• Logo

Allied Publications

Australia & Oceania
ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും വാ​ർ​ഷി​കാ​ഘോ​ഷ​വും
Share
മെ​ൽ​ബ​ണ്‍: മി​ൽ​പാ​ർ​ക്ക് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ വി. ​അ​ന്തോ​ണീ​സി​ന്‍റെ നൊ​വേ​ന ആ​രം​ഭി​ച്ച​തി​ന്‍റെ ആ​റാം വാ​ർ​ഷി​ക​വും സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ളും ന​വം​ബ​ർ 3 ഞാ​യ​റാ​ഴ്ച മു​ത​ൽ 5 ചൊ​വ്വാ​ഴ്ച വ​രെ ആ​ഘോ​ഷി​ക്കു​ന്നു.

വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ർ 3, 4, 5 തീ​യ​തി​ക​ളി​ൽ പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ബ്ര​ദ​ർ സ​ണ്ണി സ്റ്റീ​ഫ​ൻ ന​യി​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​വം​ബ​ർ 3, 4 ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചി​ന് ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് 9 വ​രെ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

ന​വം​ബ​ർ 5 ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തോ​ടെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വൈ​കീ​ട്ട് 5.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​യി​ൽ ഫാ. ​വ​ർ​ഗീ​സ് കാ​ട്ടി​കാ​ട് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ദി​വ്യ​ബ​ലി​യ്ക്കു​ശേ​ഷം വി. ​അ​ന്തോ​ണീ​സി​ന്‍റെ നൊ​വേ​ന​യും ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും. തി​രു​ക്ക​ർ​മ്മ​ങ്ങ​ളെ തു​ട​ർ​ന്ന് സ്കൂ​ൾ ഹാ​ളി​ൽ സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ലും ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​നി​ലും പ​ങ്കെ​ടു​ക്കാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ന്‍റ​ണി ക്രൂ​സ് അ​റി​യി​ച്ചു.

വി​ലാ​സം:

സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ച​ർ​ച്ച്
290 ചൈ​ൽ​ഡ്സ് റോ​ഡ്, മി​ൽ​പാ​ർ​ക്ക്

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ

ഓ​സ്ട്രേ​ലി​യ​യി​ല്‍​നി​ന്നു മ​ല​യാ​ളം വെ​ബ് സീ​രീ​സ്: ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
കാൻബറ: ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ളം വെ​ബ് സീ​രീ​സി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു. ബി​ഷ​പ് മാ​ർ മാ​രി ഇ​മ്മാ​നു​വ​ലി​നാ​ണ് കു​ത്തേ​റ്റ​ത്.
സിഡ്നിയിൽ ക​​​​​ത്തി​​​​​യാ​​​​​ക്ര​​​​​മ​​​​​ണം; ആ​​​​റു മ​​​​ര​​​​ണം, അ­​ക്ര­​മി­​യെ പോ­​ലീ­​സ് വധിച്ചു.
സി­​ഡ്‌​നി: ഓ­​സ്‌­​ട്രേ­​ലി­​യ­​യി­​ലെ ഷോ­​പ്പിം­​ഗ് മാ­​ളി​ല്‍ ആ­​ക്ര­​മ​ണം.
നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി കമ്യൂണിറ്റി ക്ല​ബ് വി​ഷു ​ ഈ​​സ്റ്റ​ർ ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ണ്‍: നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്ല​ബി​ന്‍റെ (എ​ൻ​എം​സി​സി) വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും വെ​ള്ളി​യാ​ഴ
ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഗോൾഡ്കോസ്റ്റ്: ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ വി​വ