• Logo

Allied Publications

Australia & Oceania
പു​ല​രി വി​ക്ടോ​റി​യാ​യ്ക്ക് പു​തു സാ​ര​ഥി​ക​ൾ
Share
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണി​ലെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ പു​ല​രി​യു​ടെ അ​ടു​ത്ത വ​ർ​ഷ​ത്തെ സാ​ര​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജൂ​ണ്‍ 30ന് ​ബ​ല്ലാ ബ​ല്ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ്കു​മാ​ർ വി​എ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ എ​ജി​എ​മ്മി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​ദീ​പ് മാ​യോ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ പു​ല​രി ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​വാ​ൻ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു. പു​തി​യ ക​മ്മ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ ന​ട​ത്തി​യ പ്ര​സി​ഡി​യം പ്ര​ദീ​പ് മാ​യോ​ത്തും ബി​ജോ​യി കു​ര്യ​ൻ എ​ന്നി​വ​രെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി നി​യ​മി​ച്ചി​രു​ന്നു.

പു​തി​യ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ജി​തേ​ഷ് കോ​യോ​ട​ൻ (ക​ണ്‍​വീ​ന​ർ), സ​ന്തോ​ഷ് കു​മാ​ർ വി.​എ​സ്, സ​ന്തോ​ഷ് ബാ​ല​കൃ​ഷ്ണ​ൻ, വി​നു​കു​മാ​ർ, നീ​നാ പ്ര​ദീ​പ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ട്ര​ഷ​റ​റാ​യി സു​ദീ​ഷ് നാ​റോ​ണ്‍, ആ​ർ​ട്സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​നി ടോം, ​ജോ​യി​ന്‍റ് ആ​ർ​ട്ട്സ് കോ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ണ്‍ കു​മാ​ർ, ചാ​ക്കോ അ​രീ​ക്ക​ൽ ദേ​വ​സി സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ, ഷൈ​ജു മോ​ൻ കു​ന്നു​മ്മേ​ൽ സ്പോ​ർ​ട്സ് ജോ. ​കോ​ർ​ഡി​നേ​റ്റ​ർ, കി​ഡ്സ് വിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ പ്രീ​യ സ​ന്തോ​ഷ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ര​ജ​നി കൊ​ടി​യ​ത്ത്, നി​ർ​മ്മ​ല ജോ​സ​ഫ്, അ​പ​ർ​ണ ജി​തേ​ഷ് എ​ന്നി​വ​ർ മെ​ന്‍റ​ർ​മാ​രാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്

എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
ഓ​സ്ട്രേ​ലി​യ ഗ്രേ​റ്റ​ർ ജീലോംഗ്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ​,വി​ഷു​ദി​നാ​ഘോ​ഷം.
ജീ​ലോംഗ്: ഗ്രേ​റ്റ​ർ ജീ​ലോംഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ വി​ഷു​ദി​നാ​ഘോ​ഷം ഈ മാസം 14ന് ​ജീ​ലോംഗ് വെ​സ്റ്റ് ടൗ​ൺ ഹാ​ളി​ൽ