• Logo

Allied Publications

Australia & Oceania
മെൽബണിൽ ലോക മലയാള ദിനാചരണം "ഭൂമി മലയാളം' സംഘടിപ്പിച്ചു
Share
മെൽബൺ: ആഗോളതലത്തിൽ മലയാളികളെ ഭാഷാടിസ്ഥാനത്തിൽ ഏകോപിപ്പിച്ചുകൊണ്ടുള്ള ലോകമലയാള ദിനാചരണം "ഭൂമിമലയാളം' ഓസ്‌ട്രേലിയയിലെ പുരോഗമന മതേതരസംഘടനയായ ഗ്രാൻമ യുടെ നേതൃത്വത്തിൽ മെൽബണിൽ നടത്തി.

നവംബർ ഒന്നിന് ഭൂമി മലയാളത്തിന്‍റെ ഔദ്യോഗിക ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു നിർവഹിച്ചു. ഇതിന്‍റെ തുടർച്ചയായാണ് നവംബർ ഒന്നുമുതൽ നാലുവരെയുള്ള ദിവസങ്ങളിൽ ലോകമൊട്ടാകെയുള്ള വിവിധകേന്ദ്രങ്ങളിൽ മലയാളികളെ അണിചേർത്തുകൊണ്ടുള്ള പരിപാടികൾ സംഘടിപ്പിച്ചത്.

കേരള സർക്കാർ സ്ഥാപനമായ മലയാളംമിഷന്‍റെ നേതൃത്വത്തിലാണ് കാമ്പയിൻ സംഘടിപ്പിച്ചത്. ലോകമൊട്ടാകെ വ്യാപിച്ചുകിടക്കുന്ന മലയാളി സമൂഹത്തെ ബന്ധിപ്പിച്ചുകൊണ്ട് അവരിൽ ഭാഷാസ്നേഹവും ദേശസ്നേഹവും വളർത്തി മലയാള ഭാഷയുടെയും സംസ്കാരത്തിന്‍റേയും സർവതോന്മുഖമായ വികാസത്തിൽ പ്രവാസിമലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യംകൂടി പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.

മെൽബണിലെ ഡാന്‍റിനോംഗിൽ നടന്ന പരിപാടിയിൽ പ്രവാസി മലയാളിയും കവിയുമായ കെ.സച്ചിതാനന്ദൻ തയാറാക്കിയ പ്രതിജ്ഞ ലോക കേരളസഭാംഗം വി.എസ് .അമേഷ്‌കുമാർ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പ്രസാദ് ഫിലിപ്പ് , ഗ്രാൻമ വൈസ് പ്രസിഡന്‍റുമാരായ അനൂപ് അലക്സ്, ബാബു മണലേൽ, ജോസ് ജോസഫ്, ഇ.പി.ഷംജു, വിനോദ്‌ പാലക്കൽ, സാജു മോളത്‌,അന്ന റോസ്, സ്നേഹ ബാബു, ടീനാ വിനോദ്‌ തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: ജോസ് എം. ജോർജ്

എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
ഓ​സ്ട്രേ​ലി​യ ഗ്രേ​റ്റ​ർ ജീലോംഗ്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ​,വി​ഷു​ദി​നാ​ഘോ​ഷം.
ജീ​ലോംഗ്: ഗ്രേ​റ്റ​ർ ജീ​ലോംഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ വി​ഷു​ദി​നാ​ഘോ​ഷം ഈ മാസം 14ന് ​ജീ​ലോംഗ് വെ​സ്റ്റ് ടൗ​ൺ ഹാ​ളി​ൽ