ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ മലയാളായി സംഘടനയായ കൈരളി ബ്രിസ്ബേൻ ബ്രിസ്ബേണിലെ കലാ പ്രേമികൾക്കായി സംഘടിപ്പിക്കുന്ന 2019 ലെ ആദ്യ മെഗാ ഷോ ’ആസ്ട്രേലിയൻ ഉത്സവ മേളം ’ മേയ് മാസം ആറാം തിയതി വൈകിട്ട് മണിക്ക് ബ്രിസ്ബേൻ നോർത്ത് സൈഡിലുള്ള സി 3 ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ഗിന്നസ് വേൾഡ് റിക്കോർഡ് ഫ്ളവേഴ്സ് കിടിലം കോമഡി ഉത്സവം അവതാരകൻ മിഥുൻ, കോമഡി ഉത്സവം ഗ്രൂമർ സതീഷ് & ടീമും, ഏഷ്യനൈറ്റ് ടിവി കോമഡി സ്റ്റാർസ് പ്രമുഖ താരങ്ങളും കൂടാതെ ചലച്ചിത്ര താരങ്ങളായ ശ്വേത മേനോൻ, ഉണ്ണി മുകുന്ദൻ എന്നിവർ ഒത്തുചേരുന്ന മെഗാ ഷോ പെർത്ത്, അഡ്വലൈഡ്, മെൽബണ് എന്നീ സിറ്റികൾക്കു ശേഷമാകും ബ്രിസ്ബേയിൻ അരങ്ങേറുക. ഷോയുടെ എല്ലാ വിധ ഒരുക്കങ്ങളും പൂർണാത്തിയതായി സംഘടകർ അറിയിച്ചു. ഷോയുടെ സംഗീത സംവിധായകൻ സുനിൽ മുണ്ടക്കയം ഒരുക്കിയ വിളംബരഗാനം ചൊവ്വാഴ്ച പുറത്തിറക്കി.
മലയാള സിനിമാതാരങ്ങളായ ഉണ്ണി മുകുന്ദൻ, ശ്വേതാ മേനോൻ എന്നിവർ അടങ്ങിയ കോമഡി ഉത്സവം ടീമിന് മിഥുൻ രമേഷ് നേതൃത്വം കൊടുക്കും . ഈ പരിപാടിയുടെ ഡയറക്ടർ സതീഷും, കൊറിയോഗ്രാഫർ സന്തോഷ്, മ്യൂസിക് അറേഞ്ചർ സുനിൽ എന്നിവരായിരിക്കുമെന്ന് കൈരളി ബ്രിസ്ബേൻ അറിയിച്ചു.
ഈ പരിപാടിയുടെ മുഖ്യ സ്പോണ്സർ ELDARADO HOME LOANS, SOLAR NEXTGEN എന്നിവരാണ് . LENDOZ HOME LOANS, DOSAHUT എന്നിവർ ഇതിന്റെ പ്രീമിയം സ്പോണ്സേർസും S. J LAWYERS, TONIO LAWYERS, ORION TOURS AND TRAVELS, AMTAN, AWTI, INDIAN SPICE SHOP, BRIS ACCOUNTANTS, DUM N RUM എന്നിവർ ഈ പരിപാടിയുടെ കോ സ്പോണ്സേർസും ആയിരിക്കും.
ടിക്കറ്റ് നിരക്കുകൾ : VIP $100 , PLATINUM – ADULT $80 & CHILD $20, GOLD ADULT $50 & CHILD $15 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് .
ഈ പരിപാടിയെകുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാനും ടിക്കറ്റ് ബുക്ക് ചെയ്യുവാനും താല്പര്യമുള്ളവർ സാജു 0421620064 , ഷിബു 0431953553 എന്നിവരുമായി ബന്ധപ്പെടുക.
കലവറ കാറ്ററിംഗ് രുചികരമായ നാടൻ /ഇന്ത്യൻ വിഭവങ്ങളുമായി ഭക്ഷണ കൗണ്ടർ ഹാളിൽ തുറക്കുന്നതായിരിക്കും. എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ഉദ്ദേശിച്ചു തയാറാക്കിയിട്ടുള്ള ഈ പരിപാടിയിൽ കലാപ്രേമികളായ എല്ലാവരും പങ്കെടുത്തു വൻ വിജയമാക്കണെമെന്ന് കൈരളി ബ്രിസ്ബേൻ അഭ്യർഥിച്ചു.
റിപ്പോർട്ട്: ടോം ജോസഫ്
|