മെൽബണ്‍: സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണ്‍ സ്വർഗീയ മധ്യസ്ഥയായ പരി. ജപമാല രാഞ്ജിയുടെ ആറാമത് തിരുന്നാൾ പ്രൗഢഗംഭീരമായി സെപ്റ്റംബർ 30ന് ക്ലെയ്ടണ്‍ സെൻറ് പീറ്റേഴ്സ് പള്ളിയിൽ ഭക്ത്യാദരപൂർവം കൊണ്ടാടി.
സെപ്റ്റംബർ 22നു കുടുംബ നവീകരണ ധ്യാനത്തോടുകൂടി ആരംഭിച്ച തിരുന്നാൾ അന്നേദിവസം തന്നെ ചാപ്ലയിൻ ഫാ. തോമസ് കുന്പുക്കലും, ഫാ. സിറിൾ ഇടമന എസ്ഡിബിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടുകയും തുടർന്ന് 30 ഞായറാഴ്ച ആഘോഷമായ ദിവ്യബലിയോടെ തിരുനാൾ കൊണ്ടാടുകയും ചെയ്തു. ഫാ. സിറിൾ ഇടമന എസ്ഡിബി മുഖ്യകാർമ്മികനാകുകയും തിരുന്നാൾ സന്ദേശം നൽകുകയും ചെയ്തു. ക്നാനായ മിഷന്റെ സെന്റ് മേരിസ് ഗായകസംഘം ആഘോഷമായ പാട്ടു കുർബാനക്ക് ഗാനങ്ങൾ ആലപിച്ചു ഭക്തിസാന്ദ്രമാക്കി.
തിരുനാൾ കുർബാനക്ക് ശേഷം നടന്ന വർണനിർഭരമായ തിരുനാൾ പ്രദക്ഷണത്തിന് നൂറുകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. മിഷ്യൻ ലീഗിലെ കുട്ടികൾ പേപ്പൽ പതാകകൾ ഏന്തിയും മെൽബണിലെ ക്നാനായ കത്തോലിക്കാ വിമൻസ് അസോസിയേഷനിലെ അംഗങ്ങൾ മുത്തുകുടകളേന്തിയും അണിനിരന്നു. പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ മാതാവിന്റെയും യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങൾ എടുക്കുകയും ബീറ്റ്സ് ബൈ സെൻറ് മേരിസിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടമേളവും നാസിക്ഡോളും പ്രദക്ഷണത്തിനു വർണപ്പകിട്ടേകുകയും ചെയ്തു.
തിരുന്നാൾ പ്രദക്ഷണത്തിനു ശേഷം, ദേവാലയത്തിൽ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി പരി. കുർബാനയുടെ ആശീർവാദം നൽകുകയും അതിനുശേഷം അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്താൻ തയ്യാറായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് മെന്പേഴ്സിന്റെ (MKCYL) പ്രസുദേന്തി വാഴ്ചയും നടത്തപ്പെട്ടു. മെൽബണ്‍ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട വിവിധ തരം സ്റ്റാളുകൾ തിരുനാൾ ദിനത്തിൽ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.
പതിവിൽ നിന്ന് വ്യത്യസ്തമായി പ്രശസ്ത കലാകാര·ാരെയും കലാപരിപാടികളും ഒഴിവാക്കി അതിൽ നിന്ന് ലാഭിച്ച തുകയും മറ്റു കളക്ഷനുകളിലൂടെ ലഭിച്ച തുകയും ചേർത്ത് കോട്ടയം അതിരൂപതാ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക സംഭാവന നൽകുവാൻ ഇതിലൂടെ സാധിച്ചു.
കൈക്കാരന്മാരായ ബേബി കരിശേരിക്കൽ, ആന്റണി പ്ലാക്കൂട്ടത്തിൽ, സെക്രട്ടറി ബൈജു ഓണശേരിൽ, മറ്റു പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികൾ, തിരുനാൾ പ്രസുദേന്തിമാരായ സജീവ് സൈമണ്‍ മംഗലത്ത്, അജേഷ് പുളിവേലിൽ, സജി ഇല്ലിപ്പറന്പിൽ , ജേക്കബ് പോളക്കൽ, ജേക്കബ് കോണ്ടൂർ, ജോജി പത്തുപറയിൽ, ബൈജു ഓണശേരിൽ, ബിനോജി പുളിവീട്ടിൽ, ബിനോയ് മേക്കാട്ടിൽ, ജോബി ഞെരളക്കാട്ട്, അലൻ നനയമര്ത്തുങ്കൽ, ബേബി കരിശേരിക്കൽ, സനീഷ് പാലക്കാട്ട്, സിജു വടക്കേക്കര, ജിജോ മാറികവീട്ടിൽ, ജോ മുരിയാന്മ്യാലില്‍ , സോളമൻ പാലക്കാട്ട് , ജോർജ് പൗവത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സോളമൻ ജോർജ്
|