻ ചേന്നാട്ടുമറ്റത്തിൽ അന്തരിച്ചു.
ബ്രിസ്‌ബെൻ :പാലാ മുത്തോലി ചേന്നാട്ടുമറ്റത്തിൽ പരേതനായ ദേവസ്യ ജോസഫിൻറെ ഭാര്യ മേരി സെബാസ്റ്റ്യൻ (94) അന്തരിച്ചു.
ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചു.
ഡബ്ലിന്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രചാരണ പര
കരിംങ്കുന്നം എന്‍റെ ഗ്രാമം ജൂലൈ മുപ്പതിന് മെൽബണിൽ.
മെൽബൺ: കരിങ്കുന്നംകാരുടെ കൂട്ടായ്മയായ എന്‍റെ ഗ്രാമം കരിംങ്കുന്നത്തിന്‍റെ എട്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂലൈ മുപ്പതിന് കീസ്ബറോ ഹാളിൽ നടത്തുന്ന
മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല