• Logo

Allied Publications

Australia & Oceania
അഡ്‌ലൈഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ ബൈ​ബി​ൾ ഫെ​സ്റ്റ് മേ​യ് 11ന്
Share
അഡ്‌ലൈഡ് : അഡ്‌ലൈ​ഡി​ലെ സെ​ൻ​ട്ര​ൽ ഇ​ട​വ​ക​യാ​യ സീ​റോ മ​ല​ബാ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ELR01 2019 ബൈ​ബി​ൾ ഫെ​സ്റ്റ് ന​ട​ത്തു​ന്നു. മേ​യ് 11 ശ​നി​യാ​ഴ്ച അ​ഡ്ലൈ​ഡി​ൽ പാ​ര​ഡൈ​സി​ലു​ള്ള ഇ​ൻ​ഫ്ലു​വ​ൻ​സ് ച​ർ​ച്ചി​ൽ വ​ച്ചാ​ണ് ബെ​ബി​ൾ ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ബൈ​ബി​ൾ ഫെ​സ്റ്റി​ൽ ബൈ​ബി​ൾ അ​ധി​ഷ്ഠി​ത​മാ​യ ബൈ​ബി​ൾ ക്വി​സും സ്റ്റേ​ജ് ഷോ​യും ന​ട​ത്ത​പ്പെ​ടു​ന്നു. മ​ല​യാ​ളി​യു​ടെ നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന കൊ​ടു​ത്തു​കൊ​ണ്ടു​ള്ള വി​പു​ല​മാ​യ ഫു​ഡ് സ്റ്റാ​ളു​ക​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ഇ​ത്ത​വ​ണ എ​ൽ​റോ​യ് 2019 ന​ട​ത്തു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​തു​വ​രെ ന​ട​ന്നി​ട്ടു​ള്ള​തി​ൽ വ​ച്ചു ബൈ​ബി​ൾ അ​ധി​ഷ്ഠി​ത​മാ​യ ഏ​റ്റ​വും വ​ലി​യ ക്വി​സ് മ​ത്സ​ര​മാ​യി​രി​ക്കും എ​ൽ​റോ​യ് 2019. വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നാ​യി അ​ൻ​പ​തി​ല​ധി​കം ടീ​മു​ക​ൾ പേ​ര് റ​ജി​സ്റ്റ​ർ ചെ​യ്തു. പു​തി​യ നി​യ​മ​ത്തി​ൽ നി​ന്നും പ​ഴ​യ നി​യ​മ​ത്തി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത അ​ധ്യാ​യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചോ​ദ്യ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ ​ബൈ​ബി​ൾ ക്വി​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു ബൈ​ബി​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഇ​തി​ന്‍റെ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 150 ൽ​പ​രം ക​ലാ​കാ​ര·ാ​ർ അ​ണി​നി​ര​ക്കു​ന്ന സ്റ്റേ​ജ് ഷോ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ​റോ​യ് 2019 ന​ട​ത്തു​ന്നു​ണ്ട്. ബൈ​ബി​ളി​നെ പ​റ്റി കൂ​ടു​ത​ൽ അ​റി​യാ​വാ​നും അ​തു മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കു​വാ​നും ഇ​ത്ത​രം ബൈ​ബി​ൾ അ​ധി​ഷ്ഠി​ത പ​രി​പാ​ടി​ക​ൾ ഗു​ണ​ക​ര​മാ​യി​രി​ക്കും എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ബൈ​ബി​ൾ ഫെ​സ്റ്റ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ബൈ​ബി​ൾ ക്വി​സി​നും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും പു​റ​മെ വി​വി​ധ കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫു​ഡ് സ്റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ളി​യു​ടെ ത​നി നാ​ട​ൻ ഭ​ക്ഷ​ണ​മാ​ണ് ഈ ​ഫു​ഡ് സ്റ്റാ​ളു​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ൽ​റോ​യ് 2019 വി​ജ​യ​ത്തി​നാ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ജി​ത് ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഇ​തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും വി​ജ​യി​പ്പി​ക്കു​വാ​നും എ​ല്ലാ​വ​രെ​യും എ​ൽ​റോ​യ് 2019 ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​അ​ജി​ത് ആ​ന്‍റ​ണി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സൈ​ജ​ൻ ദേ​വ​സി ഇ​ഞ്ച​ക്ക​ൽ

‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.