• Logo

Allied Publications

Australia & Oceania
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷം സെപ്റ്റംബർ 8 ന്
Share
മെൽബൺ : മെൽബണിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) യുടെ 43ാമത് ഓണാഘോഷം സെപ്റ്റംബർ 8 ന് (ഞായർ) രാവിലെ 10 മുതൽ സ്പ്രിംഗ് വേൽ ടൗൺ ഹാളിൽ (397, Springvale Road, Springvale) വിവിധ പരിപാടികളോടെ അരങ്ങേറും.

കേരളത്തിൽ നിന്നുള്ള ഗിന്നസ് റിക്കാർഡിന് ഉടമയായ രണ്ടു കൈകളും ഉപയോഗിച്ച് ചിത്രം വരക്കുന്ന വരവേഗ രാജാവ് ( Speed Cartoonist) അഡ്വ.ജിതേഷ് മുഖ്യാതിഥി ആയിരിക്കും. അദ്ദേഹത്തിന്‍റെ "വരയരങ്ങ്' എന്ന വ്യത്യസ്ഥതയാർന്ന മെഗാഷോയാണ് ഈ വർഷത്തെ ആഘോഷത്തിന്‍റെ ഒരു പ്രധാന ആകർഷണം.

മെൽബൺ മലയാളികൾക്കുള്ള ഓണ സമ്മാനമായി ഒരുക്കിയിരിക്കുന്ന ഈ "വരവേഗ വിസ്മയം' ഒരു പുതിയ അനുഭവതലത്തിൽ കാണികൾക്ക് ആസ്വാദ്യത നൽകും.

അത്തപൂക്കളം, വടംവലി മത്സരം, ഓണസദ്യ, ചെണ്ടമേളം, മഹാബലിയുടെ എഴുന്നള്ളത്ത്, ഗവമെന്‍റ് ജനപ്രതിനിധികളുടെ സാന്നിദ്ധ്യം, തിരുവാതിര, മാർഗംകളി, വിവിധ ഡാൻസ് സ്കൂളുകളുടെ ആഭിമുഖ്യത്തിലുള്ള പ്രോഗ്രാംസ്‌, മികച്ച വിവിധ ഗായകരുടെ ആലാപനങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.മെൽബണിലെ പ്രശസ്ത മലയാളി ചിത്രകാരൻ സേതുനാഥ് പ്രഭാകറിനെ ചടങ്ങിൽ ആദരിക്കും.

ബാഡ്മിന്‍റൺ, ഡോ.രാമൻ മാരാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്‍റ്, വടംവലി മത്സര വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫിയും ചടങ്ങിൽ സമ്മാനിക്കും.

Peoples choice credit union, Bendigo Bank, Ethan Homes, S B I Bank Paul ' s Travel എന്നീ പ്രധാന സ്പോൺസർമാരേയും സഹ സ്പോൺസർമാരേയും മൊമെന്‍റോ നല്കി ആദരിക്കും.

പ്രവേശനം ടിക്കറ്റു മൂലം നിയന്ത്രിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 20 ഡോളറും കുട്ടികൾക്ക് 10 ഡോളറുമാണ്. ആറുവയസുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഓണ ദിവസം കൗണ്ടറിൽ നിന്നും ലഭ്യമാണ്.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ

സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​
ഓ​സ്ട്രേ​ലി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നേ​രി​ട്ടു പ്രവേ​ശ​ന​മൊ​രു​ക്കി ഗ്ലോ​ബ​ൽ എ​ഡ്യുക്കേ​ഷ​ൻ.
കൊ​​​ച്ചി: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ൽ ലോ​​​ക​​റാ​​​ങ്കിം​​​ഗി​​​ൽ 37ാം സ്ഥാ​​​ന​​​ത്തും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഒ​​​ന
വെ​ല്ലിം​ഗ്ട​ൺ സീ​റോമ​ല​ബാ​ർ മി​ഷ​നി​ൽ തി​രു​നാ​ൾ.
വെ​​ല്ലിം​​ഗ്ട​​ൺ: ന്യൂ​​സി​​ല​​ൻ​​ഡി​​ലെ വെ​​ല്ലിം​​ഗ്ട​​ൺ സീ​​റോ​മ​​ല​​ബാ​​ർ മി​​ഷ​​ന്‍റെ മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​മ​​റി​​യ​​ത്ത
വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​നിൽ തി​രു​നാ​ൾ 27ന്.
വെ​ല്ലിംഗ്​ട​ൺ: വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​ന്‍റെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ഈ ​മാ​സം 27ന് ​ഐ​ല​ന്‍റ് ബേ​യ